0%

Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]

Author : Kambikathakal Read All Parts 347

ഒക്കെ മാറുകയുള്ളൂ.
എന്ന് പറഞ്ഞു പതിയെ നടന്നു. കിളിവന്നു പിടിക്കാൻ നോക്കിയെങ്കിലും ഞാൻ തടഞ്ഞു. കുറച്ചു കഞ്ഞി ഉള്ളിൽ ചെന്നപ്പോൾ ഒരു ആശ്വാസം. എന്നാലും ചെറിയൊരു ശബ്ദിക്കാൻ ഉള്ള ആരംഭം. കിടന്നാൽ ശർദ്ദിക്കും എന്ന് തോന്നിയതുകൊണ്ട് പതിയെ നടന്നു സിറ്റൗട്ടിലെ പടിയിൽ ഇരുന്നു. ഇപ്പോൾ ചെറിയൊരു ആശ്വാസം തോന്നുന്നുണ്ട്. കിടന്നാൽ ക്ഷീണം മാറുകയില്ല എന്ന് എനിക്ക് തോന്നി. കുറച്ചുനേരം ഇരുന്നതിനു ശേഷം എഴുന്നേറ്റ് പതിയെ നടന്നു. ബുദ്ധിമുട്ട് തോന്നിയെങ്കിലും, നടപ്പു തുടർന്നു. വൈകുന്നേരമായപ്പോൾ ചിറ്റ എന്നെ കാണാൻ വന്നിരുന്നു. ചായ കുടി കഴിഞ്ഞു ചിറ്റ തിരിച്ചുപോയി. രാവിലത്തെ ക്ഷീണം മാറിയിരുന്നു. ചിറ്റ പോയ പുറകെ ഞാൻ പതിയെ മുറ്റത്തു നടന്നു. ക്ഷീണത്തിന് ലക്ഷണം ഒക്കെ മാറിയപ്പോൾ വീണ്ടും ചിന്തകളിലേക്ക് പോയി. കിളി ഇപ്പോൾ ഹാപ്പി ആണെന്ന് തോന്നുന്നു. പിന്നെ സംസാരിച്ച വിഷയം വഷളാക്കണ്ട അത് ഇങ്ങനെ തന്നെ പോട്ടെ. സംസാരിക്കാൻ നിന്നാൽ വീണ്ടും വഷളായാലൊ? ഇനി ഒരു കത്തി പ്രയോഗത്തിന് ഞാനില്ല. ഞാൻ ഇനി എന്തേലും പ്രശ്നം ഉണ്ടാക്കിയാലോ എന്ന് കരുതി ആയിരിക്കും ആ കത്തി വീശൽ. അതുകൊണ്ട് ഒരു സീൻ ഉണ്ടാക്കേണ്ട. നഷ്ടപ്പെടലിൻ്റെ ഒരു നീറ്റൽ മനസ്സിലുണ്ടെങ്കിലും ഈ ഭദ്രകാളിയുടെ സന്തോഷം അല്ലേ വേണ്ടത്. മനസ്സിൽ വലിയൊരു മുറിവാണ് ഏൾക്കുന്നത് എങ്കിലും, നമ്മൾ സ്നേഹിക്കുന്നവരുടെ ആഗ്രഹം നിറവേറ്റി കൊടുക്കുക അതാണ് സന്തോഷം. എന്ന് എൻറെ മനസ്സിനെ പാകപ്പെടുത്തി. സന്ധ്യയായപ്പോൾ നിലവിളക്ക് കത്തിച്ച് കൊണ്ടുവരുന്ന ആ സീൻ ഉണ്ടല്ലോ, മുഖത്ത് തിരിയുടെ വെളിച്ചം അടിക്കുമ്പോൾ കാണുന്ന സൗന്ദര്യം. എൻറെ കണ്ണുകൾ മുഖത്തേക്ക് ഏതാനും നിമിഷം നോക്കി നിന്നു പോയി. നിലവിളക്കിനെ വെളിച്ചത്തിൽ ആ മുഖം കൂടുതൽ ശോഭിച്ചു. അതൊന്നു കാണേണ്ടത് തന്നെയാണ്. വിളക്കുവച്ച് തൊഴുത് തിരിച്ചുപോയി. ഞാനും ഗേറ്റ് പൂട്ടി അകത്തേക്ക് കയറി. ക്ഷീണത്തിന് നല്ല കുറവുവന്നു.
അമ്മൂമ്മ :- ക്ഷീണം ഒക്കെ മാറിയല്ലോ മോനേ.
ഞാൻ:- കുറവുണ്ട്.
സന്ധ്യയായപ്പോൾ തുടങ്ങി മുറിവിൽ വിങ്ങൽ. സമയം പോകപ്പോകെ വേദന കൂടിക്കൊണ്ടിരുന്നു. അപ്പോൾ ഇന്നത്തെ കാര്യത്തിലും തീരുമാനമായി. ഞാൻ വേദന പുറത്തുകാണിച്ചില്ല. കാരണം അമ്മുമ്മ കിളിയെ വാതിൽക്കൽ കിടത്തും. അതൊഴിവാക്കാൻ

💬 Comments

View all comments