Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]
ഇനിയിപ്പോൾ നടക്കണം.
എന്ന് പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു, പുറകെ കിളി വന്നു. ഞാൻ കട്ടിലിൽ കയറി കിടക്കാൻ ശ്രമിച്ചപ്പോൾ, ഉടൻ കട്ടിലിൽ വട്ടം കയറി കിടന്നു. ഞാൻ കൂടെ തന്നെ എഴുന്നേറ്റ് മാറി, എന്താണ് ഉദ്ദേശം എന്ന് അറിയില്ലല്ലോ.
കിളി:- അങ്ങനെ അങ്ങ് മിടുക്കനാകല്ലേ, ഇവിടെ ഇരിക്കു. ഇയാൾ എന്താണ് കരുതിയിരിക്കുന്നത്.
ഇരിക്കാൻ മടിച്ചുനിന്നു കൊണ്ട്
ഞാൻ:- ഞാൻ എന്തു കരുതാൻ, എന്തു ചോദിച്ചാലും മറുപടി തരാത്ത ആളല്ലേ മിടുക്കി. ഞാനെന്തു മിടുക്കാണ് കാണിച്ചത്. ശരിയാണ്, നിങ്ങൾ അന്ന് ഉത്സവം ഒക്കെ കൂടി വന്നപ്പോൾ കാണാൻ വന്ന എന്നോട് കാണിച്ച അവഗണന ഞാൻ മനസ്സിലാക്കേണ്ടി രുന്നു. അത് മനസ്സിലാക്കാതെ വീണ്ടും വന്ന് ഈ വെട്ട് മേടിച്ച ഞാൻ ഒരു വിഡ്ഢിയാണ്. ഇല്ല, അതിനെക്കുറിച്ചൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. നമുക്ക് ഈ ടോപ്പിക് ഇവിടെവച്ച് അവസാനിപ്പിക്കാം.
കിളി:- അങ്ങനെ അങ്ങ് അവസാനിപ്പിക്കാൻ പറ്റില്ലല്ലോ. ഇവിടെ ഇരുന്നു സംസാരിക്ക്.
എന്ന് പറഞ്ഞ് എന്നെ കൈ പിടിച്ചു വലിച്ച് അവിടെ ഇരുത്തി.
കിളി :- ഇന്നലെയും ഇന്നുമായി എന്നോട് വന്നു പറഞ്ഞ ചൊറിഞ്ഞ വാക്കുകൾ എന്നെ മനസ്സിൽ കിടപ്പുണ്ട്.
ഞാൻ അകന്നിരുന്നു, എന്താണ് ഉദ്ദേശം എന്ന് അറിയില്ലല്ലോ.
ഞാൻ:- ഞാൻ ചൊറിഞ്ഞ വർത്താനം ഒന്നും പറഞ്ഞില്ലല്ലോ. പിന്നെ പറഞ്ഞത് ഞാൻ ഇപ്പോഴും കിളിയെ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞതാണോ. അത് ഞാൻ പറഞ്ഞില്ല എന്ന് വിചാരിച്ചാൽ മതി. ശരിയാണ് നമ്മളെ വിട്ടു പോകുന്നവരോട്, ഒരിക്കലും അങ്ങനെ പറയാൻ പാടില്ല. ഞാൻ ഓർത്തില്ലായിരുന്നു, ക്ഷമിച്ചേക്ക്.
കിളി :- അതു മാത്രമാണോ എന്നോട് പറഞ്ഞത്?
ഞാൻ :- വേറെ ചൊറിയുന്ന വർത്തമാനം ഒന്നും ഞാൻ പറഞ്ഞില്ല.
കിളി :- ഇന്നലെ രാത്രി എന്ത് പെർഫോമൻസ് ആയിരുന്നു. ഞാൻ കരുതിയത് ഇന്നലെ തന്നെ എൻ്റെ കല്യാണം നടത്തി തരും എന്നാണ്.
ഞാൻ :- ഇതുവരെ ഈ നാക്ക് എവിടെയായിരുന്നു? അതിനുള്ള മറുപടി ഇന്നലെ തന്നെ തരാമായിരുന്നല്ലോ.
കിളി:- വല്യമ്മ കൂടെയിരുന്നതുകൊണ്ടാണ് ഞാൻ ഒന്നും പറയാതിരുന്നത്.
ഞാൻ:- അതായിരുന്നൊ ചൊറിഞ്ഞ വർത്താനം? എൻറെ പൊന്നോ, നിങ്ങൾ എപ്പോഴെങ്കിലും കല്യാണം നടത്തുകയും നടത്താതിരിക്കുകയൊ
💬 Comments
View all comments