0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Kambikathakal Read All Parts 472

കണ്ടു. ആ അപ്പോയ്മെൻറ് ഓർഡർ കണ്ട് എൻറെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി രണ്ടു തുള്ളി അതിൽ വീണു. കണ്ണുകൾ തുടച്ച് ഞാൻ സിറ്റൗട്ടിൽ പോയി കണ്ണടച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ജോയിൻ ചെയ്യണം. അല്ലെങ്കിൽ റിപ്പോർട്ട് ചെയ്ത് 30 ദിവസം കൂടി നീട്ടി ചോദിക്കാം. എനിക്ക് ഈ ഒരു അവസ്ഥയിൽ അങ്ങനെയൊരു മനോഭാവമെ ഇല്ല. എത്രയും പെട്ടെന്ന് ഇവിടെനിന്നും പോകണം, പക്ഷേ എനിക്ക് സന്തോഷവും ദുഃഖവും ഒരുമിച്ച് തരുന്ന നിമിഷം. ഞാൻ മധുസൂദനൻ നായർ മാഷിൻറെ ഇരുളിൻ മഹാനിദ്രയിൽ നിന്നും എന്ന് തുടങ്ങുന്ന കവിതയിലെ ഏതാനും വരികൾ എനിക്ക് ഓർമ്മ വന്നു.
'ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിത പീലി തന്നു .....
എൻ്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മശീഖരത്തിൽ ഒരു കൂട് തന്നു
നിൻ്റെ ഹൃദയത്തിൽ ഞാനെൻ്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിൽ അഭയം തെരഞ്ഞു പോകുന്നു
അടരുവാൻവയ്യ നിൻ ഹൃദയത്തിൽനിന്നെനിക്കത് സ്വർഗ്ഗം വിളിച്ചാലും
ഉരുകി നിൻ ആത്മാവിനാഴങ്ങളിൽ
വീണ് പൊലിയുമ്പോഴാണെൻ്റ സ്വർഗ്ഗം........
നിന്നിലടിയുന്നതെ നിത്യസത്യം .. ...'
കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നിട്ട് ഞാൻ അകത്തേക്ക് ചെന്നു. കിളിയെ കണ്ട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. ഞാൻ ചെല്ലുമ്പോൾ കിളി അടുക്കളയിൽ പണിയിലായിരുന്നു. അമ്മൂമ്മ ഇല്ലാത്തതിനാൽ സൗകര്യത്തിനു സംസാരിക്കാം. അടുത്തേക്ക് ചെല്ലാതെ ഹാളിൻ്റെ വാതിൽക്കൽ നിന്നു.
ഞാൻ:- കിളിക്ക് സന്തോഷമുള്ള വാർത്തയല്ല, പക്ഷേ എനിക്ക് സന്തോഷവും ദുഃഖവും കലർന്ന വാർത്തയാണ്. എൻ്റെ ജോലി ശരിയായിട്ടുണ്ട്. ഞാൻ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകും. ഇന്നലെ പറഞ്ഞതൊന്നും വലിയ കാര്യമായി എടുക്കേണ്ട ഞാൻ തമാശക്ക് പറഞ്ഞതാണ്. നിങ്ങളുടെ സന്തോഷ ജീവിതത്തിലേക്ക് ഞാൻ ഒരിക്കലും ഇനി കടന്നു വരില്ല. എനിക്കറിയാം, ഞാൻ ഇനിയെങ്ങാനും നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കരി നിഴലായി എങ്ങാനും നിന്നാലോ എന്ന് കിളിക്ക് പേടിയുണ്ട്. ഇല്ല. ഇനി എന്നിൽ നിന്നും അങ്ങനെ ഒരു അവിവേകം ഉണ്ടാകില്ല. ഞാനായിട്ട് ഒരിക്കലും കിളിയെ ദുഃഖിപ്പിക്കില്ല. ഞാൻ ഇനി ഒരിക്കലും ഈ നാട്ടിലേക്ക് വരാതിരിക്കാൻ പരമാവധി ശ്രമിക്കും. കിളിയുടെ കല്യാണത്തിന് പോലും ഞാൻ വരാതിരിക്കാൻ ശ്രമിക്കാം. എനിക്ക് കിളിയെ ഒരിക്കലും

💬 Comments

View all comments