Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]
തുറന്നു കാട്ടിയപ്പോൾ, ആൾക്ക് എന്നെ വന്ന് കാണാൻ തന്നെ സമയമില്ല.
ഞാൻ :- ഇത്രയും ദിവസം ഞാൻ തിന്നുകയായിരുന്നു. എന്നോട് കാണിച്ചിരുന്ന ദ്വേഷ്യവും, വെറുപ്പും മൂലം എത്രമാത്രം വിഷമിച്ചിട്ടുണ്ട് എന്ന് അറിയുമോ? ആ സമയത്തൊക്കെ എൻറെ ഹൃദയം ഇരുന്നു വിങ്ങുകയായിരുന്നു. എന്നിട്ടും ഞാൻ പരിചരിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നമ്മൾ രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നു.
അത് മറ്റുള്ളവരെ അറിയിക്കാതെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നുവോ അത്രയും നല്ലത്. എപ്പോഴായാലും ഇത് അറിയും, പക്ഷേ എത്രത്തോളം വൈകുന്നുവോ അത് നമുക്ക് രണ്ടുപേർക്കും നല്ലത്. അതുകൊണ്ട് ശ്രദ്ധിച്ചുവേണം മുന്നോട്ടുപോകുവാൻ. എനിക്ക് പങ്കാളിയായി വേണം, അല്ലാതെ കുറച്ചു നാളത്തെ പ്രേമ കോപ്രായങ്ങൾക്കല്ല.
കിളി :- ക്ഷമിക്ക്........ ഇപ്പോഴത്തെ വിഷമത്തിന് പറഞ്ഞുപോയതാണ്.
എന്നിട്ട് എൻറെ ചുണ്ടിൽ ഒരു ചുംബനം തന്നു.
ഞാൻ:- ഞാനൊന്ന് ടൗണിൽ പോവുകയാണ്, എന്തെങ്കിലും വാങ്ങണോ? പോകുന്നതിനു മുമ്പ് ബാത്റൂമിലൊ മറ്റോ?
കിളി :- എനിക്കൊന്നും വാങ്ങണ്ട. ഒന്ന് ബാത്റൂമിൽ പോകണം.
ഞാൻ കക്ഷിയെ കട്ടിലിൽ നിന്നും വട്ടം കോരിയെടുത്തു. അപ്പോൾ കഴുത്തിലൂടെ കൈകൾകോർത്ത് ചിരിച്ചു കൊണ്ടു കിടന്നു. ബാത്റൂമിൽ കൊണ്ടുപോയി ഇരുത്തി തിരിച്ചിറക്കി കൊണ്ടുവന്ന് കിടത്തിയപ്പോൾ
കിളി :- പോയിട്ട് വേഗം വരില്ലേ? ഞാൻ കാത്തിരിക്കും.
ഞാൻ:- ടൗണിൽ വരെ പോവുകയല്ലേ, പ്രകാശനെ ഒന്ന് കാണണം. അവന് ഞാൻ അവിടെ ചെല്ലുന്നില്ല എന്നുള്ള പരാതിയാണ്. പിന്നെ പി എസ് സി യുടെ ഒരു ഫോം വാങ്ങണം. എൽ ഡി സി യുടെ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. ഒന്ന് രണ്ടു പരീക്ഷയെഴുതിയിട്ട്, പോലീസിൻറെ മാത്രമാണ് വിളിച്ചത്. അതോ ഫിസിക്കൽ ടെസ്റ്റിൽ പൊക്കം കുറവാണെന്ന് പറഞ്ഞ് മാറ്റി നിർത്തുകയും ചെയ്തു. ഇനിയിപ്പോൾ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നടന്നു കളയാൻ സമയമില്ല. എന്തെങ്കിലും ജോലി ഒപ്പിക്കണം. ഒന്നുകൂടി വാങ്ങണോ? ഇന്നത്തെ കാലത്ത് രണ്ടുപേർക്കും ജോലി ഉണ്ടെങ്കിലെ ജീവിച്ചു പോകാൻ പറ്റൂ. അതുകൊണ്ട് ഒന്ന് ട്രൈ ചെയ്തേക്ക്.
കിളി :- ഞാൻ ഒരെണ്ണം അപ്ലൈ ചെയ്തതാണ്. അതിൻറെ എക്സാം സെൻറർ വന്നത് കൊല്ലം ആയിരുന്നു. കൂടെ വരാൻ ആളില്ലാത്തതുകൊണ്ട് പോയില്ല. വീട്ടിൽ പലരോടും ഞാൻ പറഞ്ഞു. ആർക്കും സൗകര്യ പെട്ടില്ല.
💬 Comments
View all comments