0%

Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]

Author : Kambikathakal Read All Parts 346

എത്തി ശർദ്ദിച്ചു. വെറുതെ കയ്പ് വെള്ളം. ടാപ്പ് തുറന്നു കഴുകി ബാത്റൂമിന് പുറത്തേക്ക് വിണു. പിന്നീട് എഴുന്നേൽക്കാൻ പറ്റിയില്ല. അമ്മുമ്മ വരുമ്പോൾ ബാത്റൂമിന് പുറത്തു കിടക്കുന്നു.
അമ്മുമ്മ:- അയ്യോ! ഇതെന്തുപറ്റി. ഞാൻ ആ പെൺകൊച്ചിനോട് ശ്രദ്ധിക്കണം എന്ന് പറഞ്ഞിട്ട് ആണല്ലോ പോയത്.
ഞാൻ:- കണ്ടിട്ടുണ്ടാവില്ല. ഞാൻ വിളിച്ചില്ല. സാരമില്ല ഞാൻ എഴുന്നേറ്റ് കൊള്ളാം.
അമ്മൂമ്മ :- എടി മോളെ, നീയൊന്നു ഇങ്ങോട്ട് വന്നേ. അജയൻ വീണത് നീ കണ്ടില്ലേ. ഞാൻ പറഞ്ഞിട്ടല്ലേ പോയത്.
പ്രതികരണം ഒന്നും കേൾക്കാത്തത് കൊണ്ട് അമ്മുമ്മ മുറിക്ക് പുറത്തേക്കിറങ്ങി. ഞാൻ അപ്പോഴേക്കും നിരങ്ങി കട്ടിലിൽ കയറി. അമ്മൂമ്മ കിളിയെകൊണ്ട് വന്നപ്പോഴേക്കും കട്ടിലിൽ കയറി കിടന്നു.
അമ്മൂമ്മ :- മോളെ, ഞാൻ നിന്നെ പറഞ്ഞു ഏൽപ്പിച്ചിട്ടില്ലെ പോയത്. ഞാൻ വരുമ്പോൾ ദാ ഇവിടെ കിടക്കുന്നു.
എന്നു പറഞ്ഞ് അമ്മുമ്മ ഞാൻ കിടന്നിരുന്ന സ്ഥലം ചൂണ്ടിക്കാണിക്കുന്നു. എന്നെ ഒന്നു നോക്കിയിട്ട് കക്ഷി കരയാൻ തുടങ്ങി.
ഞാൻ:- അറിഞ്ഞിട്ടുണ്ടാവില്ല. ഞാൻ വിളിച്ചില്ല. അറിഞ്ഞാലല്ലേ വരാൻ പറ്റൂ. അതൊന്നും കുഴപ്പമില്ല.
അമ്മൂമ്മ :- മോളെ ഈ ചെറുനാരങ്ങ പിഴിഞ്ഞ് ഉപ്പിട്ട് വെള്ളം എടുക്ക്.
ചെറുനാരങ്ങ കിളിയുടെ കൈയിലെ കൊടുത്തു. നാരങ്ങ വെള്ളത്തിൽ വല്ല പാഷാണം ചേർത്ത് കൊണ്ടുവരുമോ? അത്രയും ദേഷ്യം ഉണ്ടാവും. അങ്ങനെയെങ്കിൽ അങ്ങനെ.
ഞാൻ:- ഒരു കാര്യം മറന്നു പോയി കുറച്ച് ഗ്ലൂക്കോസ് പൗഡർ വേണമായിരുന്നു.
അമ്മുമ്മ :- ശരി മോനെ, ഞാൻ പോയി വാങ്ങി കൊണ്ടുവരാം.
ഞാൻ:- നാരങ്ങ വെള്ളം കൊണ്ടുവന്നു തന്നിട്ട് പോയാൽ മതി.
അമ്മുമ്മ അപ്പുറത്തേക്ക് പോയി. നാരങ്ങ വെള്ളവുമായി വന്നു. രണ്ട് ഗ്ലാസ് വെള്ളം കുടിച്ചപ്പോൾ ഒരു ആശ്വാസം തോന്നി.
അമ്മൂമ്മ :- ഇനി വേണോ?
ഞാൻ മതിയെന്ന് പറഞ്ഞു. പാത്രവുമായി അമ്മൂമ്മ പോയി. ക്ഷീണം കാരണം ഞാനുറങ്ങിപ്പോയി. അമ്മു വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്.
അമ്മുമ്മ :- മോനെ എഴുന്നേറ്റ് കഞ്ഞി കുടിക്ക്.
ക്ഷീണം കൊണ്ട് എഴുന്നേൽക്കാൻ നല്ല ബുദ്ധിമുട്ട് തോന്നി.
അമ്മൂമ്മ :- മോളെ കിളി, അജയനെ ഒന്ന് പിടിച്ചെ.
ഞാൻ:- വേണ്ട, ഞാൻ പതിയെ നടന്നു വരാം. എന്നാലെ ക്ഷീണം

💬 Comments

View all comments