Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]
'ഡീ അതവിടെക്കിടന്ന് ഉറങ്ങിക്കോട്ടെ'
ഞാൻ അതും പറഞ്ഞ് കിച്ചൂസിന്റെ അടുത്തേക്ക് പോയി.......
എന്റെ ഒച്ച കേട്ടപ്പോഴാണ് കിച്ചുപെണ്ണ് അമ്മൂസിനെ തട്ടിവിളിക്കുന്നത് നിർത്തിയത്.....
എന്റ അച്ചേട്ടാ, സമയം എന്തായീന്നാ മുത്തശ്ശൻ അന്വേഷിക്കുന്നുണ്ട്....
ഞാൻ പറഞ്ഞത് കാര്യമാക്കാതെ കിച്ചു പിന്നെയും അവളെ എണീപ്പിക്കാൻ നോക്കുകയാണ്.....
പെട്ടെന്നാണ് കിച്ചു എന്നെ നോക്കിയത്.....
'ഇതെന്തായിത്...... കുളിച്ചെന്ന് തോന്നണു.......' കിച്ചുപെണ്ണ് കണ്ണുമിഴിച്ചൊരു ചിരിയോടെയാണത് ചോദിച്ചത്......
മ്മ്മ്......എന്താടി..... ?
'ഏയ്യ്.... ഒന്നുല്ല......ദേ തലയിലെ വെളളമൊക്കെ അങ്ങനെ തന്നെയിരിപ്പുണ്ട്......... '
ബീച്ചിൽ പോയപ്പോഴിട്ട ഡ്രെസ്സൊക്കെ മാറ്റി വീട്ടിലിടുന്ന ചുരിദാറാണ് കിച്ചൂസിന്റെ വേഷം.... അമ്മ പറയുന്നത് കറക്റ്റാണ്.... എന്തിട്ടാലും പ്രേത്യേക ഭംഗിയാണ് പെണ്ണിന്......?
ഞാൻ പയ്യെ അടുത്തേക്ക് നീങ്ങി നിന്നതും പെണ്ണിനൊരു വെപ്രാളം....?എന്റെ നോട്ടം ശെരിയല്ലെന്ന് തോന്നിയിട്ടാകും പുരികമുയർത്തി എന്തായെന്നർത്ഥത്തിൽ ചെറിയ ചിരിയോടെ ഒരു നോട്ടം?.....
പെട്ടെന്നാണ് അച്ഛൻ മുറ്റത്ത് നിന്ന് ഫോൺ വിളിച്ചുകൊണ്ടു കേറി വന്നത്........കിച്ചു വേഗം ഇത്തിരി ഗ്യാപ്പിട്ട് നിന്നു.......ഭാഗ്യം അവളെ തോണ്ടുകയും പിടിക്കുകയും ഒന്നും ചെയ്യാഞ്ഞത് ?....അല്ല അതിനുളള ടൈം കിട്ടിയില്ല... അതന്നെ കാര്യം ?.
അച്ഛൻ ആരോടോ സംസാരിച്ചുകൊണ്ട് തന്നെ സോഫയിൽ വന്നിരുന്നു......അച്ഛന്റെ ഒച്ച കേട്ടത് കൊണ്ടാകും അമ്മ അടുക്കളയിൽ നിന്നും വന്നത്..... ഞാൻ പിന്നെയവിടെ ചുറ്റിപറ്റി നിന്നില്ല.... വേഗം മുറിയിലേക്ക് പോയി .....ഫോൺ എടുത്ത് കട്ടിലിലേക്ക് കിടന്നു ...
എന്തായാലും കിച്ചുപെണ്ണിനെ വിളിക്കാൻ കുറച്ച് കഴിയണം......
കുറച്ചുനേരം അമ്മു മാളിൽ വെച്ച് എടുത്ത എന്റെയും കിച്ചൂസിന്റെയും ഫോട്ടോ നോക്കിയിരുന്നു.....പെണ്ണിനെ കാണുമ്പോ വല്ലാത്തൊരു കൊതി ഉളളിൽ തോന്നുകയാണ്......ഇന്ന് വിളിക്കുന്നതിന് പകരം പോയി കണ്ടാലോ എന്നൊരു ചിന്ത പെട്ടന്നാണ് മനസ്സിൽ വന്നത്........ ?
പണി പാളി ...... ഉളളിൽ തോന്നിയാൽ പിന്നെ പ്രശ്നമാണ്....ഇന്ന് ഇനി എന്തായാലും കണ്ടേ അവസാനിക്കു??......
ഫോണിന്റെ ഡിസ്പ്ലേ മാറ്റാറായി....
പൊട്ടിയ ഡിസ്പ്ലേയിൽ കിച്ചുപെണ്ണിന്റെ മുഖം കണ്ടിട്ട് ഒരു രസുല്ല.... കുറച്ച് നേരം യൂട്യൂബിൽ കേറി സഫാരി ചാനലും കണ്ട് കിടന്നു.....
കുറച്ച് കഴിഞ്ഞപ്പോഴാണ് അമ്മ മുറിയിലേക്ക് വന്നത്......
'ഡാ നീ ചോറ് കഴിക്കുന്നില്ലേ ..... '
തലവേദന എടുത്തിട്ട് വയ്യ... എങ്ങനെയെങ്കിലുമൊന്ന് കിടന്ന മതി....
'ഏയ്യ് എനിക്ക് ഒന്നും വേണ്ട.... എല്ലാം
💬 Comments
View all comments