Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]
കൊടുത്തു.....
ഡാ... നീ പ്ലസ് 2 തോറ്റപ്പോ ഞാനെന്താ പറഞ്ഞെ...
പരീക്ഷ ജയിക്കാൻ മാത്രല്ല തോല്ക്കാനും ഉളളതാണെന്നല്ലേ...
അത്രേ ഉളെളടാ കാര്യം...നമുക്ക് നോക്കാട ....നീ വന്നേ ഇങ്ങോട്ട്..... അച്ഛൻ അത് പറഞ്ഞു എന്നെ നോക്കിയൊന്ന് ചിരിച്ചു ?...
എന്റെ കണ്ണൊന്നു നിറഞ്ഞു.....
കാര്യം ചിരിച്ചോണ്ട് സംസാരിക്കില്ല , ഫോൺ വിളിച്ചു സുഖവിവരം അന്വേഷിക്കില്ല.... പക്ഷെ നമ്മൾക്ക് ഒരു വിഷമം വന്നാൽ അങ്ങോട്ട് മാറി നിക്കെടാ... ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞ് മുന്നിൽ നിൽക്കും... അങ്ങനെ നിർവചിക്കാൻ കഴിയാത്ത ഒന്നാണ് അച്ഛൻ....
നടന്നു വീട്ടിൽ എത്തിയതും അമ്മയുടെ വക വായിലിരിക്കുന്നത് ഞാനും അച്ഛനും ഹാപ്പിയായിത്തന്നെ കേട്ടു......
കിച്ചുപെണ്ണ് എവിടെപോയാവോ. ?
വേഗം വരാൻ പറഞ്ഞു പിണങ്ങിയിട്ട് ഇവളിത് വീട്ടിലേക്ക് പോയോ.......
അപ്പോളാണ് അടുക്കളയിൽ പാത്രത്തിന്റെ ഒച്ച കേട്ടത്... ആഹ് അപ്പോ പെണ്ണ് അടുക്കളയിലുണ്ട്......
വേഗം കൈ കഴുകി ചോറുണ്ണൻ ഇരുന്നു.... രണ്ട് കയ്യിലും കറിയുമായി കിച്ചു എത്തി......
ആഹ് മോള് കഴിച്ചോ.... കിച്ചുവിനെ കണ്ടതും അച്ഛൻ വാത്സല്യത്തോടെ ചോദിച്ചു......
എവിടുന്ന്..... പറമ്പിൽ നിന്നിരുന്ന ചീര കറി വെച്ചിട്ട് ഇവിടെ ഒരാൾക്ക് കൊടുക്കാൻ വേണ്ടി അവിടെ കിടന്നൊരു വെപ്രാളമായിരുന്നു....
അത് കണ്ടപ്പോ ഞാനാ മോളേം കൊണ്ട് ഇങ്ങോട്ട് വന്നേ..... അമ്മ കിച്ചുവിനെ നോക്കി ചിരിയോടെ അച്ഛനോടായി പറഞ്ഞു... ?
അച്ഛന്റെ മുന്നിൽ വെച്ച് അമ്മയത് പറഞ്ഞത് കേട്ടിട്ട് നാണം വന്നു വല്ലാതായി പെണ്ണ്.......
അമ്മയുടെ കമെന്റ് കേട്ട് ചിരി വന്നെങ്കിലും ഞാൻ മൈൻഡ് ചെയ്യാതിരുന്നു.......
ആഹാ അത്ശെരി....എന്ന നോക്കിനിക്കാതെ വിളമ്പി കൊടുത്തോ .....എന്ന് അച്ഛനും ഒരു നമ്പറിട്ട് അവളെയൊന്ന് നോക്കി... ? ഹിഹി.... ?
കിച്ചു ആകെയൊന്ന് ഉലഞ്ഞു...
അത് അച്ഛാ, മുത്തശ്ശൻ കിടക്കാൻ നേരായിട്ടുണ്ടാവും എന്നും പറഞ്ഞ് എന്നെയൊന്ന് നോക്കി ചിരിയോടെ ഓടി.... പാവം... ചമ്മൽ വന്നിട്ട് പോയതാണെന്ന് ആർക്കും മനസ്സിലായില്ലാട്ടോ ?...
അച്ഛനും അമ്മയും ഒരുചിരിയോടെ അത് നോക്കി ഇരിക്കയാണ്.....
അമ്മ എനിക്ക് നേരെ ഫോൺ നീട്ടിക്കൊണ്ട് , എടാ നാളെ 5 മണിക്ക് അലാറം വെച്ച് തരണം.... അമ്മൂന് കൊണ്ടോകാൻ കറിയൊക്കെ ഉണ്ടാക്കണം...
ഞാൻ കഴിച്ചുകൊണ്ട് തന്നെ അലാറം
💬 Comments
View all comments