Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]
ചേട്ടനെയും നിർബന്ധത്തിനു വഴങ്ങി വേറൊരു വണ്ടി ക്വാളിസ് വാങ്ങി. എന്നാലും ഉച്ചകഴിഞ്ഞ് വൈകിട്ട് നാട്ടിൽ പോവുകയാണെങ്കിൽ സീത വണ്ടി തന്ന് വിടാറില്ല. നാട്ടിൽ അധികം അങ്ങനെ പോകാറില്ല, രണ്ടുമൂന്നു മാസം എത്തുമ്പോൾ അമ്മൂമ്മയെ കാണാൻ പോകും പിറ്റേ ദിവസം ഇങ്ങോട്ട് തിരിച്ചു പോരും. അങ്ങനെ ഓണം അവധിക്ക് നാട്ടിലേക്ക് വണ്ടിയുമായി ഞാൻ പോയി, പോകുന്ന വഴി കുറച്ച് പർച്ചേസ് നടത്തുന്നതിന് വേണ്ടിയാണ് വണ്ടി എടുത്തത്. അമ്മൂമ്മയ്ക്കും ചിത്രയ്ക്കും കുഞ്ഞച്ചനും പിള്ളേർക്കും പെങ്ങൾക്കും ഡ്രസ്സുകൾ എടുത്തു. പോകുന്നവഴി വീട്ടിൽ കയറി പെങ്ങൾക്കുള്ള ചുരിദാർ കൊടുക്കാൻ. ചെന്നപ്പോൾ എന്നെ കണ്ടതും ഞങ്ങൾ ഓടി വന്നു, പുറകെ അമ്മയും. പെങ്ങളുടെ പുറത്തു നിന്ന് ഡ്രസ്സ് കൊടുത്തു.
അമ്മ: കയറി വാടാ.
ഞാൻ ഗൗനിക്കാതെ വണ്ടിയുടെ അടുത്തേക്ക് നടന്നു. ചിറ്റയുടെ വീട്ടിൽ ചെന്ന് അവർക്കൊക്കെ ഡ്രസ്സ് കൊടുത്തു. കഴിഞ്ഞ വർഷം ഇതേ സമയം അമ്മാവൻറെ വീട്ടിൽ കിളിയോടൊപ്പം ആയിരുന്നു. ഇപ്പോൾ അവൾ എവിടെയാണാവോ? രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് അമ്മ ഒരു കാര്യം പറയുന്നത്.
അമ്മൂമ്മ: എടാ മോനെ, പ്രദീപിന് മഴയുള്ള ഒരു ദിവസം ജോലി കഴിഞ്ഞു വരുന്ന വഴി വണ്ടിയുടെ മുകളിലേക്ക് മുകളിലേക്ക് മരം വീണ് നടക്കാൻ വയ്യാതെ കിടപ്പിലാണ്. നീ ഒന്നു പോയി അവൻ ഒന്നു കാണു.
ഞാൻ: എന്തിന്, അവൻ അന്ന് അവിടെ വന്നു കാണിച്ച പെർഫോമൻസ് ഒക്കെ അമ്മൂമ്മ കണ്ടതല്ലേ? അതുമല്ല കിളിയുടെ ഈ കല്യാണം നടത്താൻ ഏറ്റവും മുൻപന്തിയിൽ നിന്നത് അവനായിരിക്കും.
അമ്മൂമ്മ: അവൻ എന്തൊക്കെ ചെയ്താലും ഇപ്പോൾ നീ അതൊന്നും കാണിക്കരുത്.
ഞാൻ: ഞാൻ ഇവിടെ വന്ന് കാര്യം ആരും അറിയുന്നില്ല ഞാൻ അടുത്ത ദിവസം തന്നെ പോകും.
അമ്മൂമ്മ: എടാ അവളുടെ അമ്മ, എൻറെ അനിയത്തി ഇക്കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു. നിൻറെ വിശേഷം ഒക്കെ ചോദിച്ചു. ഞാനപ്പോൾ പറഞ്ഞു അവൻ ഓണത്തിനെത്തും ആയിരിക്കുമെന്ന്.
ഞാൻ: എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കേസ് ആണ് എന്നാലും അമ്മൂമ്മ പറഞ്ഞ സ്ഥിതിക്ക് ഞാൻ നാളെ അവിടെ വരെ ഒന്ന് പോകാം.
പിറ്റേന്ന് രാവിലെ കാപ്പികുടിയും കഴിഞ്ഞ് വണ്ടിയുമെടുത്ത്
💬 Comments
View all comments