?എന്റെ കൃഷ്ണ 08 ? [അതുലൻ ]
📝 Ongoing
👁 378491 views ❤ 1845 likes 💬 424 comments
….? എന്റെ കൃഷ്ണ 8 ?….
Ente Krishna Part 8 | Author : Athulan | Previous Parts
രാവിലെയുളള തണുപ്പിലൂടെ വണ്ടിയുടെ ഗ്ലാസ്സ് തുറന്നിട്ട് ഓടിക്കാൻ വല്ലാത്തൊരു സുഖമാണ്....
മെയിൻ റോഡിലേക്ക് കേറിയതും പതിവ് കാഴ്ചകൾ കണ്ടുതുടങ്ങി....
അജയൻ ചേട്ടൻ കട തുറന്ന് പച്ചക്കറിയൊക്കെ നിരത്തുന്നുണ്ട്....
ബാലൻമാഷ് പ്രഭാതസവാരിക്ക് ഇറങ്ങി........ അങ്ങേരുടെ കൈവീശിയുളള വരവ്വ് കണ്ടാൽ തന്നെ എതിരെ വരുന്നവർ പേടിച്ചിട്ട് സൈഡിലോട്ട് മാറിനിക്കും?....
അങ്ങനെയാണ് പുളളിയുടെ നടപ്പ്......കൂടാതെ വായനശാല കൂടി തുറക്കാനുളള പോക്കാണ്.......
കോപ്പറേഷൻ ചേച്ചിമാർ റോഡ്സൈഡ് ഒക്കെ അടിച്ചു വൃത്തിയാക്കിക്കൊണ്ടൊരിക്കുന്നു....
അങ്ങനെ കാഴ്ചകളൊക്കെ കണ്ട് കൊടുങ്ങലൂർ ടൗണിൽ എത്തി.... ഒട്ടും തിരക്കില്ലാത്ത സമയമായതു കൊണ്ട് വേഗം വണ്ടി അമ്പലത്തിന്റെ ഗ്രൗണ്ടിലേക്ക് കയറ്റി........
ആനകൾ ഒരു മൂന്നെണ്ണം പറമ്പിൽ നിൽപ്പുണ്ട്......
കൊച്ചുമോനെ ആനയെ കാണിക്കാൻ കൊണ്ടുവന്ന അപ്പൂപ്പനും, അമ്പലത്തിൽ തൊഴുകാൻ വന്നവരും ഒക്കെ ആനയുടെ ചൂരും പിടിച്ചു
നിൽപ്പുണ്ട്........അത് മലയാളി ആണോ..... ചെണ്ടകൊട്ട് കേട്ടാൽ നോക്കും... ആനയെ കണ്ടാൽ നിൽക്കും.... അത് നമ്മുടെ രക്തത്തിൽ അലിഞ്ഞുപോയ കാര്യമാണ് ?.....
ആഹ് അങ്ങനെ വണ്ടി പാർക്ക് ചെയ്തതും, ഞാനൊഴികെ
അമ്മയും, കിച്ചൂസും, അമ്മുവും ചെരുപ്പൊക്കെ കാറിൽ തന്നെ ഊരിയിട്ടിട്ട് നേരെ ക്ഷേത്രനടയിലേക്ക
💬 Comments
View all comments