0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Kambikathakal Read All Parts 478

ചെയ്തോളു. ഇന്നലെ രാത്രി തന്നെ എനിക്ക് അത് മനസ്സിലായതാണ്. വ്യക്തിപരമായ കാര്യങ്ങളിൽ ഒരിക്കലും ഞാൻ ഇടപെടാൻ പാടില്ലായിരുന്നു. പൈസ ഉള്ളയാൾ കാർ എന്നൊക്കെ പറയാൻ പാടില്ലായിരുന്നു, അതൊക്കെ ചീപ്പ് വർത്തമാനം ആയിപ്പോയി. പിന്നീട് ആലോചിച്ചപ്പോഴാണ് ആ തെറ്റ് മനസ്സിലായത്.
കിളി :- ഞാൻ പറഞ്ഞൊ ഇയാളോട്, എനിക്ക് അയാളെ കല്യാണം കഴിക്കാൻ ഇഷ്ടമാണെന്ന്.
ഞാൻ:- അതിൽ ഇപ്പോൾ എന്തിരിക്കുന്നു പറയാൻ? ഞാൻ കണ്ടതല്ലേ അവിടെ പോയി വന്നതിനു ശേഷം വന്ന മാറ്റം. വന്ന ദിവസം തന്നെ ഞാൻ എത്ര സന്തോഷത്തോടെയാണ് കാണാൻ വന്നത്. അന്ന് എൻറെ മുമ്പിൽ പോലും വരാൻ തയ്യാറാകാത്ത ആൾ, എന്നിട്ടും അവഗണന മനസ്സിലായിട്ടും മനസ്സിലാകാത്ത വിധത്തിൽ വീണ്ടും വന്നപ്പോൾ കിട്ടിയ സമ്മാനം എൻറെ കയ്യിൽ ഉണ്ടിപ്പോഴും. എല്ലാദിവസവും രാത്രി നേരം വെളുപ്പിക്കുന്നത് എനിക്കും ഈശ്വരനും മാത്രമേ അറിയൂ. ആദ്യ ദിവസം കരുതിയത് മരിക്കുമെന്നാണ്, അത്രയും ബുദ്ധിമുട്ടുകൾ ഞാനന്ന് സഹിച്ചു. അതൊക്കെ കണ്ടിട്ട് എന്താണെന്ന് പോലും അന്വേഷിക്കാത്ത ആൾ. ഇവിടെനിന്നും പോകുമ്പോൾ എന്ത് സ്നേഹത്തോടുകൂടി പിരിഞ്ഞതാണ് നമ്മൾ. ആസ്ഥാനത്ത് ഇപ്പോൾ കത്തികൊണ്ട് വെട്ടി മുറിവേൽപ്പിച്ചിരിക്കുന്നു. അത്രയും വെറുപ്പും ദേഷ്യവും എന്നോട് കാണിക്കണമെങ്കിൽ എന്താണ് ഞാൻ മനസ്സിലാക്കേണ്ടത്. ഇല്ല എനിക്ക് ഈ ടോപ്പിക് തുടരാൻ താല്പര്യമില്ല ഞാൻ പോകുന്നു.
ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എൻറെ കൈകളിൽ കടന്നു വിളിച്ച് അവിടെ ഇരുത്തി.
കിളി :- അങ്ങിനങ്ങ് ഒഴിഞ്ഞുപോയാലൊ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല, എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് പോയാൽ മതി.
ഞാൻ കൈ കുടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു. ആ ശ്രമത്തെ നിഷ്ഫലമാക്കാൻ രണ്ടു കൈകൾ കൊണ്ടും കൂട്ടിപ്പിടിച്ചു.
ഞാൻ :- ഇതിൽ കൂടുതൽ എന്ത് കേൾക്കാൻ, കണ്ടതിലും അനുഭവിച്ചതിലും കൂടുതൽ എന്ത്.
കിളി :- എനിക്ക് ആരെയും ബോധിപ്പിക്കേണ്ട, എൻറെ കല്യാണവുമായി അവനെ ബന്ധിപ്പിക്കരുത് എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ. ഞാൻ ഇയാളോട് സംസാരിക്കാൻ നില്ക്കുന്നില്ല ഞാൻ പോകുന്നു.
എഴുന്നേറ്റു പോകാൻ ശ്രമിച്ചപ്പോൾ ഞാൻ തടഞ്ഞു.
ഞാൻ:- ഇവിടെനിന്നും പോകുന്നതിനു മുമ്പ് എന്നെ എട്ടാ കേട്ടാ എന്നൊക്കെ പറഞ്ഞ ആൾ, ഇപ്പോൾ ഇയാൾ എന്നു വരെയായി. എന്നെ

💬 Comments

View all comments