Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]
എടുക്കാൻ വയ്യ."
ഞാൻ :- ഞാൻ എത്ര പ്രാവശ്യം ടെലഫോൺ ഓഫീസിൽ ചെന്ന് പരാതി പറഞ്ഞു. അവർ വന്ന് ശരിയാക്കാത്തത് എൻറെ കുഴപ്പം കൊണ്ടാണോ. എന്നുകൂടി ഞാന് ചെന്ന് പറയാം"
മുണ്ട് മാറി പാൻറും ഷർട്ടും ഇട്ട് സൈക്കിളുമെടുത്ത് ലീവ് ലെറ്ററും ആയി വേണു ചേട്ടൻറെ വീട്ടിലേക്ക് പുറപ്പെട്ടു. 10 മിനിറ്റ് സൈക്കിൾ ചവിട്ടാൻ ഉള്ള ദൂരം ഉണ്ട്. സൈക്കിൾ ചവിട്ടുന്നതിനിടയിൽ, ഇന്നും ഞങ്ങൾ രണ്ടുപേർ മാത്രമാണ് അവിടെയുണ്ടാവുക എന്നോർത്തപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരനുഭൂതി തോന്നി. ഇങ്ങനെയൊക്കെ ഓർത്ത് അവിടെ ചെല്ലുമ്പോൾ പുള്ളിക്കാരൻ പോകാൻ ഇറങ്ങുകയായിരുന്നു.
ഞാൻ:- ഇത് ചിറ്റപ്പൻറെ ലീവ് ലെറ്റർ ആണ്.
വേണു:- എന്തേ സുബ്രഹ്മണ്യൻ ചേട്ടൻ തിരുവനന്തപുരത്ത് പോയിട്ട് തിരിച്ചെത്തിയില്ലെ?
ഞാൻ :- പോയ ആളെ കാണാൻ സാധിച്ചില്ല. ഇന്നു കാണാൻ പറ്റും എന്നു പറഞ്ഞ് അവിടെ സ്റ്റേ ചെയ്തു.
വേണു:- ശരി, ഞാൻ ഓഫീസിൽ കൊടുത്തേക്കാം.
ഞാൻ തിരിച്ചു വന്നു. ചായ കുടി കഴിഞ്ഞിട്ട് വേണം ടെലഫോൺ ഓഫീസിൽ പോകാൻ. അവിടെ ചെന്ന് ഒന്നു കൂടി പരാതിപ്പെട്ടു നോക്കാം. അവിടെ ചെന്ന് പരാതിയും പറഞ്ഞ് പോരും വഴി കിളിയുടെ വീട്ടിൽവന്ന് കയറാം. ഞാൻ ചെല്ലുന്നില്ല എന്ന പരാതിയും മാറും. ഇങ്ങനെയൊക്കെ വിചാരിച്ച് ചായ കുടി ഒക്കെ കഴിഞ്ഞപ്പോൾ അമ്മൂമ്മ വീടിനു പുറത്തായിരുന്നു. ഞാൻ പുറത്തിറങ്ങി അമ്മൂമ്മയെ ശ്രദ്ധിച്ചു.
അമ്മൂമ്മ പറമ്പിലുള്ള ചവറുകൾ ഒക്കെ അടിച്ചു കൂട്ടി തീയിടാൻ ഉള്ള പരിശ്രമത്തിൽ ആയിരുന്നു. ഞാൻ അകത്തേക്ക് കയറി കിളി കിടന്നിരുന്ന മുറിയിലേക്ക് ചെന്നു. കട്ടിലിലിരുന്നപ്പോൾ കെറുവിച്ച് കിടക്കുകയായിരുന്നു. എന്താണാവോ കാര്യം? എന്നെ കണ്ടതും മുഖം വെട്ടിച്ചു കിടന്നു. ഞാൻ കൈകൾ കൊണ്ട് ആ മുഖം എൻറെ നേരെ തിരിച്ചു.
ഞാൻ:- പിന്നെയും ഇണക്കിളി പിണങ്ങിയല്ലോ?.............. ഇനിയെന്താണ് ഇനിയെന്താണ് ഇണങ്ങുകില്ലേ...... ഇണങ്ങുകില്ലേ.
എന്ന് പാടി കൊണ്ട് ചുണ്ടുകളിൽ ചുംബിക്കാൻ ശ്രമിച്ചപ്പോൾ കൈകൊണ്ട് എൻറെ മുഖം തട്ടിമാറ്റി.
കിളി :- ഇത്രയും നേരം ഉണ്ടായിട്ട്, ഇപ്പോഴാണ് വരാൻ കണ്ട സമയം. കഴിഞ്ഞ ദിവസങ്ങളിൽ ഈ സമയത്തിനുള്ളിൽ എത്ര പ്രാവശ്യം എന്നെ വന്നു നോക്കുമായിരുന്നു. ഇപ്പോൾ എൻറെ സ്നേഹം
💬 Comments
View all comments