0%

Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]

Author : Kambikathakal Read All Parts 331

പ്രദീപ് അങ്കിളിനെ കാണാൻ പോയി. പോകുംവഴി അവിടെയുള്ള രണ്ടു കുട്ടികൾക്ക് ഡ്രസ്സ് എടുത്തു. പ്രദീപ് അങ്കിളിൻ്റെ വീട്ടിൽ കയറിച്ചെല്ലുമ്പോൾ സിറ്റൗട്ടിൽ ഷിബുവും കിളിയുടെ അച്ഛനുമമ്മയും ഇരിപ്പുണ്ട് അവർ എന്തോ കണക്കു പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നെ കണ്ടപ്പോൾ നിർത്തി ഞാൻ അകത്തേക്ക് കയറി പോയപ്പോൾ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. അങ്കിളിൻറെ റൂമിൽ ചെല്ലുമ്പോൾ കട്ടിലിൽ ക്ഷീണിച്ച് അവശനായി കിടക്കുന്ന ഒരാൾ. എന്നെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. വീണ്ടും പുറത്ത് കണക്കു പറച്ചിലിൻ്റെ ശബ്ദം കേട്ടു തുടങ്ങി. ഈ കിടക്കുന്ന ആൾക്ക് വേണ്ടി ആശുപത്രിയിൽ ചെലവാക്കിയ പൈസയുടെ കണക്ക് ആണ് പറയുന്നത്. ഞാൻ അങ്കിളിൻറെ അരികിലിരുന്നു.
അങ്കിൾ: സുഖമല്ലേ?
ഞാൻ: അതെ, അമ്മൂമ്മ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്.
അപ്പോഴേക്കും പ്രകാശൻ എത്തി, കുറച്ചുകഴിഞ്ഞ് പ്രകാശൻ എന്നെയും വിളിച്ചു പുറത്തേക്കിറങ്ങി. തറവാട്ടിലേക്ക് നടക്കുന്ന വഴി അങ്കിളിനെ വീടിൻറെ പുറകിൽ ഷീമയും കിളിയും സംസാരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടു. ആള് ക്ഷീണിച്ച് ഇപ്പോൾ ആ ഉണ്ട കണ്ണുമാത്രം മുഖത്തുണ്ട്. തറവാട്ടിൽ പോയിരുന്നു സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ
പ്രകാശൻ: എടാ നീ കണ്ടില്ലേ, ഇതൊക്കെയാണ് അവിടുത്തെ അവസ്ഥ. അവൾ എങ്കിലും നിൻറെ കൂടെ വന്നിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇവരൊക്കെ കൂടി തന്നെയാണ് അവളെ ഈ ഗതിയിൽ ആക്കിയത്. നീ ആസ്പത്രികൾ കിടന്ന സമയത്ത് അവൾ ഒരുപാട് നിർബന്ധിച്ചാണ് നിൻറെ അടുത്തേക്ക് വരാൻ. അപ്പോൾ അവർ നീ മരിച്ചു പോയി കഴിഞ്ഞാൽ നിങ്ങളുടെ കല്യാണം രജിസ്റ്റർ ആകാത്തതിനാൽ ഒരു ജോലി പോലും കിട്ടില്ല. നിന്നെ കിട്ടിയാൽ തന്നെ ഏത് കോലത്തിൽ ആണ് കിട്ടുന്നത് എന്നുമറിയില്ല, നിൻറെ വിധി കണ്ടവരാരും ഉണ്ടാകില്ല. അവൻറെ വീട്ടുകാർ പോലും എതിരാണ്. എന്നൊക്കെ പറഞ്ഞ് ഒരുപാട് നിർബന്ധിച്ച് അവളുടെ മനസ്സു മാറ്റി. പക്ഷേ ഒരു വാക്ക് അവൾ എൻറെ കൂടെ തന്നെ നൽകുകയുള്ളൂ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ നിങ്ങളെ നോക്കിയേനെ. എല്ലാവരും ആ ഷിബുവിനെ പണത്തിൽ മയങ്ങിപ്പോയി, അവൾ പോലും. ഇവിടെ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. അവിടെ എൻറെ കാര്യങ്ങളൊക്കെ നോക്കുന്നത് ഒരു പെൺകുട്ടിയാണെന്ന്. അവൾക്ക് നിന്നോട് ഒരു ബന്ധവുമില്ല എങ്കിലും, അവൾ നിന്നെ ശുശ്രൂഷിച്ചു

💬 Comments

View all comments