0%

Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]

Author : Kambikathakal Read All Parts 1.4K
കൊണ്ടുവരാനാ.... കൃഷിഗവേഷണ കേന്ദ്രത്തീന്ന് ചെടികളും, ചെടിച്ചട്ടിയും , കുറച്ച് ജൈവ വളം ഒക്കെയായി  അങ്ങനെ കുറച്ച് സാധനങ്ങൾ...... എന്ന ഇറങ്ങാൻ നോക്കിക്കോ മോനെ..... അവിടെ 2 മണിക്ക് മുന്നേ എത്തണം..... ആഹ് എന്ന ശരി ചേട്ടാ... ഇപ്പോ തന്നെ വിട്ടേക്കാം......അതും പറഞ്ഞു ഫോൺ കട്ടാക്കി......
സമയം നോക്കിയപ്പോ 11.40.... വേഗം ഔദ്യോഗിക വേഷമായ  കാക്കി ഷർട്ടിട്ട്  ഒരു കളളി മുണ്ടുടുത്തു   അടുക്കളയിലേക്ക് പോയി...... എവിടെക്കാ ഏട്ടാ, വേഷം കണ്ട് കിച്ചു ചോദിച്ചു...... തൃശൂർക്ക് പെട്ടെന്നൊരു ഓട്ടം വന്ന് കിച്ചുവേ... അയ്യോ  കറി ഒന്നായിട്ടില്ല... വേഗം ഇത്തിരി കഞ്ഞി എടുക്കട്ടേ..... ഏയ്യ് വേണ്ടെടി..... വൈകി..... അവിടെ നേരത്തേ എത്തണം.... അമ്മയെവിടെ......... ചോദിച്ചപ്പോഴേക്കും അമ്മ അടുക്കളതോട്ടത്തിൽ നിന്നും പച്ചക്കറി പറിച്ചുകൊണ്ട് എത്തി..... അമ്മേ ഞാൻ ഓട്ടം പോകാ... ഒരു കുപ്പി വെളളം എടുത്തേ വേഗം..... അത് കേട്ടതും കിച്ചു വേഗം കുപ്പി കഴുകി വെളളം പകർത്താൻ തുടങ്ങി.....അമ്മ അവളുടെ ധൃതി കണ്ട് നോക്കി നിൽക്കയ....... ഞാൻ അപ്പോഴേക്കും ഒരു  തോർത്തെടുക്കാൻ മുറിയിലേക്ക് പോയി.....   കിച്ചു  വേഗം കുപ്പിയുമായി  വന്നു.... അച്ചേട്ടാ വേഗം കറിയുണ്ടാക്കാം.... ഇത്തിരി കഴിച്ചിട്ട് പൊക്കൂടെ...... എന്റ കിച്ചുവേ  സാരില്ലടി..... ഞാൻ അവിടെത്തിട്ട് കഴിച്ചോളാമെന്ന് പറഞ്ഞ് ഇറയത്തേക്ക് നടന്നു..... മ്മ്മ്... ഊണ് കഴിച്ചോണേ...... ആഹ് ഡി.... ഞാൻ വിളിക്കാമെന്ന് പറഞ്ഞ് ഇറങ്ങി ....... വീട്ടിൽ നിന്ന് കഴിക്കാൻ പറ്റാതെ പോകുന്നത് ഒരു സങ്കടാ...മഹാരാഷ്ട്ര ഒക്കെ പോകുമ്പോ ചില ഹോട്ടലിൽ കേറിയാൽ  അറയ്ക്കും... അത്രേം വൃത്തിയില്ലാത്ത സ്ഥലം ഒക്കെയാകും വണ്ടിയുടെ അടുത്തെത്തി ടയറൊക്കെ കൊട്ടിനോക്കി..... ചെറിയ എയർ കുറവുണ്ട്... വല്ല്യ

💬 Comments

View all comments