Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]
ലോഡ് ഇല്ലാത്തത് കൊണ്ട് പ്രശ്നമില്ല..... വണ്ടിയിൽ കേറി കുറച്ചുനേരം സ്റ്റാർട്ട് ചെയ്തിട്ടു.....
സമയം 12 ആയി.... നേരെ തൃശ്ശൂർക്ക് വെച്ച് പിടിച്ചു....... ഉച്ച സമയം ആയതോണ്ട് റോഡിൽ തിരക്ക് കുറവാണ്.. ഫ്രീക്കൻമാരെകൊണ്ടുളള ബൈക്ക് ശല്യവും ഇല്ല....? അത്യാവശ്യം സ്പീഡിൽ തന്നെ വിട്ട് പോകാൻ പറ്റി......
കൃത്യം 2.30ക്ക് തന്നെ മണ്ണുത്തിയിൽ വണ്ടിയെത്തിച്ചു.....
വേണുവേട്ടൻ വിളിച്ചു എല്ലാം സെറ്റാക്കിയത് കൊണ്ട് ചെന്ന പാടെ ലോഡ് കേറ്റാൻ ഇട്ട് കൊടുത്ത് കാന്റീനിൽ പോയി ചോറുണ്ടു....
കിച്ചുവിനോട് ഫുഡ് കഴിക്കുകയാണെന്ന് മെസ്സേജ് അയച്ചതല്ലാതെ വിളിച്ചില്ല.....
അങ്ങനെ ഫുഡ് കഴിച്ചു അവിടമൊക്കെയൊന്ന് കറങ്ങി നടന്നപ്പോളാണ് ഫോൺ വന്നത്... കിച്ചു ആയിരിക്കുമെന്ന് കരുതി നോക്കിയപ്പോ പരിചയമില്ലാത്തൊരു നമ്പർ....
ഹലോ..... ആരാ
ഹലോ, അതുൽ ചേട്ടനല്ലേ....
എന്നെ മനസ്സിലായോ....
ആഹ് .... അതെയ് ആരാന്ന് പിടി കിട്ടിയില്ലാട്ടോ....
ഞാൻ അഞ്ജനയാ ചേട്ടാ.... കിച്ചുവിന്റെ കൂട്ടുകാരി.....
അയ്യോ... എനിക്ക് ശബ്ദം മനസ്സിലായില്ലാട്ടോ.... ആഹ് പിന്നെ എന്തൊക്കെയുണ്ട്....
നല്ലത് തന്നെ.....ചേട്ടാ കിച്ചു അവിടെയില്ലേ....ഒന്ന് കൊടുക്കോ.....
ശോ ഞാനിപ്പോ വീട്ടിൽ അല്ലാട്ടോ ..... ഒരു കാര്യം ചെയ്യ്, ഞാൻ നമ്പർ പറഞ്ഞ്തരാം...നേരിട്ട് വിളിച്ചോ എന്ന് പറഞ്ഞ് അഞ്ജനയ്ക്ക് നമ്പർ പറഞ്ഞ് കൊടുത്തു...ഫോൺ വെച്ചതും നേരെ വണ്ടിയുടെ അടുത്തേക്ക് പോയി.....
ഒരു കാട് എടുത്ത് പെട്ടിയിൽ വെച്ച പോലുണ്ട്..... എല്ലാം നല്ലോണം ഒതുക്കി കെട്ടി വേ ബില്ലും വാങ്ങി മൂന്നര മണിയോടെ വണ്ടിയെടുത്തു.......
പയ്യെ പാട്ടൊക്കെ കേട്ടാണ് തിരിച്ചു വരവ്വ്.....
ഫോൺ ബെല്ലടിച്ചപ്പോ ബ്ലുടൂത് സ്‌പീക്കറിൽ കോളെടുത്തു.....
അച്ചേട്ടാ സോറി ..... ഞാൻ നല്ല ഉറക്കായിരുന്നു.... അതോണ്ടാ മെസ്സേജ് കാണാതിരുന്നേ.....
ഒന്ന്
💬 Comments
View all comments