Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]
ഞാൻ എഴുന്നേറ്റ് പോകുമ്പോൾ ഒരു കള്ള ചിരിയും. ഞാൻ പെട്ടെന്ന് അടുക്കളയിൽ ചെന്ന് കട്ടനുള്ള വെള്ളം എടുക്കുന്ന അതിനോടൊപ്പം മുഖം കഴുകി. അടുപ്പത്തുവെച്ച് വാതിൽ തുറന്നു പുറത്തു വന്ന് ഗേറ്റ് തുറന്നു. അമ്മുമ്മ അകത്തേക്ക് വന്നു. അമ്മൂമ്മയുടെ കയ്യിൽ ഒരു വെള്ള കടലാസ് മടക്കി പിടിച്ചിട്ടുണ്ടായിരുന്നു.
അമ്മുമ്മ :- എന്തായി, ഇന്ന് കിടന്നുറങ്ങി പോയോ?
ഞാൻ:- ഇല്ല. ഞാൻ സാധാരണ എഴുന്നേൽക്കുന്ന സമയത്ത് തന്നെ എഴുന്നേറ്റു. പക്ഷേ നല്ല തണുപ്പ് ആയിരുന്നതിനാൽ ഒന്നുകൂടി കിടന്നു.
അമ്മൂമ്മ കിളിയുടെ മുറിയിലേക്ക് പോകുന്ന വഴി പേപ്പർ ഡൈനിംഗ് ടേബിളിൽ വെച്ചു പോകുമ്പോൾ ഞാൻ രാത്രിയിൽ വിരിക്കാൻ വച്ചിരുന്ന പായ അവിടെത്തന്നെ ഇരിപ്പുണ്ടായിരുന്നു. അതു കണ്ട്
അമ്മൂമ്മ:- ഈ പായ, എടുത്തു മാറ്റുന്നില്ലെ?
ഞാൻ പായ അവിടെ നിന്നും എടുത്തു കൊണ്ടുപോയി വെച്ചു. അപ്പോഴേക്കും കട്ടൻ കിളച്ചു ഗ്ലാസിൽ പകർന്നു മധുരം ഇട്ടു. അമ്മൂമ്മയ്ക്കും കളിക്കും കൊടുത്തു. എൻറെ ചായയുമായി ഞാൻ സിറ്റൗട്ടിലേക്ക് പോയി.
അമ്മുമ്മ :- എങ്ങനെയുണ്ടായിരുന്നു മോളെ?
കാൽ എടുത്തു നോക്കി
അമ്മൂമ്മ :- നല്ല കുറവുണ്ട്. നടക്കാൻ പറ്റുന്നുണ്ടോ?
കിളി:- ചെറിയ വേദനയുണ്ട്.
അമ്മൂമ്മ:- വേദന ഒക്കെ മാറി സുഖമായിട്ട് എഴുന്നേറ്റാൽ മതി. എടാ അജയ നീ ഈ കടലാസ് കൊണ്ടുപോയി, സുബ്രഹ്മണ്യൻറെ കൂടെ വർക്ക് ചെയ്യുന്ന വേണുവിൻ്റെ വീട് അറിയില്ലേ, അവിടെ കൊണ്ടുപോയി കൊടുക്കണം. സുബ്രഹ്മണ്യൻ ഇന്നലെ കാണാൻ പോയ ആളെ കണ്ടില്ല. അയാൾ സ്ഥലത്തില്ലായിരുന്നു, ഇന്ന് എത്തും.ആ ആളെ ഇന്ന് കാണാൻ പറ്റു. ഇന്ന് എപ്പോൾ കാണാൻ പറ്റുമെന്നറിയില്ല, അതുകൊണ്ട് എനിക്ക് ഇന്നും പോകേണ്ടിവരും. ആ കടലാസ് സുബ്രഹ്മണ്യൻ്റെ അവധിക്കുള്ളതാണ്. ഇപ്പോൾതന്നെ പൊയ്ക്കോ. അവൻ പോകുന്നതിനു മുമ്പ് കൊണ്ടുപോയി കൊടുത്താൽ ആപ്പീസിൽ കൊടുത്തോളും.
നിന്നോട് എത്ര നാളായി നമ്മുടെ ഫോൺ നന്നാക്കുന്ന കാര്യം പറഞ്ഞിട്ട്, സുബ്രഹ്മണ്യൻ കുറേ ഈ ഫോണിലേക്ക് വിളിച്ചു എന്ന് പറഞ്ഞു. കിട്ടാത്തതുകൊണ്ട് ആ രാജുവിൻ്റെ വീട്ടിൽ വിളിച്ചു പറഞ്ഞിട്ട്, അവൻറെ മോൻ രാത്രി വന്നു പറയുകയാണ് ഉണ്ടായത്. അവർക്കൊക്കെ ഭയങ്കര ബുദ്ധിമുട്ട് ആയിട്ടുണ്ടാവും. ഇവിടെ ഒരു ഫോൺ ഉണ്ടായിട്ട് ഒന്നു നന്നാക്കി
💬 Comments
View all comments