Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]
കിളി: തമാശയായിട്ടാണ് എങ്കിലും അവരുടെ മുമ്പിൽ അങ്ങനെ പറഞ്ഞപ്പോൾ അവർ എന്തു വിചാരിച്ചു കാണും. കല്യാണം കഴിഞ്ഞു ഒരു ദിവസം പോലും ആയിട്ടില്ല. അതിനുമുമ്പ് എന്നെ ഇവിടെ നിർത്തി കൊണ്ടുപോകാമെന്ന്.
ഞാൻ: നീ ഒന്നു നിർത്തിയെ. ഞാൻ എന്തോ തമാശ പറഞ്ഞെന്നു കരുതി ഇന്നത്തെ ദിവസം നശിപ്പിക്കാൻ. അല്ല, നിൻറെ കഴുത്തിൽ താലി കെട്ടിയാൽ അന്നുതന്നെ എന്തൊക്കെയോ തരാമെന്ന് പറഞ്ഞിരുന്നല്ലോ? അതൊക്കെ എവിടെ?
കിളി: എൻറെ മോനെ, നീയന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നല്ലൊ ഏതോ 14 ദിവസത്തെ കാര്യമോ നിയമമോ എന്തോ? അതൊക്കെ എവിടെപ്പോയി?
ഞാൻ: എടി പെണ്ണേ, മനുഷ്യൻറെ ക്ഷമയെ പരീക്ഷിക്കരുത്.
കിളി: അതു തന്നെയാണ് എനിക്കും പറയാനുള്ളത്. എൻ്റെ ക്ഷമയെ പരീക്ഷിക്കരുത്.
ഞാൻ: നിനക്കെന്തു ക്ഷമയാണെഡി. ഞാൻ അന്ന് ചെയ്തതുപോലെ ചെയ്യേണ്ടി വരുമോ ദൈവമേ.
കിളി: നീ അന്ന് ചെയ്തതുപോലെ ചെയ്താൽ ഇവിടെ ചോരക്കളി നടക്കും.
ഞാൻ: ചോര ഒക്കെ അന്ന് കണ്ടതാടി, അതു പറഞ്ഞു എന്നെ പേടിപ്പിക്കേണ്ട.
കിളി: എടാ മണുക്കൂസെ, ഞാൻ കുറച്ചുമുമ്പ് ഔട്ടായി. പാവാടയും ബ്ലൗസും ധരിക്കാൻ തുടങ്ങുമ്പോഴാണ് അറിയുന്നത്. പിന്നെ നിൻറെ ആഗ്രഹം അല്ലേ എന്ന് കരുതി അതും ധരിച്ച് വന്നിട്ട് താഴെ കിടന്നത് അതുകൊണ്ടാണ്. എനിക്ക് ഭയങ്കര വിഷമം ഉണ്ടടാ...... ഞാനായിട്ട് നിന്നെ ആശിസിപ്പിച്ചു.
അവൾ കരയാൻ തുടങ്ങി.
ഞാൻ: അതൊന്നും കുഴപ്പമില്ലെടി....... ഇപ്പോൾ നമ്മൾ ഒന്നായില്ലേ ഇനിയെന്ത്? അപ്പോൾ നാളത്തെ പോക്ക്?
കിളി: അവരോട് വരാമെന്ന് പറഞ്ഞതല്ലേ? അവർക്ക് ബുദ്ധിമുട്ടാകുമൊ?
ഞാൻ: രാവിലെ തന്നെ ചീതമ്മയെ വിളിക്കാം. യാത്ര ചെയ്യുന്നതിന് മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?
കിളി: വണ്ടിയിൽ അല്ലേ. കുഴപ്പമൊന്നുമില്ല.
ഞാൻ: അവർ കുഴപ്പം ഒന്നും പറഞ്ഞില്ലെങ്കിൽ രാവിലെ പുറപ്പെടാം.
ചരിഞ്ഞു കിടന്നിരുന്ന എൻറെ കൈത്തണ്ടയിലേക്ക് കിളി കയറിക്കിടന്നു. ഞാൻ വലതു കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു.
കിളി: എൻറെ മോൻ ഒരുപാട് ആഗ്രഹിച്ചതാണ്, പക്ഷേ.......
ഞാൻ: അതൊന്നും കുഴപ്പമില്ലെടീ...... എന്നെ കെട്ടി പിടിച്ചു കിടന്നുറങ്ങു......
കിളി: എന്നാലും......
ഞാൻ: ഒരു എന്നാലും ഇല്ല. കിടന്നുറങ്ങാൻ നോക്ക്.
കിളി: എടാ, നിനക്ക് എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ ഞാൻ ബ്ലൗസ് അഴിച്ചു തരാം.......
💬 Comments
View all comments