Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
ചെയിൻ. അവരെ കൊണ്ടുപോയതും കൊണ്ടുവന്ന ആക്കിയതും അവൻറെ വണ്ടിയിലാണ് തോന്നുന്നു. ഇതൊക്കെ കണ്ടാൽ ഏതു പെണ്ണാണ് മയങ്ങി വീഴാത്തത്. നമ്മളിവിടെ ഒരു സൈക്കിളും ചവിട്ടി നടക്കുന്നു. അങ്ങനെയുള്ള എന്നെയോ, ആഡംബരത്തിൽ ജീവിക്കുന്ന അവനെയോ ഒരുവൾ സ്വീകരിക്കുക. ഏതായാലും ഒഴിഞ്ഞുമാറി കൊടുക്കുക, ഈ ഭദ്രകാളി സുഖത്തിലും സന്തോഷത്തിലും ജീവിക്കട്ടെ. അത് കാണുന്നതല്ലേ സന്തോഷം. ഇങ്ങനെ ആലോചിച്ചപ്പോൾ മനസിൻറെ ഭാരം കുറഞ്ഞു. അപ്പോൾ കയ്യിലെ വേദന കൂടി. എന്തു പറയാൻ ഉറക്കം നഷ്ടപ്പെട്ടു. കിടന്നപ്പോൾ വേദന കൂടുന്നത് പോലെ തോന്നി. അതുകൊണ്ട് ലൈറ്റിടാതെ ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. ലൈറ്റ് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവേണ്ട ല്ലോ എന്ന് കരുതിയാണ്. ഞാൻ ചുവരിൽ ചാരിയിരുന്നു. കൈ പൊക്കി വെക്കുമ്പോൾ വേദന കുറവുണ്ട്. അങ്ങനെ കൈ ഞാൻ തലക്ക് മുകളിൽ കയറ്റി വെച്ച് ഇരുന്നു. അങ്ങനെ ഇരുന്ന് ഞാൻ ചിന്തിച്ചു. നാളെ എന്തായാലും കിളിയോട് മര്യാദയ്ക്ക് സംസാരിച്ചു ഒഴിവാക്കണം. വഴക്കൊന്നും ഇല്ല എന്ന് ബോധ്യപ്പെടുത്തണം. എത്രയും പെട്ടെന്ന് ഈ നാട് വിടണം. അതിന് അപ്പോൾ മെൻറ് ഓർഡർ വരണം. ഹെഡ് ക്വാർട്ടേഴ്സ് വേക്കൻസി ആയതിനാൽ, തിരുവനന്തപുരത്ത് എവിടെയെങ്കിലും ആയിരിക്കും പോസ്റ്റിംഗ്. അവിടെത്തന്നെ കൂടാം. ഇങ്ങനെയൊക്കെ ആലോചിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. മറിഞ്ഞുവീണ് കൈകുത്തിയപ്പോഴാണ് വീണ്ടും ഉണർന്നത്. ആ മുറിഞ്ഞ കൈ തന്നെ ബെഡിൽ കുത്തി."അയ്യോ" എന്ന ശബ്ദം പുറത്തേക്കു വരുന്നതിനുമുമ്പ് കടിച്ചമർത്തി. എന്നിട്ടും 'ആ' എന്ന് ശബ്ദിക്കേണ്ടിവന്നു. വീണ്ടും വേദന. സമയം നോക്കണമെങ്കിൽ വാതുക്കൽ കിടക്കുന്ന ആളെ കവർ ചെയ്തു പോണം. അത് ആളിന് ഒരു ബുദ്ധിമുട്ടാകും, അതുവേണ്ട. ഞാൻ വാതിൽക്കലേക്ക് നോക്കിയപ്പോൾ അടുക്കളയിൽ നിന്നും വരുന്ന വെളിച്ചത്തിൽ പായയിൽ കിടക്കുന്ന ആൾ അനങ്ങുന്നത് കണ്ടു. ഇനിയെങ്ങാനും എൻറെ വായിൽ നിന്നും വന്ന ആ ശബ്ദംകൊണ്ട് എഴുന്നേറ്റത് ആണോ എന്തോ. ആൾ എന്നെ നോക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ പതിയെ തലയിണയിലേക്ക് ചെരിഞ്ഞു. ഞാൻ എഴുന്നേറ്റ് ഇരുന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകേണ്ടല്ലോ എന്ന് കരുതി. വീണ്ടും വേദന കൂടി, അതും സഹിച്ച് അങ്ങനെ കിടന്നു. വേദനകൊണ്ട് തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ കുറച്ചുനേരം കഴിഞ്ഞ് എഴുന്നേറ്റിരുന്നു.
💬 Comments
View all comments