Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]
റിപ്ലൈ കൊടുക്കാൻ നിന്നില്ല...... ?
വേഗം പൈസ കൊടുത്ത് വണ്ടിയെടുത്തു........
തൃശ്ശൂര് കഴിഞ്ഞ പിന്നെ ബ്ലോക്ക് ഉണ്ടാവില്ല ......
തിങ്കളാഴ്ച സീ സി അടക്കണം..... വണ്ടി സർവീസ് ചെയ്യിക്കണം...അങ്ങനെ ഒരു നൂറുകൂട്ടം കാര്യങ്ങൾ മനസ്സിലേക്ക് വന്നു....
6 മണിയായപ്പോ കൊടുങ്ങല്ലൂരെത്തി വേണുവേട്ടനെ വിളിച്ചു......
നേരെ പുളളിയുടെ വീടിനടുത്തുളള അഗ്രികൾച്ചർ ഗാർഡനിലേക്ക് വരാൻ പറഞ്ഞതനുസരിച്ചു അവിടേക്ക് പോയി.......
ഗാർഡനിൽ എത്തിയപ്പോ
വേണുവേട്ടനും പണിക്കരും അവിടെ റെഡിയായിരുന്നു........ അര മണിക്കൂറിൽ വണ്ടി കാലിയാക്കി....
ഞാൻ കണക്ക് പറയാൻ തുടങ്ങിയതും
ഒരു 7000 രൂപ തന്നിട്ട് വെച്ചോടാ എന്ന് പറഞ്ഞു പുളളി പോയി......
കണക്കിൽ കൂടുതൽ പൈസ ഉണ്ടെങ്കിലും ഞാൻ അതും വാങ്ങി വീട്ടിലേക്ക് വിട്ടു ........
പോകുന്ന വഴി ബജിക്കട കണ്ടപ്പോളാണ്
അമ്മുവിനും കിച്ചൂസിനും ബജി വാങ്ങിക്കൊണ്ടു പോയാലോന്നു മനസ്സിൽ തോന്നിയത്....
ഞാൻ ആകെ മാറിയെന്ന് എനിക്ക് തന്നെ മനസ്സിലായിത്തുടങ്ങി.....
ആഹ് ആഹാരം കഴിച്ചോയെന്നും, എപ്പോഴാ വീട്ടിൽ എത്തുകയെന്നും ചോദിക്കാനൊക്കെ ഇപ്പോഴല്ലേ ഒരാളുണ്ടായത്........ അതുകൊണ്ടാകും....?
തുടരും.... ?
💬 Comments
View all comments