Chapter Title : എൻ്റെ കിളിക്കൂട് 7 [Dasan]
കൊണ്ട്
കിളി :- ഏട്ടൻ എന്താണ് ഇങ്ങനെ വിഷമിച്ചു കിടക്കുന്നത്? എന്നോട് പറയൂ.......... പ്ലീസ്, എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് പങ്കു വെക്കണം.
ഞാൻ ലിസ്റ്റ് വരാത്ത കാര്യവും, അവൻ എന്നോട് ചോദിച്ചു കാര്യവും പറഞ്ഞു.
കിളി :- അയാൾ ഒരുപാട് നാളായി എൻറെ പുറകെ നടന്ന് ശല്യം ചെയ്യുന്നു. ഞാൻ ചേച്ചിയോട് പറഞ്ഞു. ചേച്ചി അയാളുടെ ചോദിച്ചോ ഇല്ലയോ എന്നെനിക്കറിയില്ല. എന്നാലും പിന്നെയും എന്നെ ശല്യപ്പെടുത്തി കൊണ്ടിരുന്നു. ചേച്ചിയുടെ ചേട്ടൻ അല്ലേ, സ്വഭാവം കൊണ്ട് അയാളുടെ രണ്ടുമൂന്നു കല്യാണം ഒഴിഞ്ഞുപോയി അതുകൊണ്ട് ചേച്ചിക്ക് എന്നെ അയാളെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ താല്പര്യം ഉണ്ടെന്നു തോന്നുന്നു. ഞാൻ സമ്മതിക്കില്ല......
ഇത് പറഞ്ഞ് വിതുമ്പാൻ തുടങ്ങി. ഞാൻ സമാധാനിപ്പിച്ചു.
ഞാൻ:- ഞാനില്ലേ, ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.
കിളി എന്നെ മുറുകെ പുണർന്നു.
ഞാൻ:- അമ്മുമ്മ എന്തിയേ?
കിളി:- പറമ്പിൽ എന്തൊക്കെയോ പണി ചെയ്തു നടക്കുന്നുണ്ട്. അയ്യോ, ഞാൻ എഴുന്നേറ്റ് പോകട്ടെ. കറി അടുപ്പത്ത് ഇരിക്കുകയാണ്.
എന്ന് പറഞ്ഞ് എഴുന്നേറ്റുപോയി. ഞാൻ അങ്ങനെ തന്നെ കിടന്നു.
അങ്ങിനെ രാത്രികളിൽ ഒരുമിച്ച് കിടന്നും സല്ലപിച്ചു ദിവസങ്ങൾ പോയി മാസങ്ങൾ ആയതറിഞ്ഞില്ല. നാല് മാസങ്ങൾ കടന്നുപോയി. അതിനിടയിൽ എൻറെ എൽ ഡി സി യുടെ സപ്ലിമെൻററി ലിസ്റ്റും, ഷോർട്ട് ലിസ്റ്റും വന്നു. 650 ആം റാങ്ക്. അങ്ങനെ ഞങ്ങൾ തമ്മിൽ അകലാൻ പറ്റാത്ത വിധത്തിൽ അടുത്തു കഴിഞ്ഞു. അങ്ങിനെ ഒരു ദിവസം ഉച്ചകഴിഞ്ഞ്, കിളിയുടെ രണ്ടാമത്തെ സഹോദരൻ ടെമ്പോ വാനും ആയി വന്നു. സഹോദരൻറെ പേര് പ്രദീപ്. അമ്മുമ്മയോട്
പ്രദീപ് :- കിളിയെ കൊണ്ടുപോകാൻ വന്നതാണ്.
അമ്മുമ്മ :- ആ പെൺകൊച്ച് ഇവിടെ നിൽക്കട്ടെ. എനിക്കൊരു കൂട്ടാകും.
പ്രദീപ് :- അവൾക്ക് ചില ആലോചനകൾ ഒക്കെ വരുന്നുണ്ട്. അടുത്തദിവസം അവരുടെ വീട്ടിൽ നിന്നും കുറച്ചുപേർ കാണാൻ വരുന്നുണ്ട്.
അമ്മൂമ്മ :- എവിടുന്നാടാ മക്കളേ....... നല്ല കൂട്ടരാണോ?
പ്രദീപ് :- അതേ വല്ല്യമ്മേ, അറിയാവുന്ന കൂട്ടര.
അമ്മൂമ്മ :- കൊള്ളാവുന്നവർക്ക് കൊടുക്കണേ.
കിളിയോട് പ്രദീപ് റെഡിയാകാൻ പറഞ്ഞു. എന്നോട് വിശേഷങ്ങൾ ഒക്കെ തിരക്കി. എന്നിട്ട് അമ്മുമ്മയോട്
💬 Comments
View all comments