Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
നോക്കിയിരിക്കയാണ്..
ഞാൻ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കിച്ചുവിന് രാജേട്ടനേയും അക്കയെയും ഒക്കെ കാണിച്ചുകൊടുത്തു....
ഇനി അക്കയായിട്ട് നിൽക്കണ ഫോട്ടോ എന്നെങ്കിലും കണ്ടാൽ ആരും തെറ്റിദ്ധരിക്കണ്ട എന്നൊരു കമെന്റ് പറഞ്ഞതോടെ, ഇനി അത് പറയല്ലേ ഏട്ടാ എന്നും പറഞ്ഞു കിച്ചുപെണ്ണ് ചിണുങ്ങി...
അമ്മു അപ്പോളേക്കും പഴയ ചിരി ഒക്കെയായി മാറി.... ഞാൻ കിച്ചുവിനെയാണ് ഉദ്ദേശിച്ചതെന്ന് അവൾക്കു മനസ്സിലായി.....
ഒരു കോട്ടുവായ ഇട്ട്
എനിക്ക് ഉറക്കം വരുന്നു എന്നും പറഞ്ഞു നൈസ് ആയിട്ട് ഇരുന്നുകൊണ്ട് തന്നെ കിച്ചുവിന്റെ മടിയിലേക്ക് ചായാൻ പോയ എന്നേ കിച്ചു തളളി പിടിച്ചു....
ഹിഹി.... നമ്മളാരാ മോൻ... ഞാൻ അവളുടെ മടിയിലേക്ക് തല വെച്ചു....
പക്ഷെ പിന്നെയവൾ തല മാറ്റാൻ നോക്കിയില്ല......
എന്ത് രസാ അങ്ങനെ തല ചായ്ക്കാൻ...
അപ്പോ ദേ അമ്മു എന്റെ മടിയിലും തല വെച്ച് ഒറ്റ കിടപ്പ് ...
അയ്യടാ.. രണ്ട് കുഞ്ഞുവാവകൾ....
അച്ചേട്ടാ എണീക്കാൻ നോക്യേ....എന്നിട്ട് മുറിയിൽ പോയി ഉറങ്ങാൻ നോക്ക്.....
ങ്ഹ് ....ങ്ഹ്..... ഞാൻ കുട്ടികളെ പോലെ ചിണുങ്ങിയത് കണ്ട് അവൾക്കു ചിരി വന്നു.....
പക്ഷെ എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നെട്ടോ....
കുറച്ചു നേരം കൂടി അങ്ങനെ കിടന്ന് ഞങ്ങൾ എന്നീറ്റു വീട്ടിലേക്ക് പോയി....
വീട്ടിൽ എത്തിയതും മുത്തശ്ശൻ അച്ഛന്റെ മുറിയിൽ കിടന്ന് നല്ല ഉറക്കം...കിച്ചു നേരെ അടുക്കളയിൽ അമ്മയെ സഹായിക്കാൻ കേറി...
അമ്മുവിനെ അതിനു കിട്ടില്ലെന്ന് അറിയാലോ....
ഞാൻ മുറിയിലെത്തി കിടന്നതേ ഓർമ്മയുളളു... പിന്നെ എണീക്കുന്നത് 2 മണിക്കാണ്...ആരെയും കാണുന്നില്ലല്ലോ..... ചിലപ്പോ തെക്കേൽ പോയിട്ടുണ്ടാവും....
അമ്മയെ വിളിക്കാതെ വേഗം ചോറുണ്ട് വണ്ടിയെടുത്തു ലോഡിറക്കാൻ പോയി........
💬 Comments
View all comments