0%

Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]

Author : Kambikathakal Read All Parts 1.5K
ചിരിയോടെ  എന്നെ നോക്കി ....... ഹിഹി.... അതേയ് ഞാൻ  താനെ  വീണു പോയതാ  എന്ന് അപ്പൊത്തന്നെ ഒരു കൗണ്ടർ അടിച്ചു...... മ്മ്മ്.....എനിക്ക് തോന്നി.... ചേട്ടനറിയോ, പഠിക്കുന്ന സമയത്ത് എത്ര പേരാണെന്നോ ഇവളുടെ പുറകെ നടന്നിരുന്നതെന്ന്..... പ്രേമിക്കുക പോയിട്ട് കല്യാണം പോലും വേണ്ടെന്ന് പറഞ്ഞ പെണ്ണാ ഇപ്പോ.... അത് പറഞ്ഞതും കിച്ചു അഞ്ജനയുടെ കയ്യിലൊന്ന് നുളളി.... യ്യോ ഡി പിച്ചല്ലേ..... ഇവളുടെ ഈ സ്വഭാവത്തിനു  ഇപ്പോളും ഒരു മാറ്റവുമില്ല... ഹ്മ്മ് അതെയതെ എന്ന് പറഞ്ഞു എന്റെ കൈ ഞാൻ തടകി..... നേരത്തെ കിട്ടിയത് ചുവന്ന് കിടപ്പുണ്ട്....... കിച്ചു അത് കണ്ടു കണക്കായിപ്പോയെന്ന്  കാണിച്ചു ചിരിച്ചു........ ആഹ് ചേട്ടനും കിട്ടിക്കാണുമല്ലോ.... അഞ്ജനക്ക് കാര്യം പിടികിട്ടി...
പെട്ടെന്നാണ് അഞ്ജന സമയം നോക്കികൊണ്ട്‌ ഞങ്ങളോടായി..... ഇന്ന് എന്നോട് 4 മണിക്ക് മുമ്പായി ബാങ്കിൽ ഉണ്ടാവണമെന്ന് പറഞ്ഞിട്ട ഇക്ക പോയേക്കുന്നെ... സ്ഥലം വാങ്ങിയത് എന്റെ പേരിലാണ്... അപ്പോ അത് ഈട് വെച്ച് ലോൺ എടുക്കാൻ ഞാൻ  ഒപ്പിട്ട് കൊടുക്കണം..... അയ്യോ എന്നിട്ടാണോ ഇങ്ങനെ നിക്കണേ.....നേരത്തെ പറയണ്ടേ... ഞാൻ അത് പറഞ്ഞതും അഞ്ജന ഒരു വിഷമത്തോടെ എന്നോടായി.... ഇവളെ പെട്ടെന്ന്  കണ്ടപ്പോ ശെരിക്കും സങ്കടംവന്നുപോയി.... സംസാരിച്ചു കൊതി തീർന്നില്ല.... അതിനെന്താ...  ഇനി എപ്പോ വേണമെങ്കിലും കാണാലോ.... വേഗം വീടൊക്കെ വെച്ചിട്ട് വേണം ഞങ്ങള്ക് ഒന്ന് വരാൻ...അല്ലേടാ കിച്ചുവേ..... കിച്ചൂസിനെ ചേർത്ത് പിടിച്ചാണ് ഞാനത് പറഞ്ഞത്...... പെട്ടെന്നാണ് എന്റെയും കിച്ചുവിന്റെയും കൈ പിടിച്ചുകൊണ്ടു എന്നെ നോക്കി... കിച്ചുവിനെ നോക്കിക്കോണേ ചേട്ടാ എന്ന് പറഞ്ഞതും അഞ്ജനയുടെ കണ്ണ് നിറഞ്ഞു....... പിന്നെ കിച്ചുവിനെ കെട്ടിപിടിച്ചു കരഞ്ഞു...... കിച്ചൂസിനും വല്ലാത്ത സങ്കടായി...

💬 Comments

View all comments