0%

Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]

Author : Kambikathakal Read All Parts 755
ഇപ്പോ നിക്കണേ..... ആഹ് ഞങ്ങൾ ഇപ്പോ സെക്കന്റ്‌ ഫ്ലോറിൽ ഉണ്ടെന്ന് പറഞ്ഞതും,  ഓപ്പോസിറ്റ് സൈഡ് നിന്ന് അത് കൈ വീശി കാണിക്കുന്നത് കണ്ടു... ആഹ് കണ്ടു, കണ്ടു.... ഇപ്പോ വരാമെന്ന് പറഞ്ഞ് ഞാൻ  ഫോൺ വെച്ചു...... കിച്ചു ഇത്തിരി വേഗത്തിൽ നടന്നു അടുത്തേക്ക് എത്തിയതും കൂട്ടുകാരിയെ  ചെന്ന് കെട്ടിപിടിച്ചു..... ഒന്ന് വന്നു കാണായിരുന്നില്ലേടി നിനക്കെന്നെ...... കിച്ചുവിന്റെ ശബ്ദം ഇടറിയിരുന്നു.... പറ്റിയില്ലെടി.... അന്നൊരു ധൈര്യത്തിലാ  ഇക്കാന്റെ കൂടെ ഇറങ്ങിവന്നെ.... പിന്നെ നാട്ടിലേക്ക് വരാൻ പേടിയായിരുന്നു.... അച്ഛനൊക്കെ ഇക്കാനെ വല്ലതും ചെയ്ത, പിന്നെ എനിക്ക് ആരാടി ഉളേള..... അത് പറഞ്ഞതും ഒരു പേടി അതിന്റെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.... ഓഹ് അപ്പോ അതാണ് കിച്ചു ഒരു സംഭവം ഉണ്ടായെന്നു പറഞ്ഞ കാര്യം എനിക്ക് മനസ്സിലായത്.... ഹ്മ്മ് വീട്ടിൽ എത്തിയിട്ട് വിശദമായി തന്നെ ചോദിക്കാം..... അല്ല ഇക്ക എവിടെയാ......കിച്ചു ആകാംഷയോടെ ചോദിച്ചു... ഇക്കാക്ക് ബാങ്കിൽ കിട്ടിയെടി... പിന്നെ ഒരു വീട് വെക്കാൻ പ്ലാൻ ഉണ്ട്...സ്ഥലം വാങ്ങി........  ഇന്ന് അതിന്റെ കാര്യത്തിനായി പോയേക്കുവാ.... ഒരു ചെറിയ സേവിങ്സ് ആകുമല്ലോന്ന് കരുതിയ ഇവിടെ ഞാൻ ജോലിക്ക് നിക്കണേ .. ഇപ്പോ താമസിക്കുന്നിടത് ഒറ്റയ്ക്ക് നിക്കണ്ടല്ലോന്ന് കരുതി ഇക്കാക്കയും  സമ്മതിച്ചു.... അപ്പോഴാണ് അമ്മുവിനെ അഞ്ജന നോക്കിയത്..... അമ്മു അല്ലെ ഇത്...... ചേച്ചിയെ ഓർമ്മയുണ്ടോ മോൾക്ക്..... ഉവ് ചേച്ചി.....അഞ്ജന ചേച്ചിയെ  ആദ്യം കണ്ടപ്പോ മനസ്സിലായില്ലട്ടോ ......അമ്മു ചിരിയോടെ പറഞ്ഞു..
മ്മ്... അതിനു ഒരു വട്ടം അല്ലെ ഞാൻ വീട്ടിൽ വന്നിട്ടുളളു... പെട്ടെന്നാണ് അഞ്ജന എന്നെ നോക്കികൊണ്ട്, ഇതാരായെന്ന മട്ടിൽ കിച്ചുവിനെ നോക്കിയത്....... കിച്ചുവിന് ഞാൻ അവളുടെ ചെക്കനാണെന്ന് പറയാൻ ഒരു നാണം.... "ഇത് ന്റെ ആളാ"?..... ഒരു ചിരിയോടെ എന്നെ കളള കണ്ണിട്ട് നോക്കിയാണ് കിച്ചു പറഞ്ഞത് ..... അത് കേട്ടതും അഞ്ജനയുടെ കണ്ണുകൾ വിടർന്നു..... കാര്യം പരസ്പ്പരം  മനസ്സുകൊണ്ട് സ്വന്തമാണെന്ന് അറിയാമെങ്കിലും അത് പറഞ്ഞു കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു  സുഖമാണ്..... രണ്ടും തമ്മിൽ ലൗ ആണ് ചേച്ചി..... ഹിഹി.... പെട്ടെന്നാണ് അമ്മുവിന്റെ കമെന്റ് വന്നത്..... അത് കേട്ടതോടെ കിച്ചുവിന് പിന്നേം നാണം വന്ന്  എന്റെ കയ്യിലേക്ക് ചാരി.... അമ്മുവിന്റെ

💬 Comments

View all comments