Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
അവളെ, എന്റെ മോളെ കരയിച്ചതിനു....
അതും പോരെങ്കിൽ ചേച്ചിയെ ഇന്ന് വെളിച്ചത് ചോറ് കൊടുത്തിട്ട് ഇരുട്ടത് കിടത്താട്ടോ നമുക്ക്....
അത് കേട്ടതും അമ്മൂസിനു ചിരിയും വരുന്നു, ഒപ്പം കരച്ചിലും വരുന്നു, ഹിഹി?
അങ്ങനെ ഞങ്ങൾ മൂന്നുപേരും കുളക്കടവിൽ ഇരിപ്പായി....
അമ്മു എന്നോട് പറ്റിച്ചേർന്നാണ് ഇരിക്കുന്നത്.... കിച്ചു ഒരിത്തിരി ഗ്യാപ്പിട്ടിട്ടുണ്ട്.....
അല്ലേലും കിച്ചുചേച്ചിക്ക് ദേഷ്യം വന്നാൽ ഇങ്ങനെയാ അച്ചുച്ചേട്ടാ... അവൾ എന്റെ തോളിൽ ചാരികൊണ്ട് പറഞ്ഞു..
ഞാൻ ഒന്ന് മൂളികൊണ്ട് കിച്ചുവിനെ നോക്കി..... അത് കണ്ടപ്പോ തന്നെ അവള് കണ്ണ് മാറ്റി.... ഇങ്ങനൊരു പെണ്ണ്...
ഞാൻ അമ്മുവിനെ പയ്യെ തലോടിക്കൊണ്ട് സംഭവം എന്താന്നൊക്കെ പറഞ്ഞുകൊടുത്തു...
എല്ലാം കേട്ടതും എന്റ കിച്ചുചേച്ചി എന്നും വിളിച്ചോണ്ട് കിച്ചുവിനെ ഒരു നോട്ടമായിരുന്നു അമ്മു ... ?
സോറിയെടാ അമ്മു.... ചേച്ചിയോട് ക്ഷമിക്ക് എന്ന് ചുണ്ട് കോട്ടിക്കൊണ്ട് കിച്ചു പറഞ്ഞു....
അച്ചുച്ചേട്ടാ... നമുക്ക് ഇതിനെ കുളത്തിൽ പിടിച്ചു ഇട്ടാലോ.... എനിക്ക് ദേഷ്യം വരണുണ്ട്... അമ്മു അപ്പോളും ചെറിയ ചൂടിലാണ് ?
വേണ്ടടാ അമ്മൂസ്സേ... ചേച്ചി പാവല്ലേ ... ഇപ്രാവശ്യം നമുക്ക് വിട്ടുകളയാം എന്ന് ഞാൻ ചിരിയോടെ പറഞ്ഞു...
ആഹ് അച്ചുചേട്ടൻ അല്ലെങ്കിലും അങ്ങനെയേ പറയുന്ന് എനിക്കറിയാം... അമ്മു എന്നെ കളിയാക്കികൊണ്ടാണ് പറഞ്ഞത് ?
അത് കേട്ട് ഞാനൊന്ന് ചമ്മി...
പിന്നെ അമ്മു ഫോൺ എടുത്ത് ജാനകിയുടെ പ്രൊഫൈൽ നോക്കാൻ തുടങ്ങി....
ഒരു പത്തിരുപത് ഫോട്ടോയിൽ ഞാനുമായി ആകെ ഒന്നോ രണ്ടോ ഫോട്ടോയെ ഉളളു....
അമ്മു ജാനകിക്ക് ഒരു ഹായ് അയച്ചു....ഞാൻ പറയാൻ പോയ കാര്യമാണ് അമ്മു ചെയ്തത്....
കിച്ചു ഇതെല്ലാം താടിക്ക് കയ്യും കൊടുത്ത്
💬 Comments
View all comments