Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]
ഒരു ലോറി വന്നത് ....... ഞാൻ കൈകാട്ടിയതും സംഭവം മനസ്സിലായ ഡ്രൈവർ വേഗം വണ്ടിയൊതുക്കി വന്നു.........
6 ജീവൻ ചോരയിൽ കിടക്കുന്ന കണ്ടിട്ടും അയ്യാളിൽ വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല.......
ആകെ മരവിച്ച് നിന്ന എന്നെ സമാധാനിപ്പിച്ചുകൊണ്ട് അയ്യാൾ കാര്യങ്ങൾ എനിക്ക് പറഞ്ഞ്തന്നു......
അതൊക്കെ അവിടെ സാധാരണമാണെന്ന്....... ഇങ്ങനെയുളള കരുതികൂട്ടിയുളള അപകടം മാസത്തിൽ രണ്ടും മൂന്നും ഒക്കെ പലയിടത്തായി സംഭവിക്കാറുണ്ടെന്ന് ......
ഡാ പക്ഷെ ആര്? എന്തിന് വേണ്ടി....? എന്തെങ്കിലുമൊരു മോട്ടീവ് വേണ്ടേ...
അക്കു വല്ലാത്തൊരു ആകാംഷയോടെയാണ് എന്നോടത് ചോദിച്ചത്......
മോട്ടീവ് ഇല്ലെന്ന് ആര് പറഞ്ഞു..?
ഇതുപോലെയുളള
അപകടത്തിൽപ്പെടുന്നവരുടെ
ആഭരണങ്ങൾ എവിടെ പോയെന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ.....
ഇങ്ങനെ ഉറ്റവരെ മരിച്ച് കെട്ടിപൊതിഞ്ഞു വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ ആരാ ഉണ്ടായിരുന്ന സ്വർണവും പണവും നോക്കുന്നത്...... ഡാ അക്കു,
നിനക്ക് അന്വേഷിച്ചാൽ മനസ്സിലാകും സ്ത്രീകൾ കൂടുതലുളള വണ്ടികളായിരിക്കും കൂടുതലും അപകടത്തിൽ പെട്ടിട്ടുണ്ടാകുകാ.....
കേരളത്തിൽ നിന്നും ഒരു കാർ തമിഴ്നാട്ടിലെ ഒരു പെട്രോൾ പമ്പിൽ, അല്ലെങ്കിൽ ഒരു ഹോട്ടലിൽ നിർത്തിയാൽ ആ കാറിൽ ആണെത്ര, പെണ്ണെത്ര, കഴുത്തിലും കയ്യിലും ആഭരണം എന്തോരം..... വിലപിടിപ്പുളള മറ്റു വസ്തുക്കൾ എന്തൊക്കെ എന്നെല്ലാം നിരീക്ഷിക്കാൻ ആൾക്കാരുണ്ട്.....
അവർ ചായ വിൽപ്പനക്കാരായോ,
ഭിക്ഷാടകരായോ ഒക്കെ വന്ന് നോക്കി പോകും..... പിന്നെ ആ വണ്ടി അധികദൂരം ഓടില്ല.........ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലോറി വന്നിടിക്കും........ അതൊക്കെയാണ് അവിടെ നടക്കുന്നത്....... ഞാൻ അതും പറഞ്ഞ് കടയിൽ നിന്ന് വെളളം ജഗ്ഗ് എടുത്ത് കുടിക്കാൻ തുടങ്ങി....... എന്റെ കൈയ്യിൽ നിന്ന് മാമാനും വാങ്ങി കുടിച്ചു...... എല്ലാം കേട്ടിട്ട് പുളളിയുടെ കിളിയും പോയി.......
കേസ് ഇത്രയും
💬 Comments
View all comments