0%

Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Author : Kambikathakal Read All Parts 1.6K
നിങ്ങൾ സംസാരിക്ക് എന്ന് പറഞ്ഞു ഫോൺ ഞാൻ അമ്മുവിന് കൊടുത്ത് വേഗം മുഖം കഴുകി ഇറയത്തേക്ക് പോയി.... അപ്പോ ദേ അമ്മയുടെയും അച്ഛന്റെയും നടുക്കിരുന്നു അവരുടെ  കല്യാണ ആൽബം കാണുകയാണ്  കിച്ചൂസ്സ്..... ടിസി വാങ്ങി കയ്യിൽ വെച്ചിട്ട് എന്തിനാ....ഇടക്ക് എടുത്ത് നോക്കാനാണോ? ... അമ്മുവിനെ  സ്കൂളിൽ ചേർക്കണ്ടേ....? ആരോടെന്നില്ലാതെ എല്ലാവരോടുമായി ഞാൻ ചോദിച്ചു... അച്ഛൻ അത് കേട്ടതും എന്നെ വല്ലാത്തൊരു നോട്ടം... ഇവന് ഇതിനൊക്കെയുളള ബോധം ഉണ്ടോ എന്നാവും ചിന്തിക്കണെ..... കിച്ചുവിനും ഞാൻ പെട്ടെന്നത് പറഞ്ഞപ്പോൾ ഒരു ആശ്ചര്യം പോലെ...അവൾ ആലോചിച്ചിരിക്കുന്ന കാര്യം ആയതുകൊണ്ടാവും എടാ അത് നീ വന്നിട്ട് പറയാമെന്നു കരുതി ഇരുന്നതാ... ശോ അതങ്ങു വിട്ടു പോയി... അമ്മ താടിക്ക് കയ്യും കൊടുത്തുകൊണ്ട് പറഞ്ഞു..... ആഹ് വിട്ടു കളയാൻ പറ്റിയ കാര്യം.... നാളെ തന്നെ ഞാൻ അഡ്മിഷന്റെ കാര്യം നോക്കിക്കോളാം... snnനിൽ തന്നെ ചേർക്കാം... അതാകുമ്പോ പോകാനും വരാനും  എളുപ്പം ആണല്ലോ...  എന്നും പറഞ്ഞു ഞാൻ  അകത്തേക്ക് പോയി... ദേ മനുഷ്യ നിങ്ങളല്ലേ പറഞ്ഞെ... അവനു ഒരു ഉത്തരവാദിത്തവും വന്നിട്ടില്ലെന്ന്... ഇപ്പോ കണ്ടോ.... അവനു ഒരു കുഴപ്പോം ഇല്ല... ഇനി നിങ്ങൾ പറഞ്ഞു അവനെ കുഴപ്പിക്കാതിരുന്ന മതി.... അമ്മ അച്ചനിട്ട് കൊടുക്കുന്നത് ഞാൻ നൈസ് ആയിട്ട് കേൾക്കുന്നുണ്ട്.... ഹിഹി... അമ്മടെ വായീന്ന് കുറച്ചു കേൾക്കട്ടെ ... അച്ഛൻ എനിക്കിട്ട് ഇടക്ക് താങ്ങുന്നതാ....
അങ്ങനെ ഞാൻ മുറിയിലേക്ക് പോയി... അപ്പോളും അവളുടെ ഫോൺവിളി കഴിഞ്ഞിട്ടില്ല.... കട്ടിലിൽ കിടന്നുകൊണ്ടാണ് ഇപ്പോ സംസാരം... ഞാനും ചെന്ന് അവളെ നോക്കി ഒരു സൈഡിൽ കിടന്നു..... എനിക്ക് അപ്പോളും ഉറക്കം വരുന്നുണ്ടായിരുന്നു...

💬 Comments

View all comments