Chapter Title : എൻ്റെ കിളിക്കൂട് 2 [Dasan]
കുറച്ചു നേരം കളിച്ചു വൈകുന്നേരം 4.30 ആയപ്പോൾ തിരിച്ചു വീട്ടിലെത്തി, ഡോർ അടച്ചിരുന്നു അതിനാൽ ഞാൻ സിറ്റൗട്ടിൽ കസേരയിലിരുന്നു ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് അമ്മുമ്മ പുറത്തേക്ക് വന്നു "നീ എപ്പോൾ എത്തി"-
ഞാൻ പറഞ്ഞു: - കുറച്ചു നേരമായി എത്തിയിട്ട്. അമ്മൂമ്മ അകത്തേക്ക് പോയി എനിക്കുള്ള ചായയുമായി തിരിച്ചുവന്നു സിറ്റൗട്ടിൽ കസേരയിലിരുന്നു അവളെ ഇപ്പുറത്തേക്ക് കണ്ടില്ല. ചായ കുടിച്ചു കഴിഞ്ഞു ഗ്ലാസ്സുമായി ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ രാത്രിയിലേക്കുള്ള ഭക്ഷണം റെഡി ആക്കുകയായിരുന്നു എന്നെ കണ്ടതും ഒഴിഞ്ഞുമാറി പുറത്തേക്കിറങ്ങി. ഇവളുടെ ഇത്തരം പ്രവർത്തികൾ എന്നെ അതീവ വിഷമത്തിലാക്കി. ചായ ഗ്ലാസ്സ് ഞാൻ കഴുകി അവിടെ വച്ചിട്ട് തിരിച്ചുപോന്നു സിറ്റൗട്ടിൽ തന്നെ ഇരിപ്പുറപ്പിച്ചു ഏകദേശം 5.30 ന് കുഞ്ഞച്ചൻ അവിടേക്ക് വന്നു.
അമ്മുമ്മയോട് പറഞ്ഞു " അമ്മ ഇന്ന് രാത്രി ഹോസ്പിറ്റലിൽ നിൽക്കണം, ഒരാളോട് കുറച്ചു പൈസ ചോദിച്ചിട്ടുണ്ട് അതു വൈകീട്ട് ഏഴര എട്ടു മണിയാകുമ്പോൾ കൊണ്ടുവരാം എന്നാണ് പറഞ്ഞിരിക്കുന്നത്. വന്നില്ലെങ്കിൽ വെളുപ്പിന് തന്നെ അയാളെ കാണാൻ പോകണം. നാളെ ഡിസ്ചാർജ് ചെയ്യുകയല്ലേ അവിടെ കുറച്ച് പൈസ അടക്കണം അമ്മ വേഗം റെഡി ആവുകയാണെങ്കിൽ ഞാൻ കൊണ്ടുവന്നു വിടാം. ഞാൻ ഇപ്പോൾ തന്നെ പോയിട്ട് വരാം അമ്മ ആറു മണി ആകുമ്പോഴേക്കും റെഡിയായിക്കോളൂ" എന്നുപറഞ്ഞ് കുഞ്ഞച്ചൻ പോയി അപ്പോൾ തന്നെ അമ്മ എഴുന്നേറ്റ് അകത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മൂമ്മയുടെ ശബ്ദം കേൾക്കുന്നുണ്ട് "അതിന് ഇവിടെ അജയൻ ഉണ്ടല്ലോ " പിന്നീട് ശബ്ദം കേട്ടില്ല അമ്മുമ്മ റെഡിയാകാൻ തുടങ്ങി മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ കുഞ്ഞച്ചൻ എത്തി. അമ്മ കിളിയോട് പറഞ്ഞു " അവന് ചോറ് കൊടുത്തു പാത്രം വെള്ളത്തിലിട്ടു വച്ചിരുന്നാൽ മതി നാളെ രാവിലെ കഴുകാം എന്നിട്ട് ലൈറ്റുകൾ ഒക്കെ ഓഫ് ചെയ്ത് മുറിയിൽ പോയി കിടന്നൊ " എന്ന് പറഞ്ഞ് അമ്മയും കുഞ്ഞച്ഛനും ഇറങ്ങിയ ഉടനെ അവൾ അവരുടെ മുറിയിൽ കയറി വാതിലടച്ചു. ഞാൻ സമാധാനിച്ചു രാത്രി അവളോട് എല്ലാം ഏറ്റുപറഞ്ഞ് മാപ്പ് പറയണം.
പക്ഷേ അവൾ പുറത്തേക്ക് വന്നില്ല എട്ടര വരെ ഞാൻ നോക്കി
💬 Comments
View all comments