Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]
അടുത്ത ആക്രമണത്തിൽ, വയറ്റിലാണ് കൊള്ളുന്നത് എങ്കിൽ പണി കഴിഞ്ഞു കിട്ടും. അതുകൊണ്ട് സംയമനം പാലിച്ചു. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു, അതുകൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് പോയി കിടന്നു. ഇനി സർട്ടിഫിക്കറ്റുകളൊക്കെ സംഘടിപ്പിക്കാൻ നാളെ ഇറങ്ങാം എന്ന് തീരുമാനിച്ചു. മനുഷ്യൻറെ മനസ്സിലെ സമതല തെറ്റിക്കാൻ വേണ്ടി ഓരോ കാര്യങ്ങളും ആയി വരും. ഇന്ന് ഉച്ചകഴിഞ്ഞ് അവിടെ കൊടുക്കാനുള്ള പേപ്പറുകളും സർട്ടിഫിക്കറ്റുകളും സംഘടിപ്പിക്കാൻ ഇറങ്ങാൻ ഇരുന്നതാണ്. അതിനിടയിൽ ഇതാ വരുന്നു അടുത്ത പ്രശ്നം. ഞാനെന്തു ചൊറിയുന്ന വർത്തമാനം ആണോ പറഞ്ഞത്? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. പണിയൊക്കെ കഴിഞ്ഞിട്ട് ചോദിക്കാം. കിളിക്ക് എന്നോടുള്ള ദേഷ്യത്തിന് ഒരു കുറവുമില്ല. ഇന്ന് കൈ ഡ്രസ്സ് ചെയ്യേണ്ടതായിരുന്നു. ആരെ കൊണ്ട് ചെയ്യിക്കും. ഊണൊക്കെ കഴിയുമ്പോഴേക്കും അമ്മൂമ്മ വരുമായിരിക്കും അമ്മയെക്കൊണ്ട് പിടിപ്പിക്കാം. എന്നുകരുതി അങ്ങനെ കിടന്ന് രാത്രിയിൽ ഉറങ്ങാത്ത കൊണ്ട് കൺപോളകൾ അടഞ്ഞുപോയി. എപ്പോഴോ ആരോ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. തിരിഞ്ഞുനോക്കുമ്പോൾ അതാ ആ ഉണ്ടക്കണ്ണി നിൽക്കുന്നു.
കിളി:- ദേ ഭക്ഷണം എടുത്തു വെച്ചിരിക്കുന്നു. ഞാൻ ഭക്ഷണത്തിൽ വിഷം ഒന്നും കലർത്തിയിട്ടില്ല അതെടുത്ത് കഴിക്കാം.
ഞാൻ :- ഇതിലും ഭേദം അതുതന്നെയാണ് നല്ലത്. കുറേശ്ശെ കുറേശ്ശെ ആയി കൊല്ലുന്നത് നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണ്.
കിളി :- അങ്ങനെയാണെങ്കിൽ രാവിലത്തെ ഭക്ഷണം കഴിച്ചാൽ മതിയായിരുന്നു, ഞാൻ അതിൽ കുറെ വിഷം കലർത്തിയിരുന്നു.
ഞാൻ :- രാവിലെ കഴിക്കാതെ ഇരുന്നത്, കറുത്ത മുഖവും വെളുത്ത ചോറും ആയതുകൊണ്ടാണ്.
കിളി :- മഞ്ഞപ്പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞയായെ തോന്നു..
ഞാൻ:- ശരിയാണ്, എൻറെ തോന്നലാണല്ലോ ഈ കയ്യിൽ കാണുന്നത്.
കിളി :- ഞാൻ തല്ലു പിടിക്കാൻ ഒന്നുമില്ല. അവിടെ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്.
ഇത് പറഞ്ഞു മുറിയിൽനിന്നും ഇറങ്ങിപ്പോയി. ഞാൻ എഴുന്നേൽക്കാതെ കുറച്ചു നേരം കൂടി അങ്ങനെ കിടന്നു. വീണ്ടും മുറിയിലേക്ക് കടന്നുവന്ന്
കിളി:- അത് കഴിച്ചിട്ട് വേണം പാത്രം ഒക്കെ കഴുകി വെച്ച് എനിക്കൊന്നു കിടക്കാൻ.
ഞാൻ:- പോയി കിടന്നോളൂ, പാത്രം ഒക്കെ കഴുകി വെച്ചോളാം.
കിളി:- ഈ ദിവസങ്ങളിൽ ഒക്കെ ഞാനല്ലേ
💬 Comments
View all comments