Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]
മറക്കാൻ കഴിയില്ല എന്നത് കൊണ്ട് തന്നെയാണ് ഞാൻ ഈ നാട്ടിലേക്ക് വരില്ല എന്ന് തന്നെ തീരുമാനിച്ചിരിക്കുന്നത്. എന്ന് കരുതി എനിക്ക് കിളിയോട് യാതൊരുവിധത്തിലുള്ള ദേഷ്യമോ വെറുപ്പോ ഇല്ല. എനിക്കറിയാം കിളി ഇവിടെ പെട്ടു കിടക്കുകയാണെന്ന്. അതുകൊണ്ടുതന്നെ ഞാൻ രണ്ടുദിവസത്തിനുള്ളിൽ ഇവിടെനിന്നും പോകും. രണ്ടാഴ്ചയ്ക്കുള്ളിൽ എനിക്ക് ഒരു റിപ്പോർട്ട് ചെയ്താൽ മതി. എന്നാലും ഇങ്ങനെ ഒരു അവസ്ഥയിൽ ഈ ഒരു കണ്ടീഷനിൽ ഞാൻ ഇവിടെ നിൽക്കാൻ ഇരിക്കുന്നതാണ് നല്ലത്. ഞാനിവിടെ നിൽക്കുന്നത് കൊണ്ട് കിളിക്ക് 2 വിഷമങ്ങൾ ഉണ്ട്. ഒന്ന് എന്നെ കാണുമ്പോഴുള്ള വിഷമം മറ്റൊന്ന് ഞാനിവിടെ നിൽക്കുന്നതുകൊണ്ട് അമ്മുമ്മ കിളിയെ പിടിച്ചു നിർത്തിയിരിക്കുന്നത്. അതുകൊണ്ട് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഞാൻ നാളെയോ മറ്റന്നാളോ ഇവിടെനിന്നും പോകുന്നതാണ് അതുകൊണ്ട് അഡ്വാൻസായി നിങ്ങളുടെ സന്തോഷ പൂർണ്ണമായ വിവാഹജീവിതത്തിന് ആശംസകൾ അർപ്പിക്കുന്നു...... എൻറെ പ്രത്യേക അന്വേഷണം അദ്ദേഹത്തിനുള്ള പറഞ്ഞേക്കുക. ഇനി നമ്മൾ തമ്മിൽ കാണാതിരിക്കാൻ പരമാവധി ഞാൻ ശ്രമിക്കുന്നതായിരിക്കും. എനിക്ക് ഒരാൾ ഓടുകൂടി യാത്ര പറയാനുണ്ടായിരുന്നു. പ്രകാശനോട് അതിന് ഞാൻ നിൽക്കുന്നില്ല കിളി തന്നെ പറഞ്ഞേക്കുക....... ഇനി നമ്മൾ തമ്മിൽ കാണാത്ത സ്ഥിതിക്ക് ഒരു കാര്യം കൂടി പറഞ്ഞേക്കാം. എനിക്ക് അന്നും ഇന്നും കിളിയെ ഇഷ്ടമാണ്........ ഒരുപാട് ഇഷ്ടമാണ്. ഇത് പറഞ്ഞില്ലെങ്കിൽ എൻറെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവുകയില്ല. എന്ന് കരുതി ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരികയില്ല. ഇത് സത്യമാണ്. OK HAPPY married life.
ഇത്രയും ഒരുകണക്കിന് പറഞ്ഞൊപ്പിച്ചെങ്കിലും ഞാൻ പെട്ടെന്ന് പൊട്ടി കരയുമെന്ന് തോന്നിയപ്പോൾ, ഞാൻ മുറിയിലേക്ക് ഓടിക്കയറി വാതിൽ ചാരി കട്ടിലിൽ കയറി കമിഴ്ന്നു തലയിണയിൽ മുഖമമർത്തി കിടന്നു. ഞാൻ അത്രയൊക്കെ പറഞ്ഞിട്ടും കിളി എന്താണോ ചെയ്തുകൊണ്ടിരുന്നത് അത് തുടർന്നുകൊണ്ടിരുന്നു. ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. ഇത്രയൊക്കെ ആലോചിച്ച് അപ്പോഴേക്കും ഞാൻ പൊട്ടിക്കരഞ്ഞു പോയി. ഇവളുടെ മനസ്സിൽ എന്നോട് ഇത്രയും വിദ്വേഷമോ? ആ കിടപ്പിനിടയിൽ കൈ കട്ടിലിൻറെ തലയ്ക്കൽ മുട്ടി വേദന എടുത്തെങ്കിലും, മനസ്സിനുള്ളിലെ വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇത്രയൊക്കെ ദേഷ്യം കാണിച്ചിട്ടും എനിക്ക് എന്തുകൊണ്ട് തിരിച്ചു കാണിക്കാൻ പറ്റുന്നില്ല. അത്രയ്ക്കും സ്നേഹിച്ചുപോയി. ഞാൻ ഓർക്കുകയായിരുന്നു.
💬 Comments
View all comments