0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Kambikathakal Read All Parts 481

കഴുകിയത്, അതുകൊണ്ട് ഇന്നും ഞാൻ കഴുകി കൊള്ളാം.
പെട്ടെന്ന് മുഖം വെട്ടിച്ച് തിരിച്ചു പോയി. ആ പോകുന്ന പോക്ക് കാണേണ്ടത് തന്നെയായിരുന്നു. ഞാൻ എഴുന്നേറ്റ് ടേബിളിന് അടുത്തേക്ക് ചെന്നു, അവിടെ കസേരയിൽ കിളി ഇരിപ്പുണ്ട്. ഭക്ഷണത്തിന് മുമ്പിലിരുന്നു കഴിച്ചുതുടങ്ങി. ഇത് എന്തിനാണാവോ ഇങ്ങനെ ഇരിക്കുന്നത്. ഞാൻ ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്നതിനിടയിൽ
കിളി :- ഞാൻ ആംബുലൻസ് പറഞ്ഞിട്ടുണ്ട് ഇപ്പോൾ തന്നെ വരും,
ഞാൻ :- എന്തിനാ
കിളി:- ആ ചോറ് വിഷം കലർത്തിയിട്ടുണ്ട്.
ഞാൻ:- അത് നന്നായി. ഇങ്ങനെ വിഷമിപ്പിച്ച് കൊല്ലുന്നതിലും നല്ലത് ഒറ്റയടിക്ക് തട്ടുന്നത. ഞാൻ കട്ടിലിൽ കിടപ്പുണ്ട് വിളിച്ചാൽ മതി.
എന്ന് പറഞ്ഞെങ്കിലും ഞാൻ പെട്ടെന്നാണ് ഓർത്തത് എൻറെ കൈ ഡ്രസ്സ് ചെയ്യാൻ ഉണ്ട്. ഞാൻ കോട്ടനും മരുന്നുമായി വെളിയിലേക്കിറങ്ങി. പഴയത് കയ്യിൽനിന്നും അഴിച്ചുമാറ്റി, മുറിവിൽ നിന്നും കോട്ടൻ വിട്ടുപോരാൻ കുറച്ചു ബുദ്ധിമുട്ടി. സ്പിരിറ്റ് കൊണ്ട് തുടച്ച് നോക്കുമ്പോൾ മാംസത്തിൽ കൂടി നൂലുകൾ പാകിയിരിക്കുന്നു. അധികം നേരം നോക്കിയിരിക്കാൻ എനിക്ക് പറ്റിയില്ല. പെട്ടെന്നുതന്നെ ഞാൻ ബെറ്റാഡിൻ ലോഷൻ കോട്ടനിൽ മുക്കി ആ മുറിവിൽ വെച്ചു. ക്ലോത്ത് ചുറ്റി കെട്ടാൻ നോക്കിയിട്ട് സാധിക്കുന്നില്ല. ഞാൻ ക്ലോത്തിൻ്റെ ഒരു സൈഡ് കടിച്ചു പിടിച്ച് കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു കൈ വന്നു തട്ടി. നോക്കുമ്പോൾ കിളി, എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അടുത്തിരുന്നു.
കിളി :- ഞാൻ കെട്ടി തന്നാൽ ചത്തുപോകുന്നുവെങ്കിൽ പോകട്ടെ.
ഞാൻ:- ചത്തു പോകത്തൊന്നുമില്ല. അങ്ങനെ ചാകണമെങ്കിൽ ഞാൻ ആ വീട്ടിൽ കിടന്ന് ചത്തേനെ. എൻറെ കൈ മുറിഞ്ഞ് രക്തം മുഴുവൻ വാർന്നു പോയി ബോധം പോകുന്നതുവരെ തിരിഞ്ഞുനോക്കാത്ത ആളാണ്. അതും കഴിഞ്ഞ് ഇവിടെ വന്നിട്ട് ബാത്റൂമിലും പുറത്തുമായി കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കാത്ത ആള്. എന്നോട് അൽപമെങ്കിലും ദയ തോന്നിയിരുന്നെങ്കിൽ..... വേണ്ട ഞാൻ കൂടുതലൊന്നും പറയുന്നില്ല.
കിളി കൈ കെട്ടി തന്ന മിണ്ടാതെ എഴുന്നേറ്റുപോയി. സിറ്റൗട്ടിൽ കുറെ നേരം അങ്ങനെ ഇരുന്നു. ഏകദേശം മൂന്നര ആയപ്പോൾ ഉറക്കം തൂങ്ങാൻ തുടങ്ങി. ഞാൻ ഫ്രണ്ട് ഡോർ അടച്ച് റൂമിൽ പോയി കിടന്നു. രാത്രിയിൽ ശരിക്കും ഉറങ്ങാൻ

💬 Comments

View all comments