?എന്റെ കൃഷ്ണ 10 ? [അതുലൻ ]

📝 Ongoing

👁 381764 views ❤ 1881 likes 💬 468 comments

….? എന്റെ കൃഷ്ണ 10 ?….
Ente Krishna Part 10 | Author : Athulan |  Previous Parts

'ഇത്ര വേഗം എത്ത്യ??'

ഞാൻ കോട്ടുവായിട്ട് കൈയൊക്കെ നിവർത്തി ഒന്ന് ഞെരിപിരികൊണ്ടാണ് ചോദിച്ചത്.... എന്തോ വീട്ടിലെ  കട്ടിലിൽ നിന്ന് എണീക്കുന്നത് പോലെ ?......

'എന്തുവാടെ ഇത്....നീ രാത്രിയൊക്കെ ഓടിക്കുമ്പോ അരി ഭക്ഷണം ഒന്നും കഴിക്കല്ലേട്ടാ....'  എന്റെ ഉറക്കം കണ്ട് മാമൻ ഒരു ഉപദേശമെന്ന പോലെ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി.....

'മ്മ്മ്മ്മ്...... അതല്ലേ മാമാ  ചപ്പാത്തി വെച്ച് താങ്ങുന്നത്.....ചപ്പാത്തി കിട്ടിയില്ലേൽ പൊറോട്ട... അതും ഇല്ലേൽ പച്ചവെളളം...... അപ്പോ പിന്നെ ഉറക്കം എന്നൊരു സാധനത്തിന്റെ ചിന്ത പോലും വരില്ല......?'

ഞാൻ അതും പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങിയതോടെ മാമൻ വണ്ടി ലോക്ക് ചെയ്ത് താക്കോൽ എനിക്ക് തന്നു...

ഞങ്ങൾ വീട്ടിലേക്ക്  നടക്കുന്നതിനിടയിൽ മാമൻ  എന്റെ തോളിലൂടെ കൈയിട്ട്  ചേർത്ത് പിടിച്ചു.....പണ്ട്  പൂരപ്പറമ്പിലും,  സിനിമ കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഒക്കെ പിടിച്ചിരുന്ന പോലെ...... ?

മാമനെ നോക്കിയപ്പോൾ  തല താഴ്ത്തി എന്തോ ആലോചിച്ച് നടക്കുന്നത് പോലെ.......

എന്തോ പറ്റിയല്ലോ മാമന്....

'എന്താണ് KSRTCയെ  രക്ഷിക്കാനുളള വല്ല പരിവാടി ആലോചിക്കേണ? ?'

ഞാനൊരു ചിരിയോടെയാണത്‌ ചോദിച്ചത്......

'വണ്ടിക്കിനി  സീ സി  എത്ര ബാക്കിയുണ്ടെടാ........? '

മറുപടിയെന്നോണം എന്നെ നോക്കാതെയാണ് മാമനത്‌ പറഞ്ഞത്.

'അത്..

📚 Chapters

1 published

Related Stories

💬 Comments

View all comments