Chapter Title : എൻ്റെ കിളിക്കൂട് 7 [Dasan]
കയ്യിൽ ഒരു സ്റ്റീല് പാത്രം.
അമ്മൂമ്മ :- നീ എഴുന്നേറ്റു അമ്പലത്തിൽ പോയാൽ മതിയായിരുന്നു. അതെങ്ങനെ എത്ര പ്രാവശ്യം വിളിച്ചു. എഴുന്നേൽക്കണ്ടേ. ഇതാ, ഇതിൽ പാൽ പായസം ഉണ്ട്. കുളിച്ചു വന്നിട്ട് കുടിക്ക്. എന്തായി മോളെ ചായയുടെ പരിപാടിയൊക്കെ. മോളും പോയി കുളിക്ക്.
കിളി :- പുട്ടും കറിയും റെഡിയായിട്ടുണ്ട്. പാൽ എത്തിയിട്ടില്ല.
പത്രം എടുക്കാൻ ഗേറ്റിനടുത്ത് ചെന്നപ്പോൾ പാൽ പാത്രം ഇരിക്കുന്നത് കണ്ട് എടുത്തു കൊണ്ടുവന്നു കൊടുത്തു. കുളിച്ചു വന്ന് പാൽപ്പായസവും കുടിച്ച്, ബ്രേക്ക് ഫാസ്റ്റും കഴിച്ചു. കിളിയോട് ഫോം പോസ്റ്റ് ചെയ്യാൻ ടൗണിലേക്ക് പോവുകയാണെന്ന് പറഞ്ഞു. സൈക്കിളുമെടുത്ത് പുറപ്പെടാൻ നേരം അമ്മൂമ്മ ചോദിച്ചു എവിടെ പോകുന്നു? ഞാൻ വിവരവും പറഞ്ഞു പുറപ്പെട്ടു. ദൈവങ്ങളെ ഒക്കെ വിചാരിച്ച് പോസ്റ്റ് ബോക്സിൽ ഇട്ടു. പ്രകാശനെ ഒന്ന് കണ്ടേക്കാം എന്ന് കരുതി കിളിയുടെ വീട്ടിൽ കയറി. ചെന്നപ്പോൾ പ്രകാശൻ അവിടെയില്ല, വലപ്പണിക്കു പോയിരിക്കുകയാണ്. പ്രകാശന് ബോട്ടിലെ വലപ്പണിയാണ്. അവിടെ രണ്ടാമത്തെ സഹോദരൻറെ അളിയനുണ്ട്. പേര് ഷിബു വയസ്സ് 27 കല്യാണം കഴിഞ്ഞിട്ടില്ല. ആളൊരു തല്ലിപ്പൊളി ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നെ കണ്ടപ്പോൾ ആരും കേൾക്കാതെ
ഷിബു :- എന്താടൈ, എൻറെ കിളി എന്തെടുക്കുന്നു. എൻറെ അന്വേഷണം ഒക്കെ പറഞ്ഞേക്കു......
എനിക്ക് അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല. യാത്രപറഞ്ഞ് പെട്ടെന്ന് ഇറങ്ങി. പോരുന്ന വഴി പി എസ് സി ബുള്ളറ്റിൻ വാങ്ങി. അവിടെവെച്ചുതന്നെ ലിസ്റ്റ് വന്നിട്ടുണ്ടോ എന്ന് നോക്കി. ഇല്ല വന്നിട്ടില്ല. വീട്ടിലെത്തിയപ്പോൾ ഒരാൾ എന്നെയും പ്രതീക്ഷിച്ച് സിറ്റൗട്ടിൽ ഇരിക്കുന്നു. ഞാൻ വരുന്നത് കണ്ടതും സന്തോഷത്തിൽ അകത്തേക്ക് പോയി. എനിക്കാണെങ്കിൽ അവൻ ചോദിച്ച ചോദ്യവും, ലിസ്റ്റ് വരാത്ത നിരാശയും. ഞാൻ നേരെ എൻറെ മുറിയിലേക്കാണ് പോയത് അവിടെ പോയി കട്ടിലിൽ കിടന്നു. കിളി അകത്തേക്ക് വന്ന് കട്ടിലിൽ എൻ്റെ അരികിൽ ഇരുന്നുകൊണ്ട് നെഞ്ചിലേക്ക് തലവെച്ചു. കീഴ്ചുണ്ടിൽ പിടിച്ചു വലിച്ചു കൊണ്ട്
കിളി :- എന്തടാ ചക്കരേ......... ആകെ വിഷമിച്ചു വന്നു കിടക്കുന്നത്.
ഞാൻ ഒന്നും പറഞ്ഞില്ല. മിണ്ടാതെ കിടന്നു. അപ്പോൾ കിളി പല്ലുകൾ കൊണ്ട് എൻറെ കീഴ്ചുണ്ടിൽ ചെറിയൊരു കടി തന്നു
💬 Comments
View all comments