Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]
പെട്ടെന്ന് മാറണം. സുധിയുടെ ഒരു റൂം അന്വേഷിക്കാൻ പറയണം. ചേട്ടനോട് ചെയ്യുന്ന വഞ്ചന ആകരുത്. ചേച്ചി എങ്ങാനും കണ്ടു വന്നാൽ എന്തു വിചാരിക്കും. ഞാൻ ഒരു കണക്കിന് കഴിച്ച് എഴുന്നേറ്റു. ഉച്ചക്ക് കൊണ്ടുപോകാനുള്ള ആഹാരം കൊണ്ടുവന്ന തന്നതും സീതയാണ്. ഞാനത് വാങ്ങുമ്പോൾ എൻറെ മൂക്കിന് പിടിച്ചുലച്ചു. എന്നിട്ട് ഉമ്മ എന്ന് പറയുകയും ചെയ്തു. ഇന്നുതന്നെ മാറുന്ന കാര്യം ചേട്ടനോട് പറയണം. ഓഫീസിൽ ചെന്നപ്പോൾ പഴയ സ്ഥിതി തന്നെ. ഇടയ്ക്ക് സുധിയെ വിളിച്ചു. ഒരു റൂം നോക്കുന്ന കാര്യം അവനോട് പറഞ്ഞു. അവൻ എന്തിനാണ് നീ റും നോക്കുന്നത് അവിടെ നല്ല സൗകര്യമുള്ള വീടല്ലേ എന്ന് ചോദിച്ചു. ഞാൻ സീത ഒരു കല്യാണ ആലോചന വന്ന കാര്യവും, അവിടെ എപ്പോഴും കയറിയിറങ്ങി മറ്റുള്ളവർക്ക് ഒരു സംസാരവിഷയം ഉണ്ടാക്കേണ്ട എന്നുള്ളത് കൊണ്ടുമാണ് റൂം നോക്കുന്നത് എന്ന് പറഞ്ഞു. അവൻ അപ്പോൾ കല്യാണക്കാര്യം വന്നതല്ലേ ഉള്ളൂ ഒന്നും ആയിട്ടില്ലല്ലോ, ഞാൻ നോക്കട്ടെ എന്ന് പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. വൈകിട്ട് റൂമിലെത്തിയ ഫ്രഷായി ചേട്ടൻറെ വീട്ടിൽ ചെല്ലുമ്പോൾ, ചേട്ടൻ സിറ്റൗട്ടിൽ ഇരുന്നു പത്രം വായിക്കുന്നു. ഞാനും അവിടെ തന്നെ ഇരുന്നു, മറ്റുള്ള കാര്യങ്ങൾ സംസാരിച്ചതിനു ശേഷം, എൻറെ കാര്യം പറയാൻ തീരുമാനിച്ചു.
ഞാൻ: എനിക്ക് ചേട്ടനോട് ഒരു കാര്യം പറയാനുണ്ട്, നമുക്കൊന്നു പുറത്തേക്കിറങ്ങിയാലൊ.
ചേട്ടൻ അകത്തു പോയി ഷർട്ട് എടുത്തിട്ടു ഞങ്ങൾ പുറത്തേക്ക് നടന്നു.
💬 Comments
View all comments