Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]
കൊഞ്ചി പറഞ്ഞത് കേട്ട് അമ്മൂന് ചിരി വന്നെങ്കിലും, ഹ്മ്മ്മ് എന്നൊരു സമ്മതം തന്നു...... ഇപ്പോ എനിക്ക് അമ്മയെക്കാളും പേടി ഇതിനെയാ....
അപ്പോളാണ് ഫോൺ അടിച്ചത്.... പരിചയമില്ലാത്ത ഒരു നമ്പർ.... അയ്യോ കിച്ചുവേ ആ കൂട്ടുകാരി ആയിരിക്കും... സമയം നോക്കിയപ്പോ 3 മണി.....
വേഗം കോളെടുത്ത് കിച്ചുവിന് കൊടുത്തു...
അയ്യോ ഡി സോറി സോറി... ഞങ്ങൾ ഇപ്പോ മെട്രോയിൽ കേറിയേക്കാ...
അച്ചേട്ടാ നമ്മളിപ്പോ എവിടെയെത്തി...
ഇപ്പോ ആലുവ എത്താറായി...
തിരിച്ചെത്താൻ ഒരു 20 മിനിറ്റ് ആവുമെന്ന് പറ...
ഡി ഇപ്പോ ആലുവ എത്താറായി... ഒരു 20 മിനിറ്റ് കഴിയും എത്താൻ...
ഒന്ന് ക്ഷമിക്ക് പെണ്ണേ.... കുറെ പറയാനുണ്ടെടി....എന്നാ എത്തുമ്പോ വിളിക്കാമെന്ന് പറഞ്ഞ് കിച്ചു ഫോൺ കട്ടാക്കി....
ആലുവ എത്തിയതും വേഗം എടപ്പളളിക്ക് ടിക്കറ്റ് എടുത്ത് വണ്ടിയിൽ കേറി.....
പണ്ട് മെട്രോന്റെ പണി നടക്കുന്ന സമയത്ത് ലോറിയുമായി പോകുമ്പോ ബ്ലോക്ക് കാരണം പച്ചത്തെറിയാണ് മനസ്സിൽ പറഞ്ഞോണ്ടിരുന്നത്..... ഇന്നാണ് ഇതിന്റെയൊക്കെ ആവശ്യം മനസ്സിലാക്കുന്നേ....
ഓരോ സ്റ്റേഷനിലും ഒരു മിനിറ്റൊക്കെ നിർത്തുന്നുളളു... അതുകൊണ്ട് വേഗം ഞങ്ങൾ ലുലു എത്തി......
ഞാൻ വേഗം ഫോണെടുത്ത് കിച്ചൂന്റെ കൂട്ടുകാരിയെ വിളിച്ചു....
ഹലോ...
ആഹ് ഹലോ.... നിങ്ങൾ ഇത്രവേഗം എത്തിയോ.....എവിടെയാ ഇപ്പോ നിക്കണേ.....
ആഹ് ഞങ്ങൾ ഇപ്പോ സെക്കന്റ് ഫ്ലോറിൽ ഉണ്ടെന്ന് പറഞ്ഞതും, ഓപ്പോസിറ്റ് സൈഡ് നിന്ന് അത് കൈ വീശി കാണിക്കുന്നത് കണ്ടു...
ആഹ് കണ്ടു, കണ്ടു.... ഇപ്പോ വരാമെന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു......
കിച്ചു ഇത്തിരി വേഗത്തിൽ നടന്നു അടുത്തേക്ക് എത്തിയതും കൂട്ടുകാരിയെ ചെന്ന് കെട്ടിപിടിച്ചു.....
ഒന്ന് വന്നു കാണായിരുന്നില്ലേടി നിനക്കെന്നെ...... കിച്ചുവിന്റെ
💬 Comments
View all comments