Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
തഥൈവ. ഭദ്രകാളി ഒന്നും മിണ്ടുന്നില്ല. എന്നെ നോക്കുന്നു പോലുമില്ല. ഇങ്ങനെ ഒരാൾ ഇവിടെ കിടന്നിട്ട് എന്ത് കാര്യം. അതുമല്ല കഴിഞ്ഞ ദിവസമാണ് കത്തി വീശി എൻറെ കൈ മുറിച്ചത്. ചോര മുഴുവൻ ഒലിച്ചു പോയിട്ടും കല്ലുപോലെ നിന്നു. അങ്ങനെ ഒരാൾ ഇവിടെ കിടന്നാൽ എൻറെ നെഞ്ചത്ത് കത്തി കുത്തി കയറ്റില്ലെന്ന് എന്താണ് ഉറപ്പ്. അമ്മയോട് ഈ വക കാര്യങ്ങൾ ഒന്നും പറയാൻ പറ്റില്ലല്ലോ. ഞാൻ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു ശ്രമിച്ചപ്പോൾ
അമ്മൂമ്മ :- വാതിൽ അടക്കേണ്ട തുറന്നു കിടക്കട്ടെ, മോള് ഈ വാതിൽക്കൽ കിടന്നൊ.
ഞാൻ :- വേണ്ട ആ സെറ്റിയിൽ കിടന്നാൽ മതി. എനിക്ക് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞില്ലേ.
അമ്മുമ്മ :- ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. അതെ കൊച്ച് ഈ വാതിൽക്കൽ കിടന്നോളും. ഇല്ല മോളെ?
ഞാൻ ഇവിടെ വന്നിട്ട് ഭദ്രകാളിയുടെ ഒരു ശബ്ദം പോലും കേട്ടിട്ടില്ല. ഇപ്പോഴും അതുതന്നെ മിണ്ടുന്നില്ല. എന്നോട് ദേഷ്യം ഉണ്ടായിരിക്കാം, പക്ഷേ എനിക്ക് ഈ ഭദ്രകാളി താഴെ കിടക്കുന്നതിൽ വിഷമം ഉണ്ടായിരുന്നു. കയ്യിൽ സ്റ്റിച്ച് ചെയ്ത ഭാഗം വിങ്ങുകയാണ്. ഇന്ന് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. ഡോക്ടർ പറഞ്ഞ മരുന്നുകൾ ഒക്കെ എടുത്തു കഴിച്ചു. വേദന കുറയുന്നെങ്കിൽ കുറയട്ടെ. നാല് സ്റ്റിച്ച് ഇട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. എന്തായാലും കൊള്ളാം. ആൾ പായ് എടുത്തുകൊണ്ടുവന്ന് വാതിൽക്കൽ വിരിച്ചു കിടന്നു. അടുക്കളയിലെ ലൈറ്റ് ഒഴിച്ച് ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. കുറച്ചുകഴിഞ്ഞ് അമ്മുമ്മയുടെ മുറിയിൽ നിന്നും പതിവ് ശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ ദിവസവും ശബ്ദം കൂടിക്കൂടി വരുന്നത് പോലെ തോന്നുന്നു. ആളും ഉറങ്ങിയെന്നു തോന്നുന്നു. ഈ ഭദ്രകാളി എത്ര സുന്ദരമായാണ് കിടന്നുറങ്ങുന്നത്. പക്ഷേ എനിക്ക് കൈയുടെ വേദനയേക്കാൾ കൂടുതൽ മനസ്സിലെ വേദന കൊണ്ട് ഉറക്കം വന്നില്ല. ഒരു നാല് ദിവസത്തെ പോക്ക് കൊണ്ട് ഇങ്ങനെ സംഭവിച്ചെങ്കിൽ....... അവൻറെ കയ്യിൽ ഒരുപാട് പൈസ ഉണ്ട്. അവനെ റിയൽ എസ്റ്റേറ്റും വണ്ടി കച്ചവടവും പിന്നെ എന്തൊക്കെയോ പരിപാടി ഉണ്ട്. രണ്ട് കാർ രണ്ട് ബൈക്ക്, കയ്യിലും കഴുത്തിലും ചങ്ങലയുടെ വലിപ്പമുള്ള സ്വർണ്ണ
💬 Comments
View all comments