Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]
കൊടുക്കോ.....
ശോ ഞാനിപ്പോ വീട്ടിൽ അല്ലാട്ടോ ..... ഒരു കാര്യം ചെയ്യ്, ഞാൻ നമ്പർ പറഞ്ഞ്തരാം...നേരിട്ട് വിളിച്ചോ എന്ന് പറഞ്ഞ് അഞ്ജനയ്ക്ക് നമ്പർ പറഞ്ഞ് കൊടുത്തു...ഫോൺ വെച്ചതും നേരെ വണ്ടിയുടെ അടുത്തേക്ക് പോയി.....
ഒരു കാട് എടുത്ത് പെട്ടിയിൽ വെച്ച പോലുണ്ട്..... എല്ലാം നല്ലോണം ഒതുക്കി കെട്ടി വേ ബില്ലും വാങ്ങി മൂന്നര മണിയോടെ വണ്ടിയെടുത്തു.......
പയ്യെ പാട്ടൊക്കെ കേട്ടാണ് തിരിച്ചു വരവ്വ്.....
ഫോൺ ബെല്ലടിച്ചപ്പോ ബ്ലുടൂത് സ്‌പീക്കറിൽ കോളെടുത്തു.....
അച്ചേട്ടാ സോറി ..... ഞാൻ നല്ല ഉറക്കായിരുന്നു.... അതോണ്ടാ മെസ്സേജ് കാണാതിരുന്നേ.....
ഒന്ന് വിളിക്കായിരുന്നില്ലേ എന്നെ.....
ഹിഹി... കൊളളാം.... എന്നിട്ട് ഇപ്പോളാണോഡി എണീറ്റെ......
മ്മ്മ്... നല്ലോണം ഉറങ്ങി....
ഞാൻ വേഗം തന്നെ തിരിക്കാമെന്നുളള കൊണ്ട വിളിക്കാഞ്ഞേ....
ആഹ് പിന്നെ അഞ്ജന എന്നെ വിളിച്ചിരുന്നു.... ആ ഫോണിന്റെ നമ്പർ കൊടുത്തിട്ടുണ്ട് ... വിളിച്ചോ നിന്നെ?
ആണോ..എന്നെ വിളിച്ചോന്നുല്ല...... അവൾ നല്ല ആളാ........ മറന്നിട്ടുണ്ടാകും....ഏട്ടൻ അവിടെന്ന് എപ്പോഴാ വരണേ.........
ഞാൻ എപ്പോഴേ തിരിച്ചു... ഇപ്പോ വണ്ടി ഓടിക്കാഡി......
ശോ എന്നിട്ടാണോ സംസാരിക്കണേ... ഞാൻ വെക്കാൻ പോവാ.......?
ഡി വെക്കല്ലേ....... അമ്മുവിനെ കൊണ്ടോരാൻ അച്ഛൻ പോയാ....
ആഹ് ഏട്ടാ...... കുറച്ച് നേരായി ഇറങ്ങിയിട്ട്....
മ്മ്മ്.... എന്ന ചായക്ക് എന്തേലും ഉണ്ടാക്കാൻ നോക്കെടി.... അമ്മുവിന്റെ വിശപ്പ് ഓർത്തു ഞാൻ പറഞ്ഞതാ.....
എന്റച്ചേട്ടാ അതൊക്കെ ഉണ്ടാക്കിക്കോളാം....ശ്രദ്ധിച്ചു ഓടിക്കെന്നും പറഞ്ഞ് ഞാൻ എന്തെങ്കിലും പറയണതിനു മുന്നേ കിച്ചു ഫോൺ വെച്ചു....
സമയം 4.30യായി....ഒരു ചായ കുടിക്കാമെന്ന് കരുതി ഹൈവേയിൽ വണ്ടിയൊതുക്കി.........
വൈകിട്ടൊരു സ്ട്രോങ്ങ് ചായ കുടിച്ചാൽ പിന്നൊരു ഉഷാറാണ്..... ഒരു ലൈറ്റ്സും കത്തിച്ചു ചായയും കുടിച്ചു ലോഡും കേറ്റി കിടക്കണ എന്റെ ചെക്കന്റെ ഭംഗിയും ആസ്വദിച്ചു നിന്നു.......
അപ്പോഴാണ് ഒരു മെസ്സേജ് വന്നത്.. പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കിയപ്പോ കിച്ചൂസ്സ് ആണ്....
"അച്ചേട്ടാ, രാവിലെ അമ്മക്ക് അലാറം വെച്ച് കൊടുത്തത് ഇപ്പോഴാ അടിക്കണേ എന്നും പറഞ്ഞു അമ്മ ഏട്ടനെ വഴക്ക് പറയുന്നുണ്ട്..ഹിഹി.."
വായിച്ചതും എനിക്കും ചിരി വന്നു... അപ്പോ എ മ്മും, പി മ്മും മാറിപോയതാണ് കാര്യം.... ?....
ച്ചേ... മോശായി പോയി ?......
💬 Comments
View all comments