0%

Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]

Author : Kambikathakal Read All Parts 342

വീണ്ടും വാതിൽക്കലേക്ക് കണ്ണു പോയി. രണ്ടു ഉണ്ടക്കണ്ണുകൾ ഇങ്ങോട്ട് നോക്കുന്നു. എന്തിനാണാവോ ഇങ്ങോട്ട് നോക്കുന്നത്, പല അതിക്രമവും ചെയ്യാനാവും. ഞാൻ കൈ തലയിലും വെച്ച് ചുവരിൽ ചാരി ഇരുന്നു. രാത്രി ആകുമ്പോൾ വേദനകൾ കൂടും എന്ന് പറയുന്നത് ശരിയാണ്. എങ്ങനെ നേരം വെളുപ്പിച്ചു എടുക്കുമെന്ന് ചിന്തിച്ചു. സമയം ഒച്ച് ഇഴയുന്നത് പോലെയാണ് നീങ്ങുന്നത്. സമയം നോക്കാനും വയ്യ, കാരണം അടുത്തേക്ക് ചെന്നാൽ കത്തിയെടുത്ത് വെച്ചിട്ടുണ്ടെങ്കിൽ. വാതിൽക്കൽ കിടക്കുന്ന ആളെ കടന്ന് പോയിട്ട് വേണം ക്ലോക്കിൽ സമയം നോക്കാൻ. ആള് കരയുന്നുണ്ടോ എന്നൊരു സംശയം. എങ്ങനെ നോക്കും, അന്ന് എൻറെ നേരെ സീറ്റ് പുലിയെ പോലെ ചീറി വന്ന് കത്തി വീശി ആളാണ്. ഞാൻ അടുത്തേക്കെങ്ങാൻ ചെന്നാൽ ഉപദ്രവിക്കാൻ വരുന്നത് ആണെന്ന് കരുതി എന്തെങ്കിലും കടുംകൈ ചെയ്താലോ. അതുകൊണ്ട് ഞാൻ നോക്കി ഇരുന്നു. ഇടക്ക് കണ്ണുകൾ തുറക്കുന്നതും വിതുമ്പി വിതുമ്പി കരയുന്നതിൻറെ ചലനങ്ങളും മനസ്സിലാകുന്നുണ്ടായിരുന്നു. എന്തിനാണാവോ കരയുന്നത്, ഇവിടെ വന്ന് പെട്ടു പോയതുകൊണ്ടുള്ള വിഷമം കൊണ്ടാണോ? എന്തായാലും നാളെ എല്ലാം പറഞ്ഞ ശരിയാക്കണം. ഞാൻ കാരണം ഒരു ബുദ്ധിമുട്ടുണ്ടാവേണ്ട. ഇങ്ങനെയൊക്കെ വിചാരിച്ച് ഇരുന്നു മയങ്ങി. ഉണർന്നപ്പോൾ പെടലി വേദന, ഇരുന്നു ഉറങ്ങിയത് കൊണ്ടാവാം. നേരം നല്ലതുപോലെ വെട്ടംവെച്ചു. വാതിൽക്കൽ ആളില്ല, പായയും ഇല്ല. ബാത്റൂമിൽ ഫ്ലഷ് ചെയ്യുന്ന ഒച്ച കേട്ടു. വാതിൽ തുറന്ന് വന്ന് എന്നെ ഒന്നു നോക്കിയിട്ട് മുറിക്ക് പുറത്തേക്ക് പോയി. ഞാൻ പതിയെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. അപ്പുറത്ത് അമ്മുമ്മയുടെ ശബ്ദം കേട്ടു.
അമ്മൂമ്മ :- അവനെ കട്ടൻചായ ഒന്നും കൊടുക്കേണ്ട, മോള് പോയതോടുകൂടി അവൻ കട്ടൻ ചോദിക്കാറില്ല. അവൻറെ എല്ലാ രീതികളും മാറി, ഭക്ഷണം തന്നെ വളരെ കുറച്ചു. എനിക്കും അവനും കുറേ ദിവസം ഭയങ്കര വിഷമം ആയിരുന്നു. കുറച്ചുദിവസം അവൻ ഭക്ഷണം തന്നെ മര്യാദക്ക് കഴിച്ചിരുന്നില്ല.
നേരം വെളുത്തപ്പോൾ കയ്യിലെ വേദനക്ക് നല്ല കുറവുണ്ട്. എഴുന്നേറ്റ് കുറച്ചു നടന്നപ്പോൾ തലക്ക് ഭയങ്കര ഭാരം പോലെ തോന്നി. ക്ഷീണം, കയ്യും കാലും തളരുന്നത് പോലെ. രക്തം ഒരുപാട് പോയതാണല്ലോ അതിൻറെതായിരിക്കും. പെട്ടെന്നുതന്നെ ഞാൻ മുറിയിൽ കയറി

💬 Comments

View all comments