Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]
അത് കേട്ടതോടെ കിച്ചുവിന് പിന്നേം നാണം വന്ന് എന്റെ കയ്യിലേക്ക് ചാരി....
അമ്മുവിന്റെ കമെന്റ് കേട്ട് എനിക്കും ചെറിയ രസം തോന്നി...
അഞ്ജന എന്നെയും കിച്ചുവിനെയും നോക്കികൊണ്ട്,
എന്റെ ഈശോയെ..... ഞാൻ എന്താ ഈ കേള്ക്കുന്നെ....... എടി കിച്ചു... നീ തന്നെയാണോ ഇത്.... അതും പറഞ്ഞ് ചിരിയായി.....
ചേട്ടാ....ഞാനും ഇവളും ഒരുമിച്ചു പഠിച്ചതാ....ഇപ്പോ കുറച്ചു നാളായി കണ്ടിട്ട്...... എന്താ ചേട്ടന്റെ പേര്...
അതുൽ..... കിച്ചു പറഞ്ഞു 2വർഷായി കണ്ടിട്ട് എന്നൊക്കെ ....
ഞങ്ങൾ ചിരിച്ചുകൊണ്ട് പരസ്പ്പരം കൈ കൊടുത്തു.....
എന്നാ നമുക്കൊന്ന് നടക്കാമെന്ന് പറഞ്ഞു ഞങ്ങൾ താഴേക്ക് പോയി.....
കിച്ചുവും അഞ്ജനയും വിശേഷങ്ങളും പഴയ തമാശയും ഒക്കെ പറഞ്ഞു മുന്നിലാണ് നടക്കുന്നത്...
അമ്മുപിന്നെ എന്നെ ഒട്ടിപിടിച്ചല്ലാതെ നടക്കില്ലല്ലോ... ഞാനും അമ്മുവും അവിടെയും ഇവിടെയുമൊക്കെ വായിനോക്കി അവരുടെ പിന്നാലെയും.....
ഇടക്ക് അഞ്ജന എന്നെ തിരിഞ്ഞുനോക്കി കിച്ചുവിനോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്....
എന്താണാവോ കാര്യം.....? ഒന്ന് അറിയണമല്ലോ.....
അമ്മൂസ്സേ..... അവർ എന്തോ പറഞ്ഞു നമ്മളെ കളിയാക്കുന്നുണ്ടോ എന്നൊരു സംശയം.... ഞാൻ നൈസ് ആയിട്ട് അമ്മുവിന് പിരികയറ്റി കൊടുത്തു... അത് ഏറ്റു.....
അമ്മുവിനു പിന്നെ നാക്കിനു ലൈസൻസ് ഇല്ലാത്തോണ്ട് കുഴപ്പമില്ല... അത് കാര്യം നേരെ അങ്ങോട്ട് ചോദിച്ചു........
എന്താ രണ്ടും കൂടി എന്നേം എട്ടനേം കളിയാക്കുന്നെ....
അത് കേട്ടതും രണ്ടുപേരും നിന്നു....
ഇവൾക്ക് ഒരു മാറ്റവും ഇല്ലല്ലേ കിച്ചു... അന്ന് വീട്ടിൽ വന്നപ്പോ ഉളള അതെ വായാടിത്തരം..... അതും പറഞ്ഞു അഞ്ജനയും കിച്ചുവും ചിരിയായി....
ഞങ്ങൾ ഒന്നും പറഞ്ഞില്ല അമ്മു...
നിന്റെ ചേച്ചിയെ വീഴ്ത്തിയ ആളെക്കുറിച്ച് സംസാരിച്ചതാ എന്ന് പറഞ്ഞു ഒരു
💬 Comments
View all comments