Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]
സ്നേഹിക്കുന്ന പെണ്ണ്... ഇവർ വിചാരിച്ചാൽ മതി....
അച്ഛനേം അമ്മയേം കണ്ട ഓർമ്മ അമ്മുവിന് ഇല്ല.... എന്റെ കൈ മുറുക്കെ പിടിച്ചുകൊണ്ട് കിച്ചു പറഞ്ഞതൊക്കെ കേട്ട് കരയുകയാണ് ...... അവളുടെ കയ്യിൽ പിടിമുറുക്കി ഏട്ടൻ ഉണ്ടെന്ന് പറയാതെ ഞാൻ പറഞ്ഞു.... അതിൽ കൂടുതൽ വേറെ എന്ത് വേണം.....
താഴ്ന്നു പോയ സൂര്യനെ നോക്കി, ദേ സൂര്യൻ വരെ വീട്ടിൽ കേറി.... വന്നേ.. നമുക്കും വീട്ടിൽ എത്തണ്ടേ....
അതുകൊണ്ട് രണ്ടും കണ്ണൊക്കെ തുടച്ചേ.......
ഇനി കണ്ണ് കലങ്ങിയിരിക്കുന്ന കണ്ടിട്ട് വേണം അമ്മ എന്നെ വഴക്ക് പറയാൻ.... അത് കേട്ടതും ഒരു ചിരി വരുത്തി കിച്ചു ഷാളുകൊണ്ട് കണ്ണ് തുടച്ചിട്ട് ഷാൾ എന്റെ മുഖത്തിന് നേരെ കൊണ്ടുവന്നു.....
അയ്യേ എനിക്കെന്തിനാ..... രണ്ടും കരഞ്ഞതിന് എന്റെ കണ്ണ് എന്തിനാ തുടക്കണേ....?...
ദേ അച്ചേട്ടാ ... കണ്ണ് നിറഞ്ഞത് ഞാൻ കണ്ടുട്ടോ....ഒരു ചിരിയോടെ കിച്ചു പറഞ്ഞു....
ഓഹ് പിന്നെ... വെയിലടിച്ചിട്ട് വെളളം വന്നതാ പെണ്ണെ.... അല്ലേടാ അമ്മൂസ്സേ എന്ന് പറഞ്ഞു ഞാൻ പയ്യെ അമ്മുവിനേം കൊണ്ട് തിരികെ നടന്നു....... അങ്ങനെ കാറിൽ കേറി നേരെ വീട്ടിലേക്ക് പോയി.... നേരം 6 മണി ആയെങ്കിലും അങ്ങനെ ഇരുട്ടിയിട്ടില്ല..........
വീട്ടിലേക്കുളള റോഡിലേക്ക് കാർ തിരിച്ചതും ലോറിയുടെ അടുത്ത് രണ്ട് പേര് നിക്കുന്ന കണ്ട് നോക്കിയപ്പോളാണ്...
ആഹ് ദേ അച്ഛനും മുത്തശ്ശനും ആയിരുന്നോ... ഞാൻ വണ്ടി നിർത്തി ഹോൺ അടിച്ചതും പൊക്കോളാൻ പറഞ്ഞു അച്ഛൻ കൈ കാണിച്ചു....
ചിലപ്പോ നടക്കാൻ വന്നതാകുമെന്ന് കിച്ചുവും പറഞ്ഞതോടെ ഞാൻ വണ്ടിയെടുത്തു...... വീടിന്റെ മുന്നിലെത്തിയതോടെ കിച്ചു ഇറങ്ങി ഗേറ്റ് തുറന്നു.......
ശബ്ദം കേട്ടിട്ടാകണം
💬 Comments
View all comments