Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]
എന്തെങ്കിലും ചെയ്തൊ.
ഞാൻ അവളുടെ വായ പൊത്തി.
ഞാൻ: എടി, ഞാൻ അന്ന് ചെയ്തത് വലിയ തെറ്റാണ്. അതോർത്ത് ഞാൻ ഇപ്പോഴും പശ്ചാത്തപിക്കുകയാണ്. നിൻ്റെ പൂർണ്ണ സമ്മതത്തോടെ, നിൻറെയും കൂടി സംതൃപ്തിയോടെയാണ് എനിക്ക് വേണ്ടത്. അതുകൊണ്ട് എൻറെ മോള് ഇപ്പോൾ കിടന്നുറങ്ങു. രാവിലെ തന്നെ യാത്ര ചെയ്യാൻ ഉള്ളതല്ലേ.
എൻ്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഇറുകെ പുണർന്നു കിടന്നു.
എൻറെ നെഞ്ചിൽ ഒരു നുള്ള് കിട്ടിയപ്പോഴാണ് എഴുന്നേൽക്കുന്നത്. കുളിച്ച് തലയിൽ തോർത്ത് ചുറ്റി, ലൈറ്റ് ഗ്രേ കളറിൽ സിൽവർ എംബ്രോയ്ഡറി ചെയ്ത ചുരിദാർ ധരിച്ചിട്ടുണ്ട്. ഷാൾ ഇല്ലാത്തതിനാൽ ആനയുടെ മസ്തകത്തിൽ നെറ്റിപ്പട്ടം പോലെ അവളുടെ വലിയ മാറിടത്തിൽ എൻറെ താലിമാല കിടക്കുന്നു. ഞാൻ ഇങ്ങനെ നോക്കി കിടക്കുമ്പോൾ
കിളി: മാഷേ, നമുക്ക് പോകണ്ടേ? ഇങ്ങനെ കിടന്നാൽ എങ്ങനെ, നെറ്റ് കുളിക്ക്.
ഞാൻ: ഇങ്ങോട്ട് വന്നേടി പെണ്ണേ, ഇവിടെ വന്നു കിടക്ക്.
കിളി: രാവിലെ എഴുന്നേറ്റ് സീതയെ ഒന്ന് വിളിക്ക്, ഞാൻ സംസാരിക്കാം. എന്നിട്ട് വേണം പോണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.
ഞാൻ: ഓ..... ഞാൻ അതു മറന്നു, ഇവിടെ കൊടി കുത്തി ഇരിക്കുകയല്ലേ.
ഞാൻ എഴുന്നേറ്റു ഫോണെടുത്ത് സീതയെ വിളിച്ചു, സീത ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ കിളിക്ക് ഫോൺ കൊടുത്തു, അവൾ അതുമായി പുറത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നു.
കിളി: വേഗമാകട്ടെ, കുളിക്ക് പോകണ്ടേ. സീത പറഞ്ഞു നിങ്ങൾ വണ്ടിക്ക് അല്ലേ വരുന്നത്, ഇവിടെ അതൊന്നും കുഴപ്പമില്ല.
ഞാൻ കുളിക്കാനും മറ്റുള്ള കാര്യങ്ങൾക്കുമായി പോയി. എല്ലാം കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ രണ്ടാം അമ്മമാർക്കും കഴിക്കാനുള്ള ചായയും പലഹാരവും കിളി റെഡിയാക്കിയിട്ടുണ്ട്. ഒരു ഗ്ലാസ് ചായ തന്നിട്ട് എനിക്ക് ഇടാൻ ഉള്ള ഡ്രസ്സ് എടുത്തു വച്ചു. ഇതൊക്കെയാണ് കല്യാണം കഴിഞ്ഞാൽ ഉള്ള ഗുണങ്ങൾ. ആള് തലയിലെ തോർത്ത് അഴിച്ചു കളഞ്ഞ് മുടി ഒന്നുകൂടി തുടച്ചു. അപ്പോഴാണ് രണ്ട് അമ്മമാരും എഴുന്നേറ്റ് വരുന്നത്, അവർ ഞങ്ങൾ രണ്ടുപേരേയും ഒന്നു നോക്കി. ഞാൻ ചായ കുടിച്ച ഗ്ലാസ് ടേബിളിൽ വച്ച് റെഡിയാവാൻ മുറിയിലേക്ക് കയറി. അവളും എന്നോടൊപ്പം മുറിയിലേക്ക് കയറി
💬 Comments
View all comments