Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
ഒരു 4 മണിയൊക്കെ ആയപ്പോ വീട്ടിൽ എത്തി പോത്ത് പോലെ പിന്നേം കിടന്നുറങ്ങി.....
എപ്പോളോ കണ്ണ് തുറന്നതും എന്റെ മുറിയിൽ അമ്മു ഫോൺ ചെയ്തുകൊണ്ട് അടിച്ചുവാരുന്നു ... ഇനി ഞാൻ വല്ല സ്വപ്നവും കാണുകയാണോ....അമ്മു പണിയെടുക്കുന്നത് കണ്ട് പറഞ്ഞു പോയതാ....... കണ്ണുംതുറന്ന് അവളെ തന്നെ നോക്കി കിടന്നു... ഏതോ കൂട്ടുകാരിയാണ് ഫോണിൽ... കലപില പോലെയാ വർത്താനം പറയുന്നേ....
ഞാൻ എണീറ്റുകിടക്കുന്നത് കണ്ടപ്പോ അവൾ വേഗം ഏട്ടന് ഫോൺ കൊടുക്കാമെന്നു പറഞ്ഞു എനിക്ക് നേരെ നീട്ടി..
ആരാ അമ്മുവേ എന്ന് ഞാൻ കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചു...
അനഘയാ ഏട്ടാ..
ഞാൻ വേഗം ഫോൺ വാങ്ങി ഹലോ പറഞ്ഞു....
ഹലോ അച്ചുച്ചേട്ടാ..... മനസ്സിലായോ ... ഇത് അനു ആണ്...
ആഹ് മനസ്സിലായി.... എനിക്ക് നല്ല ഓർമയുണ്ട്... പിന്നെ പറ മോളെ... എന്താ വിശേഷം....
എനിക്ക് ഒക്കെ എന്ത് വിശേഷം ചേട്ടാ... അവൾക്കു അല്ലേ ഇപ്പോ ഒരു ചേട്ടനെ കിട്ടിയേക്കുന്നെ.... പുതിയ ഫോൺ ഒക്കെ വാങ്ങീത് പറഞ്ഞു... എനിക്കിങ്ങനെ ഒരു ചേട്ടനില്ലാതായി പോയല്ലോന്ന് ഓർക്കുമ്പോളാ ?..
ഹിഹി...ഒന്നും പറയണ്ട അനു .... അവൾക്കു ഞാൻ വൈകാതെ രണ്ടെണ്ണം കൊടുക്കും...എപ്പോളും ഫോണിൽ കളിയാ... അമ്മുവിനെ നോക്കി കണ്ണിറുക്കി ഞാൻ പറഞ്ഞു ..
ഉവാടാ... ഇങ്ങോട്ട് വാ എന്ന് അപ്പോ തന്നെ എന്റെ കൊച്ചു മറുപടി നൽകി... അതൊക്കെ കേട്ട് അനഘ ചിരിക്കുന്നുണ്ട്...
അപ്പോളാണ് അമ്മുവിനെ ഏത് സ്കൂളിലാണ് ചേർക്കുന്നതെന്ന് അനഘ എന്നോട് ചോദിച്ചത്
ദൈവമേ.. ഞാൻ അപ്പോളാണ് അതിനെക്കുറിച്ചു ആലോചിക്കുന്നത് തന്നെ ... ഞാൻ വേഗം SNN സ്കൂൾ എന്ന് പറഞ്ഞു......
എന്ന
💬 Comments
View all comments