Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]
ചോദിച്ചു......
തൃശൂർക്ക് പെട്ടെന്നൊരു ഓട്ടം വന്ന് കിച്ചുവേ...
അയ്യോ കറി ഒന്നായിട്ടില്ല... വേഗം ഇത്തിരി കഞ്ഞി എടുക്കട്ടേ.....
ഏയ്യ് വേണ്ടെടി..... വൈകി..... അവിടെ നേരത്തേ എത്തണം....
അമ്മയെവിടെ......... ചോദിച്ചപ്പോഴേക്കും അമ്മ അടുക്കളതോട്ടത്തിൽ നിന്നും പച്ചക്കറി പറിച്ചുകൊണ്ട് എത്തി.....
അമ്മേ ഞാൻ ഓട്ടം പോകാ... ഒരു കുപ്പി വെളളം എടുത്തേ വേഗം.....
അത് കേട്ടതും കിച്ചു വേഗം കുപ്പി കഴുകി വെളളം പകർത്താൻ തുടങ്ങി.....അമ്മ അവളുടെ ധൃതി കണ്ട് നോക്കി നിൽക്കയ.......
ഞാൻ അപ്പോഴേക്കും ഒരു തോർത്തെടുക്കാൻ മുറിയിലേക്ക് പോയി..... കിച്ചു വേഗം കുപ്പിയുമായി വന്നു....
അച്ചേട്ടാ വേഗം കറിയുണ്ടാക്കാം....
ഇത്തിരി കഴിച്ചിട്ട് പൊക്കൂടെ......
എന്റ കിച്ചുവേ സാരില്ലടി..... ഞാൻ അവിടെത്തിട്ട് കഴിച്ചോളാമെന്ന് പറഞ്ഞ് ഇറയത്തേക്ക് നടന്നു.....
മ്മ്മ്... ഊണ് കഴിച്ചോണേ......
ആഹ് ഡി.... ഞാൻ വിളിക്കാമെന്ന് പറഞ്ഞ് ഇറങ്ങി .......
വീട്ടിൽ നിന്ന് കഴിക്കാൻ പറ്റാതെ പോകുന്നത് ഒരു സങ്കടാ...മഹാരാഷ്ട്ര ഒക്കെ പോകുമ്പോ ചില ഹോട്ടലിൽ കേറിയാൽ അറയ്ക്കും... അത്രേം വൃത്തിയില്ലാത്ത സ്ഥലം ഒക്കെയാകും
വണ്ടിയുടെ അടുത്തെത്തി ടയറൊക്കെ കൊട്ടിനോക്കി..... ചെറിയ എയർ കുറവുണ്ട്... വല്ല്യ ലോഡ് ഇല്ലാത്തത് കൊണ്ട് പ്രശ്നമില്ല..... വണ്ടിയിൽ കേറി കുറച്ചുനേരം സ്റ്റാർട്ട് ചെയ്തിട്ടു.....
സമയം 12 ആയി.... നേരെ തൃശ്ശൂർക്ക് വെച്ച് പിടിച്ചു....... ഉച്ച സമയം ആയതോണ്ട് റോഡിൽ തിരക്ക് കുറവാണ്.. ഫ്രീക്കൻമാരെകൊണ്ടുളള ബൈക്ക് ശല്യവും ഇല്ല....? അത്യാവശ്യം സ്പീഡിൽ തന്നെ വിട്ട് പോകാൻ പറ്റി......
കൃത്യം 2.30ക്ക് തന്നെ മണ്ണുത്തിയിൽ വണ്ടിയെത്തിച്ചു.....
വേണുവേട്ടൻ വിളിച്ചു എല്ലാം സെറ്റാക്കിയത് കൊണ്ട് ചെന്ന പാടെ ലോഡ് കേറ്റാൻ ഇട്ട് കൊടുത്ത് കാന്റീനിൽ പോയി ചോറുണ്ടു....
കിച്ചുവിനോട് ഫുഡ് കഴിക്കുകയാണെന്ന് മെസ്സേജ് അയച്ചതല്ലാതെ വിളിച്ചില്ല.....
അങ്ങനെ ഫുഡ് കഴിച്ചു അവിടമൊക്കെയൊന്ന് കറങ്ങി നടന്നപ്പോളാണ് ഫോൺ വന്നത്... കിച്ചു ആയിരിക്കുമെന്ന് കരുതി നോക്കിയപ്പോ പരിചയമില്ലാത്തൊരു നമ്പർ....
ഹലോ..... ആരാ
ഹലോ, അതുൽ ചേട്ടനല്ലേ....
എന്നെ മനസ്സിലായോ....
ആഹ് .... അതെയ് ആരാന്ന് പിടി കിട്ടിയില്ലാട്ടോ....
ഞാൻ അഞ്ജനയാ ചേട്ടാ.... കിച്ചുവിന്റെ കൂട്ടുകാരി.....
അയ്യോ... എനിക്ക് ശബ്ദം മനസ്സിലായില്ലാട്ടോ.... ആഹ് പിന്നെ എന്തൊക്കെയുണ്ട്....
നല്ലത് തന്നെ.....ചേട്ടാ കിച്ചു അവിടെയില്ലേ....ഒന്ന്
💬 Comments
View all comments