0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 1.4K
എന്റെ ഉളളിൽ പണ്ട് തമിഴ്‌നാട്ടിൽ വെച്ചുണ്ടായ സംഭവം മനസ്സിലേക്ക് വന്നു....... ഇപ്പോ അക്കു പറഞ്ഞത് കേട്ടപ്പോൾ അന്ന് ആ തമിഴ് ലോറി ഡ്രൈവർ പറഞ്ഞ കാര്യങ്ങൾ  മനസ്സിലേക്ക് ഓടിയെത്തി....... 'ഡാ അച്ചു, നീയിത് എന്താ ആലോചിക്കുന്നേ...... ' അക്കുവിന്റെ ശബ്ദമാണ് എന്നെ ആലോചനയിൽ നിന്ന് ഉണർത്തിയത്...... ' അക്കു ...... സംഭവം നിസ്സാരമല്ല...സംഭവിച്ചത് ഒക്കെ സാധാരണ ആക്‌സിഡന്റുകളും അല്ല' ഞാൻ പറഞ്ഞത് കേട്ട് അക്കുവും മാമനും എന്നെ തന്നെ നോക്കി നിന്നു.. 'നീ കാര്യം തെളിച്ച് പറ.....' അക്കുവിന്റെ ശബ്ദത്തിൽ ഒരു പേടി നിഴലിച്ചതായി എനിക്ക് തോന്നി..... ഡാ ഒരു 3 വർഷം മുന്നെയാണ്..... അന്ന് ഞാൻ  റാവുത്തർ മുതലാളിയുടെ  ലെയ്‌ലാൻഡ് ഓടിക്കുന്ന സമയം..... ഒരു ദിവസം തമിഴ്നാട്ടിലേക്ക് ഓട്ടം പോയതായിരുന്നു.....  സേലം ഹൈവേ പിടിച്ച് പോകുന്ന വഴി ടോൾ എടുക്കാതെ ആ പൈസ ലാഭിക്കാൻ വേണ്ടി ഹൈവേയിൽ നിന്നിറങ്ങി  വേറെയൊരു  റൂട്ട് പോകുന്ന വഴിയാണ് ഒരു കേരള രെജിസ്ട്രേഷൻ കാർ തവിട് പൊടിയായി കിടക്കുന്നത് കണ്ടത്...... ഞാൻ വേഗം ലോറി ഒതുക്കി ചെന്ന് നോക്കിയതും ഒരു 6 പേരോളം ആ കാറിലുണ്ടായിരുന്നു.... ആർക്കും അനക്കമൊന്നുമില്ല..... ഇടി കഴിഞ്ഞിട്ട് ഒരു 10 മിനിറ്റ് ആയിട്ടുളളു എന്ന് തോന്നി...... അധികം വണ്ടികൾ വരാത്ത വഴിയായത് കൊണ്ട് ആരും കണ്ടിട്ടുമില്ല......
ഞാൻ വേഗം 102 ആംബുലൻസ് സർവീസിൽ വിളിച്ച് കാര്യം പറഞ്ഞു...ഒപ്പം ഫയർ ഫോഴ്‌സിനെയും വിളിച്ചു..... ഡോർ വെട്ടി  പൊളിക്കാതെ ആരെയും പുറത്തെടുക്കാൻ പറ്റില്ലെന്ന് എനിക്കുറപ്പായിരുന്നു.... അങ്ങനെ ഒറ്റയ്ക്കു ഒന്നും ചെയ്യാൻ കഴിയാതെ പകച്ചു നിന്നുപോയി.... അപ്പോഴാണ് അത് വഴി

💬 Comments

View all comments