0%

Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]

Author : Kambikathakal Read All Parts 324

മോൻ ഞങ്ങളെ ഒന്ന് അവിടെ എത്തിച്ചു തന്നാൽ മതി.
രാവിലത്തെ കാപ്പികുടിയും കഴിഞ്ഞ് ഞാൻ അമ്മയെയും മകളെയും അവരുടെ വീട്ടിൽ എത്തിച്ചു. അച്ഛനെ കണ്ട് അനുഗ്രഹവും വാങ്ങി തിരിച്ച് ഇരിങ്ങാലക്കുട ടൗണിൽ എത്തിയപ്പോൾ ഞങ്ങളുടെ കൂട്ടുകാരൻ രജിസ്റ്റർ ഓഫീസിൽ വർക്ക് ചെയ്യുന്ന അവനെ വിളിച്ചു, രജിസ്ട്രേഷൻ കാര്യം ചോദിച്ചപ്പോൾ. ഏതോ ബഹളത്തിനിടയിൽ നിൽക്കുന്നതുപോലെ ആണ് അവൻ സംസാരിക്കുന്നത് കേട്ടത്. രജിസ്ട്രേഷനിൽ എന്തോ ഒബ്ജക്ഷൻ ഉണ്ടെന്ന് അവൻ പറഞ്ഞത് പോലെ എനിക്ക് തോന്നി, ബഹളത്തിനിടയിൽ ആയതുകൊണ്ട് ഒന്നും ക്ലിയർ അല്ലാത്തതിനാൽ അവൻ എവിടെയാണെന്ന് ഞാൻ അന്വേഷിച്ചു. ആ സ്ഥലം കണ്ടെത്തി അവിടെ ചെന്ന് അവനെ അന്വേഷിച്ചെങ്കിലും, അവനെ കണ്ടെത്താനായില്ല. പിന്നെ ഫോൺ ചെയ്തിട്ട് എടുത്തതും ഇല്ല. അവനെ അന്വേഷിച്ചു നടന്ന സമയം പോയത് അറിഞ്ഞില്ല, സമയം വൈകുന്നേരം ആറര കഴിഞ്ഞിരിക്കുന്നു. ടൗണിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതിനു മുമ്പ് കിളിയെ വിളിച്ച് വിവരങ്ങൾ പറഞ്ഞു. അവിടെ എത്തിയിട്ട് വിളിക്കാം എന്നും പറഞ്ഞു. മൂന്നുനാല് ദിവസം തുടർച്ചയായുള്ള യാത്രയാലും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാത്തത് ക്ഷണത്താലും യാത്രയ്ക്കിടയിൽ ഒന്ന് രണ്ട് തവണ കണ്ണടഞ്ഞു പോയി. ഇടയ്ക്ക് ഒരു തട്ടുകടയിൽ നിർത്തി ഒരു കട്ട നടിച്ച് വീണ്ടും യാത്ര തുടർന്നു. വീണ്ടും ഉറക്കം തോന്നിയതിനാൽ വണ്ടി ഒരു സൈഡിൽ ഒതുക്കി കയ്യിലുണ്ടായിരുന്ന കുപ്പിവെള്ളം കൊണ്ട് മുഖം കഴുകുകയും കുടിക്കുകയും ചെയ്തു. യാത്രയ്ക്കിടയിൽ സീത വിളിച്ചിരുന്നു, അപ്പോഴാണ് സമയത്തിൻറെ കാര്യം ബോധ്യമായി ബോധമുണ്ടായത്, 11 മണി. നോക്കുമ്പോൾ കൊല്ലം ജില്ല കഴിയാറായി ഇരിക്കുന്നു. ഞാൻ സീതയോട് ഈ വിവരം പറഞ്ഞു, ഏതാണ്ട് രണ്ടു മണിക്കൂറിനുള്ളിൽ ഞാൻ എത്തും എന്ന് പറഞ്ഞു. വരുമ്പോൾ വിളിക്കണം എന്നും സീത പറഞ്ഞു. വണ്ടി സാവധാനമാണ് ഓടിച്ചത്. നീണ്ട ഹോൺ അടിയും കണ്ണിലേക്ക് വെളിച്ചം അടിച്ചപ്പോൾ ആണ്, ബോധം വന്നത് ഞാൻ ഉറങ്ങുകയായിരുന്നു. വലിയൊരു ശബ്ദം പിന്നെ നിശ്ചലം.

നേരിയ ഒരു ഓർമ്മയിൽ എവിടെയോ കിടക്കുകയാണ് ഞാൻ.പീക്....... പീ...... എന്ന ശബ്ദങ്ങൾ കേൾക്കുന്നു. വെള്ള ഉടുപ്പിട്ട മാലാഖമാർ നീന്തി നടക്കുന്നു. മാലാഖ മാരിൽ ചിലരൊക്കെ എൻറെ അടുത്ത് വന്നിട്ട് പോകുന്നുണ്ട്. വീണ്ടും ഇരുട്ട്

💬 Comments

View all comments