Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]
-.........
പിന്നെ ബോധം വരുമ്പോൾ നേരിയ കാഴ്ചയിൽ ഒരു സിസ്റ്റർ ട്രിപ്പ് മാറുന്നതാണ് കണ്ടത്. എന്താണ് എനിക്ക് സംഭവിച്ചത്? എവിടെയാണ് ഞാൻ? ഒന്നും ഓർമ്മയില്ല. ഞാൻ എന്ന ഒരു വസ്തു ഇവിടെ ഒരു സ്ഥലത്ത് കിടക്കുന്നു എന്നല്ലാതെ എനിക്ക് ശരീരം തന്നെ ഉണ്ടോ എന്നു സംശയമാണ്. കണ്ണുകൾ തന്നെ മര്യാദയ്ക്ക് തുറക്കാൻ സാധിക്കുന്നില്ല. വായ എന്നൊരു വസ്തു അല്ല തലതന്നെ ഉണ്ടോ എന്ന് സംശയമാണ്. അങ്ങനെ എത്ര ദിവസം കിടന്നു എന്നറിയില്ല. സിസ്റ്റർമാർ തമ്മിൽ പറയുന്നത് കേട്ടപ്പോഴാണ് അത് ഐസിയു ആണെന്ന് മനസ്സിലായത് എല്ലാദിവസവും രണ്ടുനേരം ചേട്ടനും സുധിയും സീതയും മാറി മാറി കയറി എന്നെ കാണാറുണ്ട്. പക്ഷേ ഞാൻ ഉദ്ദേശിച്ച ആൾ ഇതുവരെ കണ്ടില്ല. എൻറെ പെണ്ണ് കിളി. അവിടെ അവൾ ഇത് അറിഞ്ഞില്ലേ? അല്ലെങ്കിൽ പുറത്തു ഉണ്ടാകുമായിരിക്കും. എന്നെ ഈ കോലത്തിൽ കാണേണ്ട എന്ന് വിചാരിച്ച് കയറാത്തത് ആയിരിക്കും. ആരോട് ചോദിക്കാൻ എങ്ങനെ ചോദിക്കാൻ? വായയുടെ ഉള്ളിൽ എന്തോ ഇരിക്കുന്നതുപോലെ. എത്ര ദിവസം അവിടെ കിടന്നു എന്ന് ഓർമ്മയില്ല. ഒരു ദിവസം എന്നെ റൂമിലേക്ക് മാറ്റി, അപ്പോൾ റൂമിൽ ചേച്ചിയും ചേട്ടനും സുധിയും സീതയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേറെ ആരെയും അവിടെ കണ്ടില്ല. വായിൽ വച്ചിരുന്ന ആ കുന്ത്രാണ്ടം എടുത്തു മാറ്റിയെങ്കിലും എനിക്ക് സംസാരിക്കാൻ പറ്റുന്നില്ല. വായ തുറക്കുമ്പോൾ നല്ല വേദന. പിന്നീട് അവിടെ നിന്നത് സീതയും ചേട്ടനും സുധിയുമാണ്. മിക്കവാറും ഉണ്ടായിരുന്നത് ചേട്ടനും സീതയും. സുധി ഏതെങ്കിലും ദിവസം പകല് വന്നു പോകുമായിരുന്നു. ഇടയ്ക്ക് ഒന്നുരണ്ട് തവണ അമ്മുമ്മയും ചിറ്റയും കുഞ്ഞച്ചനും കൂടി വന്നിട്ടുണ്ടായിരുന്നു. അവർ വന്നപ്പോൾ ഞാൻ കിളിയെ പ്രതീക്ഷിച്ചു, കാണാത്തതിനാൽ എനിക്ക് വിഷമം ഉണ്ടായിരുന്നു. ഈ സമയത്ത് എൻറെ അരികിൽ നിന്ന് ശുശ്രൂഷിക്കേണ്ട അവൾ എവിടെയാണാവോ? ഒന്നു ചോദിച്ചറിയാൻ എന്തു ചെയ്യും. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോകവേ ഒരു ദിവസം എന്നെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം പറഞ്ഞു. ഡിസ്ചാർജ് ചെയ്തത് ഞാൻ എങ്ങോട്ട് പോകും, ആലോചിച്ചിട്ട് ഒരു അന്തവുമില്ല. ചേട്ടൻ പോയി ആംബുലൻസ് വിളിച്ചു കൊണ്ടുവന്നു, എന്നെ അതിൽ കയറ്റി സുധിയും
💬 Comments
View all comments