0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 614
മറുപടി പറയാതെ പയ്യെ കണ്ണ് തുറന്ന് തലയാട്ടികൊണ്ട് അവൾ  അമ്മയുടെ മടിയിലേക്ക് ചാഞ്ഞു..... ഞാനതെല്ലാം ഒരു ചിരിയോടെ നോക്കിയിരിക്കയാണ്... ? അമ്മ അവളെ രണ്ട് കൈകൊണ്ടും ചേർത്ത് പിടിച്ചതും അവൾ ഒന്നുകൂടി അമ്മയുടെ കൈക്കുളളിൽ ഒതുങ്ങി........കാല് പിന്നെ എന്റെ മടിയിലേക്ക് വെക്കാൻ ആരും പറയണ്ട... അത് താനേ വന്നോളും..? ഹിഹി... പറഞ്ഞ് തീരുന്നതിനു മുന്നേ കാല് രണ്ടും എനിക്ക് തന്നു ?........ അമ്മൂസിന്റെ കിടപ്പ് കണ്ടിട്ട് പാവം തോന്നി.....കൈയൊക്കെ ചേർത്ത് പിടിച്ച് കുഞ്ഞിപിളേളർ കിടക്കുന്ന പോലെയാണ് കിടപ്പ്.... പാവം...? അമ്മടെ മോള് ഉറങ്ങിക്കോന്നും  പറഞ്ഞ് അമ്മ അവളെ പയ്യെ തട്ടികൊടുക്കുന്നുണ്ട്.... ഈ അമ്മടെ കാര്യം...... അയ്യാ......ഇളള കുഞ്ഞല്ലേ.....ഉറക്കാൻ എന്ന് ഞാൻ  പറഞ്ഞതും 'നീ പോടായെന്നും' പറഞ്ഞ് അമ്മ അമ്മൂസിനെ പിന്നെയും പയ്യെ തട്ടികൊടുക്കാൻ തുടങ്ങി...... ഞാൻ പയ്യെ കാലിലെ വിരൽ ഞൊട്ടിയതും പെണ്ണിന് ഒരനക്കവും കാണുന്നില്ല......ഇത്ര വേഗം ഉറങ്ങിയോ....... ആഹാ.....അമ്മോയ് ദേ ആള് ഉറങ്ങിയെന്ന്  ഞാൻ ഇത്തിരി ഒച്ചയിൽ പറഞ്ഞതും അമ്മയുടെ കയ്യിൽ നിന്ന് തലക്കൊരെണ്ണം കിട്ടി... എന്നിട്ട് മിണ്ടാതെ പോയെടായെന്ന്  കൈ കൊണ്ടൊരു കാണിക്കലും..... എന്റ പൊന്നോ.... എന്താണിത്‌..... മിണ്ടാനും പാടില്ലേ.....? ഞാൻ അതും പറഞ്ഞ്  അമ്മൂസിന്റെ കാല് അനക്കാതെ സോഫയിൽ വെച്ച് മുറിയിലേക്ക് പോയി...... മുറിയിൽ കേറിയതും നല്ല ഫ്രഷ് മണം...... വെറുതെയല്ല.... അമ്മ മുറിയൊക്കെ തുടച്ച് എല്ലാം അടക്കി പെറുക്കി വെച്ചിട്ടുണ്ട്... ബെഡ് ഷീറ്റ് ഒക്കെ മാറ്റി വിരിച്ചിട്ടുണ്ട്......
രാത്രി കുളി പതിവില്ലെങ്കിലും ഇന്നൊന്ന് കുളിക്കാമെന്ന് വെച്ചു..... മൊബൈൽ ചാർജിൽ ഇട്ട് തോർത്തുടുത്ത് നേരെ ബാത്റൂമിലേക്ക് കേറി..... ഷവർ ഓണാക്കി അങ്ങനെ നിന്നു..... തലയിലൂടെ വെളളം വീഴുമ്പോൾ  ഇടക്ക് ശ്വാസം കിട്ടാതെവരുന്നത് ഇപ്പോഴും എന്തൊപോലെയാണ് ?... വേഗം തോർത്തിയിറങ്ങി മുണ്ട് ഉടുത്തുകൊണ്ടിരുന്നപ്പോഴാണ്  ഹാളിൽ കിച്ചൂസിന്റെ ഒച്ച കേട്ടത്... വാതിൽ പയ്യെ തുറന്ന് നോക്കിയപ്പോൾ കിച്ചുപെണ്ണ് അമ്മൂസിനെ എണീപ്പിക്കാൻ നോക്കേണ്......അമ്മയെ കാണാൻ ഇല്ലലോ....തലയിണയൊക്കെ വെച്ച് കൊടുത്തിട്ടാണ് അമ്മ എണീറ്റത്.... ഞാൻ പയ്യെ പുറത്തേക്കിറങ്ങി....... അടുക്കളയിൽ  ഒച്ചകേൾക്കുന്നുണ്ട്... അമ്മ പണിയിലായിരിക്കും.... 'എണീക്ക് എന്റ അമ്മൂസ്സേ..... എന്ത് ഉറക്കാ ഇത്...... 'കിച്ചു തട്ടി വിളിക്കുകയാണ്..... അമ്മു എവിടെ എണീക്കാൻ......

💬 Comments

View all comments