0%

Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]

Author : Kambikathakal Read All Parts 335

ജീവൻ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ കിടക്കുമ്പോൾ, ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു അത്രയും ഒരാളും കരഞ്ഞിട്ടില്ല. അതുകൊണ്ട് അണ്ണൻറെ മനസ്സു മാറാൻ എത്ര കാലം വരെയും കാത്തിരിക്കും. ആരൊക്കെ വന്നാലും അല്ല രാജകുമാരൻ വന്നാൽപോലും എൻറെ തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ല. പാർവതി ശിവനു വേണ്ടി കാത്തിരുന്നതുപോലെ അണ്ണന് വേണ്ടി അല്ല എൻറെ ശ്രീരാമന് വേണ്ടി സീത കാത്തിരിക്കും. പക്ഷേ വെറും കാത്തിരിപ്പ് അല്ല വിശ്വാമിത്രൻ്റെ തപസ്സിളക്കിയ മേനകയെ പോലെ അണ്ണൻറെ മനസ്സുമാറ്റാൻ ഇന്നുമുതൽ അതിനുള്ള ശ്രമത്തിൽ ആയിരിക്കും. അതിൻറെ ഫസ്റ്റ് ഘട്ടമെന്ന നിലയ്ക്ക് നാളെ വൈകിട്ട് തമ്പാനൂർ ബസ് സ്റ്റാൻഡിൽ അണ്ണനെ കാത്തിരിക്കും. അണ്ണൻ അവിടെ വന്നിട്ടേ അണ്ണൻറെ ബൈക്കിൽ കയറി വീടെത്തു, ബൈക്കിൽ തന്നെ വരണം കാറിൽ വന്നാൽ ഞാൻ കയറില്ല. ഒരു കാര്യം കൂടി, അന്ന് നിങ്ങൾ രണ്ടു പേരും കൂടി എന്നുവച്ചാൽ രാമനും ലക്ഷ്മണനും കൂടി മായാ സീതയെ തേടി പോയത് അറിയില്ലേ അടൂര്. അന്ന് ഒറിജിനൽ സീതയായ ഞാൻ കാത്തിരിക്കും എന്ന് പറഞ്ഞിട്ട് പോലും, എന്നെ മറന്നു പോയി. എന്നിട്ട് രണ്ടുപേരും കൂടി അന്വേഷിച്ചുപോയ മായാസീത എവിടെ മായ ആയില്ലേ? എന്നിട്ടും അണ്ണൻ വരുന്നതു വരെ ഞാൻ കാത്തു നിന്നത് അണ്ണന് ഓർമയുണ്ടല്ലോ. അതുപോലെ ഞാൻ അവിടെ കാത്തു നിൽക്കും അണ്ണൻറെ വണ്ടിയിൽ കയറിയ ഞാൻ വീടെത്തു. ബൈ, നാളത്തെ കാര്യം മറക്കണ്ട.
സീത എൻറെ കയ്യിൽ ഉണ്ടായിരുന്ന ഒഴിഞ്ഞ ഗ്ലാസ് വാങ്ങി കഴുകി വെച്ച് തിരിച്ചു പോയി. ശരിയാണ്, അന്ന് ഞാൻ മറന്നു പോയിട്ടും എന്നെ കാത്ത് കോളേജ് ഗേറ്റിനു മുമ്പിൽ നിന്നതാണ്. അതും ഒരു സമയം കഴിഞ്ഞാൽ ആൾ സഞ്ചാരമില്ലാത്ത സ്ഥലം. നോക്കിയപ്പോൾ ജോലിക്ക് പോകാനുള്ള സമയമായി, പെട്ടെന്ന് കുളിച്ച് റെഡിയായി ചേട്ടൻറെ വീട്ടിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോൾ ചേട്ടൻ ജോലിക്ക് പോയിട്ടുണ്ടായിരുന്നു, ചേച്ചി അടുക്കളയിലും. ഞാൻ ഡൈനിംഗ് ടേബിളിൽ കസേരയിൽ ഇരുന്നു ദോശയും ചമ്മന്തിയും ആയി സീത വന്നു. ഭാര്യ ഭർത്താവിന് വിളമ്പി കൊടുക്കുന്നത് പോലെ, എന്നിലേക്ക് ചാരിനിന്നു ദോശ യിലേക്ക് ചമ്മന്തി പകർന്നു. ഇവിടെനിന്നും

💬 Comments

View all comments