Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]
എന്നിട്ട് ഇദ്ദേഹം എന്തേ പോകാഞ്ഞത്? പോയി വരുന്ന വഴി കിളിയെ അവിടെ ആക്കണമെന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ഒന്നും മിണ്ടാതെ പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതി
ഞാൻ :- എന്തേ വല്യമ്മയുടെ കൂടെ പോകാതിരുന്നത്?
അതിനു മറുപടി തന്നത് ദേഷ്യത്തോടെയാണ്.
കിളി:- എനിക്ക് സൗകര്യം ഉള്ളതുപോലെ ചെയ്യും.
ഞാൻ:- ഞാനൊന്നും പറഞ്ഞില്ലേ....... കത്തി ഒന്നും എടുത്ത് കുത്തല്ലേ..........
എന്നെ രൂക്ഷമായി ഒന്ന് നോക്കി.
കിളി:- എൻറെ കല്യാണക്കാര്യം ഉറപ്പിക്കാൻ ഇയാൾ ആരാണ്. ഞാൻ ഇന്നലെ ഒന്നും പറയാതിരുന്നത് വല്യമ്മ ഇരുന്നതുകൊണ്ടാണ്. വലിയ ആളാകല്ലെ കേട്ടോ. ഞാൻ ആരെ കല്യാണം കഴിക്കണമെന്ന് ഇയാളാണോ തീരുമാനിക്കുന്നത്.
ഞാൻ:- ഞാൻ ആരും അല്ലേ. എന്നെ ഒഴിവാക്കാൻ വേണ്ടി കത്തികൊണ്ട് കുത്തുകയോ വെട്ടുകയോ ഒന്നും വേണ്ട, ഞാൻ സ്വമേധയാ മാറി തന്നോളാം.
കിളി:- ആദ്യം നിങ്ങളാണ് എന്നെ നശിപ്പിച്ചത്......
ബാക്കി മുഴുമിപ്പിക്കാതെ നിർത്തി.
ഞാൻ:- അതിനെ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാൻ ചെയ്തു കൊള്ളാം..... എൻറെ ജീവൻ വേണമെങ്കിലും തരാം. അതുകൊണ്ട് തൃപ്തിപ്പെടുമെങ്കിൽ ഞാൻ തരാൻ തയ്യാർ........
കിളി:- എനിക്ക് ആരുടെയും ജീവൻ വേണ്ട, എന്നെ ജീവിക്കാൻ അനുവദിച്ചാൽ മതി.
ഞാൻ:- അതുകൊണ്ടാണല്ലോ ഞാൻ പറഞ്ഞത്, ഇനിയൊരിക്കലും ഞാൻ ശല്യപ്പെടുത്താൻ വരില്ല ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരിക്കലും കടന്നു വരാതിരിക്കാൻ ശ്രമിക്കും.
കിളി:- 'നിങ്ങൾ' എന്നു പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഇപ്പോൾ ഞാൻ മാത്രമേ ഉള്ളൂ.
ഞാൻ:- ഇപ്പോഴല്ലേ, ഭാവിയിലെ കാര്യമാണ് പറഞ്ഞത്. അപ്പോൾ നിങ്ങൾ ആകില്ലേ.
കിളി:- അത് തന്നെയാണ് ഞാൻ നേരത്തെ പറഞ്ഞത്. നിങ്ങൾ എന്ന് ഉദ്ദേശിച്ചത് ആരൊക്കെയാണ്?
ഞാൻ:- അത് പ്രത്യേകം പറയേണ്ടതില്ലല്ലോ? എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ.
കിളി:- എന്തറിയാം എന്ന്.
ഞാൻ:- ആകാശത്തുകൂടി വിമാനം പറക്കുന്ന കാര്യം......
കിളി:- തമാശിച്ചതാണോ?
ഞാൻ:- ഇല്ലേ, ഞാൻ ഒരു പൊട്ടനാണെ. എന്നെ വെറുതെ വിട്ടേക്ക്.
കിളി:- ഇയാൾ ആദ്യം പൊട്ടൻകളി അവസാനിപ്പിക്കുക.....
ഞാൻ:- പൊട്ടന് അതല്ലേ പറ്റൂ..... എനിക്ക് കുറച്ചു പണിയുണ്ട്, ടൗണിൽ ഒന്ന് പോകണം. കുറച്ചു സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കാനുണ്ട്. ഞാൻ പൊട്ടൻ ആയതുകൊണ്ട് ഇപ്പോൾ സൈക്കിളിൽ പോകാൻ പറ്റാത്ത അവസ്ഥയായി. ബുദ്ധിയുള്ളവരുടെ പ്രവർത്തി മൂലം
💬 Comments
View all comments