Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]
അമ്മ ഓടി വന്നു....
വാങ്ങിയ സാധനങ്ങളൊക്കെ എടുത്ത് ഞാനും അമ്മുവും കാറിൽ നിന്നിറങ്ങി......
എന്റെ മക്കളെ...ഇത്രേംനേരായിട്ടും കാണാതായപ്പോ വിളിക്കാൻ ഫോൺ എടുക്കാൻ അകത്തേക്ക് ഇപ്പോ പോയതാ അമ്മ.....
എന്താ വല്ലാത്ത ക്ഷീണം പോലെ....
അമ്മുവിന്റെ കവിളിൽ തലോടിക്കൊണ്ട് അമ്മ ചോദിച്ചു.....
ആഹ് അത് വേറൊന്നും അല്ലമ്മേ.... ഒരു കറങ്ങണ സാധനത്തിൽ കേറി ഇന്ന്.... അതാകും... അമ്മുവിന്റെ തലയിൽ ഒന്ന് തട്ടികൊണ്ട് ഞാൻ അകത്തേക്ക് കേറി.......
കവറുകൾ ഒക്കെ സോഫയിൽ വെച്ച് ഞാൻ ടീവി ഓണാക്കി ഫാൻ ഇട്ട് ഇരിപ്പായി...... അമ്മു നേരെ ബാത്റൂമിലേക്ക് ഓടി...കുറച്ചു കഴിഞ്ഞ് ഒരു ആശ്വാസം കിട്ട്യ പോലെ അമ്മുവും വന്നിരുന്നു........
ചായ എടുക്കാമെന്ന് പറഞ്ഞു അമ്മ നേരെ അടുക്കളയിലേക്ക് പോയതും, വാല് പോലെ കിച്ചുവും പോയി....
എന്ത് പറ്റിയെടാ പട്ടികുഞ്ഞെ....
എന്റെ ചോദ്യം കേട്ട്
വല്ലാത്ത ക്ഷീണം പോലെയെന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അമ്മു എന്നെ ചാരിയിരുന്നു...
അപ്പോളേക്കും ചായ എത്തി....... എനിക്കും അമ്മുവിനും തന്ന് കിച്ചുവും സോഫയിൽ ഇരുന്നു...
അമ്മ ഒരു പ്ലേറ്റിൽ മുറുക്ക് ആയിട്ട് വന്നു..... ദേ അമ്മ വെറുതെ ഉണ്ടാക്കി നോക്കിയതാ എന്ന് പറഞ്ഞു ഓരെണ്ണമെടുത്തു കിച്ചുവിന് കൊടുത്തു... അമ്മൂന് പിന്നെ കൊടുക്കണ്ട .....അത് കൈ നീട്ടി എടുത്തോളും...
എനിക്കില്ലേ അമ്മേ...... ഞാൻ ചോദിച്ചതും അവിടെയല്ലേ ഇരിക്കണേ.. എടുത്ത് കഴിച്ചൂടെ നിനക്ക്.....
ഓഹ്?.. എന്ന് പറഞ്ഞു കൈ നീട്ടി ഒരെണ്ണം എടുത്തു.....
നല്ല ടേസ്റ്റ് ഉണ്ടമ്മേ... എളള് കടിക്കുമ്പോ ഒരു പ്രത്യേക ടേസ്റ്റ്...കിച്ചു കഴിച്ചുകൊണ്ട് പറഞ്ഞു....
അമ്മായമ്മനെ നല്ലോണം പതപ്പിക്കെടി എന്ന് കിച്ചുവിന് കേൾക്കാൻ മാത്രമായി ഞാൻ പറഞ്ഞു..... അത്
💬 Comments
View all comments