Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]
കേൾക്കാനുണ്ട്, ഞാൻ അത് കേട്ടിട്ട് കിടന്നുറങ്ങു. ഞാൻ ഇവിടെ ഉണ്ടാവും. പോയി കിടന്നുറങ്ങു.
കിളി പോയി കിടന്നു, ഞാൻ കട്ടിലിൽ ഇരിപ്പായി. കുറച്ചു കഴിഞ്ഞപ്പോൾ വിതുമ്പി കരയുന്ന ശബ്ദം കേട്ടു. ഞാൻ അടുത്തേക്ക് ചെന്നില്ല. ഉണ്ട് കണ്ണുകൾ തുറന്ന് എന്നെ നോക്കി.
കിളി :- ഇയാൾ കിടന്നു ഉറങ്ങുന്നില്ലേ?
ഞാൻ :- എൻറെ സൗകര്യത്തിന് ഞാൻ കിടന്നുറങ്ങിക്കൊള്ളാം. ഞാൻ ആരെയും ശല്യപ്പെടുത്താൻ അങ്ങോട്ട് വരുന്നില്ല ഞാൻ ഈ കട്ടിലിൽ ആണ് ഇരിക്കുന്നത്. പിന്നെ ഞാൻ കിടക്കുന്ന കാര്യം എൻറെ ഏറ്റവുമടുത്ത ഒരാൾക്ക് എന്നോട് എന്തോ പറയാനുണ്ട് കേട്ടിട്ടേ ഞാൻ കിടന്നുറങ്ങു.
കിളി :- ആ ആൾ ഇപ്പോൾ വരും അവിടെ കാത്തിരുന്നൊ.
ഞാൻ:- കിളി കിടന്നുറങ്ങിക്കോ, എൻറെ ആൾ വരുന്നത് കിളി നോക്കി ഇരിക്കേണ്ട. എന്തായാലും ഞാൻ അത് കേട്ടിട്ടേ കിടന്നുറങ്ങു
പിന്നീട് അവിടെ നിന്നും ഒരു അനക്കവും ഉണ്ടായില്ല. മുറിവിന് ചെറിയ വേദനയുണ്ട്. ഞാൻ കട്ടിലിൽ ഇരുന്നു. കുറെ നേരം ആയിട്ടും അനക്കമൊന്നുമില്ല. ഞാൻ കട്ടിലിലേക്ക് കയറി ചുവരിൽ തലയണ വെച്ച് ചാരിയിരുന്നു. എല്ലാവരും നല്ല ഉറക്കമായി എന്ന് ഞാൻ കരുതി. കുറച്ചു കഴിഞ്ഞപ്പോൾ പായയിൽ ചെറിയൊരു അനക്കം കണ്ടു. അതാ ആൾ എഴുന്നേറ്റു വരുന്നു, കരയുന്നുണ്ട്. എൻറെ അടുത്ത് വന്നിരുന്നു എൻറെ നെഞ്ചിലേക്ക് തലചായ്ച്ച് വിതുമ്പി വിതുമ്പി കരഞ്ഞു. മുറിഞ്ഞ എൻറെ കൈ പിടിച്ച് ചുംബിച്ചു
കിളി :- ഞാൻ ഇതൊട്ടും പ്രതീക്ഷിച്ചില്ല. കത്തി വീശിയപ്പോൾ മാറികളയും എന്നാണ് ഞാൻ കരുതിയത്. ഞാൻ ഈ അകൽച്ച ഒക്കെ കാണിച്ചത് എന്നെ വെറുത്തു പോണെങ്കിൽ പോകട്ടെ എന്ന് കരുതിയാണ്. എന്നെ മറക്കണം. ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും
ഞാൻ:- മറക്കലും പൊറുക്കൻ ഒക്കെ പിന്നീട് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയു.
കിളി :- പറയുവാൻ ഒരുപാടുണ്ട്. സമയമെടുത്ത് വേണം പറയാൻ.
ഇതു പറഞ്ഞു വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി, കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകി.
തുടരും
💬 Comments
View all comments