0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 614
കാര്യമെന്ന് പറ....'അമ്മൂസ്സ്  ചെറിയ ആകാംഷ കാണിച്ചുകൊണ്ടാണ് ചോദിച്ചത്..... ഡി നാളെ അവർ വെറുതെ വരുന്നതല്ല...മുത്തശ്ശനായിട്ട് കാര്യങ്ങൾ  സംസാരിക്കാനാ വരുന്നേ... ഞാൻ അത് പറഞ്ഞതും അവളുടെ കണ്ണൊക്കെ വിടർന്നു.... അച്ചുച്ചേട്ടാ...... സത്യായിട്ടും....? എന്നിട്ട് കിച്ചേച്ചിയോട് പറഞ്ഞോ കാര്യം..... ഏയ്യ്.... അവൾ അറിഞ്ഞിട്ടില്ലടാ ......
കുറച്ച് കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ ഞാൻ ഇങ്ങോട്ട് വന്നത്....... ആഹ വെറുതെയല്ല നാളെ  അമ്മ ബിരിയാണി വെക്കാന്ന് പറഞ്ഞത്‌...? അതും പറഞ്ഞു അമ്മു 'ഞ്ഞം ഞ്ഞം....  എന്ന് ചുണ്ടുകൊണ്ട് കാണിച്ചതും എനിക്ക് ചിരി വന്നു... ഹിഹി..... എന്റ അമ്മൂസ്സേ.....? അങ്ങനെ കുറച്ച് നേരം അവളുടെ കൂടെ ടീവിയും കണ്ടിരുന്നു..... അപ്പോഴും ചക്കവറുത്തത് എന്നെ തൊടീച്ചില്ല..... ഇടക്ക് വായിൽ വെച്ച് തരുന്നത് മാത്രം ??...... അപ്പോഴാണ് അമ്മ അടുക്കളയിൽ നിന്നും പണിയൊക്കെ ഒതുക്കി വന്നത്.... ഡാ അച്ഛനെവിടെ....?സാരിത്തലപ്പ് കൊണ്ട് കൈയൊക്കെ തുടച്ച് അമ്മൂസിന്റെ അടുത്ത് വന്നിരുന്നാണ് അമ്മയുടെ ചോദ്യം... ആവോ...ഫോൺ വിളിക്കായിരിക്കും. ആഹ് മുറ്റത്ത്‌ ചിരി കേൾക്കുന്നുണ്ട്... ഞാൻ ടീവിയുടെ സൗണ്ട് കുറച്ച് അച്ഛന്റെ ചിരി കേൾപ്പിച്ച് കൊടുത്തു....... ആഹ് ഇന്ന് ഫോൺ വിളി നേരത്തേ തുടങ്ങിയ..... ഡാ നിന്റെ അച്ഛന് തമിഴ്നാട്ടിൽ വേറെ ഭാര്യയും മക്കളും ഉണ്ടെടാ.... അവരെയാ ഈ വിളിച്ചു കൂട്ടുന്നത്..... ഹിഹി....? അതും പറഞ്ഞ് അമ്മ ചിരി തുടങ്ങി.... ഹിഹി... അമ്മ അത് പറഞ്ഞപ്പോൾ അമ്മൂസ് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അമ്മയുടെ ചിരി കണ്ടപ്പോഴാണ് അവൾക്ക് തമാശയാണെന്ന് കത്തിയത് ?........പാവം വെറുതെ അച്ഛനെ സംശയിച്ചു ?...... അച്ഛൻ പഴയ കൂട്ടുകാരെയൊക്കെ മാറി മാറി മിക്ക  ദിവസവും വിളിക്കും.... സത്യത്തിൽ സുഹൃത്ത് ബന്ധം ഇങ്ങനെ നിലനിർത്തുക എന്നത് തന്നെ വലിയൊരു കാര്യമാണ്... ഞാനൊക്കെ  പ്ലസ്ടുവിൽ ഒപ്പം പഠിച്ചിരുന്ന കൂട്ടുകാരെ  വരെ മറന്നു.... അമ്മ അമ്മൂസിനോട് ചോറെടുക്കട്ടെയെന്ന് ചോദിച്ചതും മ്മ്മ്ഹ്....വേണ്ടമ്മേ.... ഒട്ടും വിശപ്പില്ലെന്ന് പറഞ്ഞ് ചിണുങ്ങിക്കൊണ്ട്  അമ്മയുടെ തോളിലേക്ക് ചാരി കണ്ണടച്ചു കിടന്നു..
സഫയറിൽ നിന്ന് നല്ല തട്ട് തട്ടിയത് കൊണ്ട് എനിക്കും ഒട്ടും വിശപ്പില്ല..... 'ഉറക്കം വരണുണ്ടോ മോൾക്ക്..... ' അമ്മുവിന്റെ കവിളിൽ കൈ ചേർത്ത് പിടിച്ചുകൊണ്ട് ഒരു വാത്സല്യത്തോടെയാണ് അമ്മ ചോദിച്ചത്..... അതിന്

💬 Comments

View all comments